Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ റാങ്കിങ്: ഭാരതം 117ലേക്ക് ഇടിഞ്ഞു

FIFA Ranking: India falls to 117

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 11:45 pm IST
in Football

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഭാരത ഫുട്‌ബോള്‍ ടീം 117ലേക്ക് ഇടിഞ്ഞു. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ അടക്കമുള്ള അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് പിന്നാലെ പ്രസിദ്ധപ്പെടുത്തിയ റാങ്ക് പട്ടികയിലാണ് ഭാരതം ഏറെ പിന്നിലേക്ക് പോയത്.

പുതുക്കിയ റാങ്ക് പട്ടിക പ്രകാരം 15 സ്ഥാനങ്ങള്‍ പിന്നിലേക്ക് ഇടിഞ്ഞ് 117-ാമതാണ് ഭാരതം. ഖത്തറില്‍ നടന്ന വന്‍കരയിലെ വമ്പന്‍ പോരാട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാതെ ആദ്യ റൗണ്ടില്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ ടീം പുറത്തായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ ടീമുകളോടാണ് ഭാരതം പരാജയപ്പെട്ടു.

ഇഗോര്‍ സ്റ്റിമാക്ക് പരിശീലക പദവിയിലെത്തിയ ശേഷം ഭാരതം ആദ്യമായാണ് ഇത്രയും വലിയ താഴ്‌ച്ചയിലേക്ക് പോകുന്നത്. ഇതിന് മുമ്പ് 2016ല്‍ 107-ാം റാങ്കിലേക്ക് താഴ്‌ന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്രയും വലിയ വീഴ്‌ച്ച ഉണ്ടായിരുന്നില്ല.

ഏഷ്യന്‍, ആഫ്രിക്കന്‍ കപ്പുകളില്‍ നേട്ടം കൊയ്ത് ടീമുകള്‍

ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലും വിവിധ ടീമുകള്‍ നടത്തിയ പ്രകടനം റാങ്ക് പട്ടികയില്‍ പ്രതിഫലിച്ചു. ആഫ്രിക്കന്‍ ടൂര്‍ണമെന്റില്‍ ഏറെ മുന്നേറാന്‍ സാധിച്ചില്ലെങ്കിലും കരുത്തരായ മൊറോക്കോ അമേരിക്കയെ മറികടന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി 12-ാമതെത്തി. ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും മുന്നിലുള്ളത് ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന മൊറോക്കോ ആണ്. ജേതാക്കളായ ഐവറി കോസ്റ്റ് പത്ത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 39-ാം റാങ്കിലേക്ക് കുതിച്ചു. ഫൈനലിലെത്തിയ നൈജീരിയ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 28-ാമതായി.

ഏഷ്യന്‍ കപ്പില്‍ ജേതാക്കളായ ഖത്തര്‍ വന്‍ കുതിച്ചുചാട്ടമാണ് റാങ്ക് പട്ടികയില്‍ രേഖപ്പെടുത്തിയത്. 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം റാങ്കിലേക്കുയര്‍ന്നു. 2022 ലോകകപ്പ് ഫുട്‌ബോളില്‍ ആതിഥേയരായിരിക്കെ വലിയ മങ്ങലേറ്റ ഖത്തറിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലൂടെ മുഖം രക്ഷിക്കാന്‍ സാധിച്ചു. റണ്ണറപ്പുകളായ ജോര്‍ദാന്‍ 70-ാം റാങ്കിലേക്ക് ഉയര്‍ന്നു. ഒരു സ്ഥാനം കുറവാണെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാന്‍ ആണ് മുന്നില്‍. 18-ാം റാങ്കിലാണ് ടീം ഉള്ളത്.

റാങ്ക് പട്ടികയില്‍ ആദ്യ പത്ത് റാങ്കിങ്ങിലെ സ്ഥാനങ്ങള്‍ അതേപടി തുടര്‍ന്നു. ലോക ജേതാക്കളായ അര്‍ജന്റീനയാണ് ഒന്നാമത്. ഫ്രാന്‍സ് രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമാണുള്ളത്. ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്.

Tags: FIFA Ranking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.