തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ അഭിരുചികളും താല്പര്യങ്ങളും ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ 18-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍മപഥത്തിലേക്ക് കടക്കുന്ന എല്ലാവരും ഏറെ സാമൂഹിക ഉത്തരവാദിത്വത്തോടെയും നാടിന്റെ വികസനത്തിന് വഴിയൊരുക്കുന്ന രീതിയിലും കടമ നിര്‍വഹിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ മോഡേണ്‍ മെഡിസിന്, ഡെന്റല്‍ സയന്‍സ്, ആയുര്‍വേദം, ഹോമിയോപ്പതി, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്, നഴ്സിങ്, സിദ്ധ, യുനാ
നി, അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്നീ വിഭാഗങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 10591 പേര്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇവരില്‍ ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ, പിഎച്ച്ഡി നേടിയ 1932 പേര്‍ക്കാണ് ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 8659 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തപാല്‍ വഴി അയച്ചുകൊടുക്കും.
പ്രഥമ കെയുഎച്ച്എസ് ഡോ. ശോഭ സുന്ദരേശ്വരന് അക്കാദമിക് എക്സലന്‍സ് ഇന്‍ ഓര്‍ത്തോഡോന്റിക്സ് എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടിയ മൂവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജിലെ രേണു ജഗനെയും വിവിധ ബിരുദ പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയവരെയും ഗവര്‍ണര്‍ ക്യാഷ് അവാര്‍ഡും ഫലകവും നല്കി ആദരിച്ചു.
ഗവ. മെഡിക്കല്‍ കോളജ് അലൂമ്നി അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന് കുന്നുമ്മല്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന് രജിസ്ട്രാര്‍ ഡോ. എ.കെ. മനോജ്കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. എസ്. അനില്‍കുമാര്‍, വിവിധ വിഷയങ്ങളിലെ ഡീനുമാര്‍, സെനറ്റ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, ഗവേണിംഗ്- അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും വിശിഷ്ടാതിഥികളും കേരളീയ വേഷം ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: