ന്യൂദല്‍ഹി: സംസ്കൃത പണ്ഡിതന് ജഗദ്ഗുരു രാമഭദ്രാചാര്യ, ഉറുദു കവി ഗുല്‍സാര്‍ എന്നിവര്‍ക്ക് ജ്ഞാനപീഠം.
ചിത്രകൂട് ആസ്ഥാനമായ തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനാണെങ്കിലും അദ്ദേഹം 100-ല്‍ അധികം പുസ്തകളും 50 ലധികം പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. വേദ പണ്ഡിതന് എന്നീ നിലകളിലും സുപരിചിതനാണ് . സംസ്കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഹിന്ദി സിനിമാ ഗാനങ്ങളിലൂടെ പ്രശസ്തനാണ് ഗുല്‍സാര്‍. 2002 ല്‍ ഉര്‍ദു സാഹിത്യ അക്കാഡമി അവാര്‍ഡ്, 2013ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004ല്‍ പത്മഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: