Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാലി സാം നരിമാന്‍: കേരളത്തിന്റെ അഭിഭാഷകന്‍, നിയമോപദേശകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 09:42 pm IST
in Kerala
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്നും ഫാലി സാം നരിമാന്‍ പദ്മ വിഭൂഷണന്‍ പുരസ്‌കാരം 2007 ഏറ്റുവാങ്ങുന്നു. (ഫയല്‍ ചിത്രം)

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്നും ഫാലി സാം നരിമാന്‍ പദ്മ വിഭൂഷണന്‍ പുരസ്‌കാരം 2007 ഏറ്റുവാങ്ങുന്നു. (ഫയല്‍ ചിത്രം)

ന്യൂദല്‍ഹി: ഇന്നലെ അന്തരിച്ച പ്രമുഖനിയമജ്ഞനും മുതിര്‍ന്ന അഭിഭാഷകനുമായ ഫാലി സാം നരിമാന്‍ കേരളവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതിയില്‍ വാദിച്ചത്. നിര്‍ണായക കേസുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമോപദേശത്തിന് സമീപിച്ചിരുന്നതും ഫാലി നരിമാനെ.

ക്രീമിലയര്‍ കേസില്‍ എ.കെ. ആന്റണി സര്‍ക്കാരിനെ കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് രക്ഷിച്ചതും ലാവ്ലിന്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ പിണറായി വിജയനുവേണ്ടി ഹാജരായതും നരിമാന്‍ ആയിരുന്നു. ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള കേസില്‍ ഓര്‍ത്തഡോക്സ് സഭയ്‌ക്കുവേണ്ടി അദ്ദേഹമാണ് ഹാജരായത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് പരിശോധിക്കരുത് എന്നാവശ്യപ്പെട്ടും ഫാലി എസ്. നരിമാന്‍ ഹാജരായിരുന്നു. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവെക്കുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് കേരളം ഫാലി എസ്. നരിമാനില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു. വായ്‌പാപരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് കേരളം നരിമാനില്‍ നിന്ന് നിയമോപദേശം തേടിയിരുന്നു.

1929ല്‍ ബര്‍മയിലെ റങ്കൂണില്‍ ആയിരുന്നു നരിമാന്റെ ജനനം. 1950ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961ല്‍ സീനിയര്‍ അഭിഭാഷകനായി. 1971ല്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനായി.

1972 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1975 ജൂണ്‍ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. 1999 മുതല്‍ 2005 വരെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായിരുന്നു.

ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഇന്റേര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വൈസ് ചെയര്‍മാന്‍, ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1999ല്‍ യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഉപദേശക ബോര്‍ഡില്‍ നിയമിതനായി.

ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യാന്തര തര്‍ക്ക പരിഹാര കേസുകളിലും വിദഗ്ധനായിരുന്നു. ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങള്‍ പാര്‍ലമെന്റിനുറദ്ദുചെയ്യാന്‍ കഴിയില്ലെന്ന് വിധിച്ച ഗോലക്നാഥ് കേസ്, ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട എസ്.പി.ഗുപ്ത കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട ടി.എം.എ. പൈ കേസ് തുടങ്ങി പ്രധാനമായ ഒട്ടേറെ കേസുകളില്‍ നരിമാന്റെ ഇടപെടലുകളുണ്ടായി. ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസില്‍ യൂണിയന്‍ കാര്‍ബൈഡിന് അനുകൂലമായി അദ്ദേഹം കോടതിയില്‍ ഹാജരായി. അതൊരു തെറ്റായ തീരുമാനമായിരുന്നെന്ന് പിന്നീട് അദ്ദേഹം സമ്മതിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം നടപടിയെ അനുകൂലിച്ച സുപ്രീം കോടതി വിധിയില്‍ ഭരണാഘടനാപരമായി പിഴവുണ്ടെന്നും വിമര്‍ശിച്ചിരുന്നു.

1995 മുതല്‍ 1997 വരെ ഇന്റന്‍നാഷണല്‍ മ്മീഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ബിഫോര്‍ മെമ്മറി ഫെയ്ഡ്സ്(ആത്മകഥ), ദി സ്റ്റേറ്റ് ഓഫ് നേഷന്‍, ഗോഡ് സേവ് ദി ഓണറബിള്‍ സുപ്രീംകോര്‍ട്ട് തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.

Tags: AdvocateSupreme CourtLegal Adviser of KeralaFali Sam Nariman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

India

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.