Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കഴിഞ്ഞ പത്തു വര്‍ഷമായി ‘വികസനത്തിന്റെ ഡമരു’ കാശിയില്‍ മുഴങ്ങുന്നു: പ്രധാനന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 11:01 pm IST
inIndia
വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം

വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം

വാരാണസി: കഴിഞ്ഞ പത്തു വര്‍ഷമായി മഹാദേവന്റെ അനുഗ്രഹത്താല്‍ ‘വികസനത്തിന്റെ ഡമരു’ കാശിയില്‍ മുഴങ്ങുകയാണെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കാശി അനശ്വരമായ അറിവിന്റെ തലസ്ഥാനമാണ്. കാശിയുടെ കഴിവുകളും രൂപവും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നുവെന്നത് രാജ്യത്തിനാകെ അഭിമാനകരമാണ്. എല്ലാ കാര്യങ്ങളും കാശി വിശ്വനാഥന്റെ ഇച്ഛയ്‌ക്കും അനുഗ്രഹത്തിനും അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. നാമെല്ലാവരും ഭഗവാന്റെ ഇച്ഛയുടെ ഉപകരണങ്ങള്‍ മാത്രമാണ്.

ശിവരാത്രിക്കും രംഗഭാരി ഏകാദശിക്കും മുമ്പേ കാശി ഇന്ന് വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. വികസനഗംഗയിലൂടെ ഈ പരിവര്‍ത്തനം എല്ലാവരും കാണുന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു. കാശി വിശ്വമാനവികതയെ ആകര്‍ഷിക്കുന്നു. ഇത്തരം വൈവിധ്യങ്ങളുള്ള സ്ഥലത്താണ് പുതിയ ആദര്‍ശങ്ങള്‍ ജനിക്കുന്നത്. പുതിയ ആശയങ്ങള്‍ പുരോഗതിയുടെ സാധ്യതയെ പരിപോഷിപ്പിക്കുന്നു. നവഭാരതത്തിന്റെ പ്രചോദനമായി പുതിയ കാശി ഉയരുന്നു, പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യം വികസനത്തിന് പുതിയ വേഗത നല്‍കും. വിജയത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കും. ഇത് മോദിയുടെ ഉറപ്പാണ്, മോദിയുടെ ഉറപ്പെന്നാല്‍ ഉറപ്പുകള്‍ നിറവേറ്റുമെന്നുള്ള ഉറപ്പാണ്. കാശി ഇന്ന് മനോഹരമാണ്. റോഡുകളും പാലങ്ങളും നാം നിര്‍മിച്ചു. എല്ലാ ജനങ്ങളുടെ മനസും മനോഹരമാണ്. ഒരു സേവകനെന്ന നിലയിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിശ്വനാഥ് ധാം നിര്‍ണായകമായ ദിശാബോധം നല്‍കുകയും ഭാരതത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യും. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം യജ്ഞങ്ങളുടെ ഭാഗമായി വിശ്വനാഥ് ധാം മാറി. ഗോത്ര സാംസ്‌കാരിക പരിപാടികളിലൂടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലിനുള്ള ദൃഢനിശ്ചയത്തെ ഈ വിശ്വാസകേന്ദ്രം ശക്തിപ്പെടുത്തുകയാണെന്ന് മോദി പറഞ്ഞു.

വാരാണസിയില്‍ 13000 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 10,972 കോടിയുടെ 23 വികസന പദ്ധതികളും 2195.07 കോടിയുടെ 12 പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.

അതേസമയം ഇന്‍ഡി സഖ്യം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനല്ല, മറിച്ച് അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയാണെന്ന് ഗുരു രവിദാസിന്റെ 647-ാം ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

പിന്നാക്കക്ഷേമത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തടയാനാണ് അവര്‍ ശ്രമിച്ചത്. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം, മോദി പറഞ്ഞു.

കുടുംബത്തിനും വോട്ട് ബാങ്കുകള്‍ക്കും അപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല, ഇത് വാരാണസി ആണെന്ന് അവര്‍ക്കറിയില്ല, ഇവിടെയുള്ളവരെല്ലാം ഗുരുക്കന്മാരാണ്. ഇത് സന്ത് രവിദാസിന്റെ നാടാണ്. ഇന്‍ഡി സഖ്യം എന്ന തന്ത്രം ഇവിടെ നടക്കില്ല. ബിജെപി സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാവര്‍ക്കുമായുള്ളതാണ്. പിന്നാക്കജനതയുടെ മുഖം മനസില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ജാതി വിവേചനം, തൊട്ടുകൂടായ്‌മ തുടങ്ങിയവയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയ വ്യക്തിയാണ് ഗുരു രവിദാസ്. അദ്ദേഹത്തിന്റെ ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ബിജെപിക്ക് അഭിമാനമുണ്ട്. ‘സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന വിജയമന്ത്രം 140 കോടി ജനങ്ങളിലേക്കും എത്തും. രാജ്യത്തെ ഓരോ കോണിലുള്ള ജനങ്ങളിലേക്കും വികസനം എത്തും. ഇത് മോദി നിങ്ങള്‍ക്ക് തരുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഗുജറാത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രി കാശിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ബറേക ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയില്‍ ആയിരക്കണക്കിന് ജനങ്ങളാണ് മോദിയെ കാണാന്‍ റോഡിനിരുവശവും തടിച്ചുകൂടിയിരുന്നത്. ഫുല്‍വാരിയ നാലുവരി പാതയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി തന്റെ കാറില്‍ നിന്നും ഇറങ്ങുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം കുറച്ചുദൂരം നടക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

Tags: Prime MinisterKashivaranasiDevelopment eraLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Bollywood

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.