Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎന്‍എലില്‍ വീണ്ടും പടലപ്പിണക്കം: എല്‍ഡിഎഫ് യോഗത്തില്‍ ദേവര്‍കോവിലിന് ക്ഷണം; വഹാബ് വിഭാഗത്തെ ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2024, 08:43 am IST
in Kerala

കോഴിക്കോട്: ഐഎന്‍എലില്‍ വീണ്ടും പടലപ്പിണക്കം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ എംഎല്‍എ അഹമ്മദ് ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതില്‍ ഐഎന്‍എല്‍ വഹാബ് വിഭാഗം പ്രതിഷേധിച്ചു. രണ്ടു വിഭാഗവും ഒരുമിച്ചു വന്നാലേ മുന്നണിയിലേക്ക് വിളിക്കൂ എന്ന നിലപാടില്‍ നിന്ന് മാറി കാസിം ഇരിക്കൂര്‍ വിഭാഗത്തെ മാത്രം പരിഗണിച്ചതിലാണ് പ്രതിഷേധം.

രണ്ട് വിഭാഗമായി മാറിയ ശേഷം ഐഎന്‍എല്‍ ഭാരവാഹികളെ എല്‍ഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. മന്ത്രിയായതിനാല്‍ അഹമ്മദ് ദേവര്‍കോവിലിന് മാത്രമായിരുന്നു ക്ഷണം. മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷമുള്ള എല്‍ഡിഎഫ് യോഗത്തില്‍ ഐഎന്‍എല്‍ പ്രതിനിധികളെ ക്ഷണിച്ചതുമില്ല. എന്നാല്‍ ഈ നിലപാടില്‍ നിന്ന് മാറി കഴിഞ്ഞ പത്താം തീയതി നടന്ന മുന്നണി യോഗത്തില്‍ കാസിം വിഭാഗത്തിലെ അഹമ്മദ് ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതാണ് വഹാബ് വിഭാഗത്തെ ചൊടിപ്പിച്ചത്.

പ്രതിഷേധം അറിയിച്ചും മുന്നണി യോഗത്തിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടും എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കാന്‍ ഇന്നലെ കോഴിക്കോട് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

ഘടക കക്ഷിയായ ശേഷം ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളടക്കം നല്‍കാത്തതിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സഹകരണം സംബന്ധിച്ച് മറ്റ് ആലോചനകളിലേക്ക് കടക്കേണ്ടിവരുമെന്ന സൂചനയും വഹാബ് വിഭാഗം നല്‍കുന്നു. വിശദമായ ചര്‍ച്ചകള്‍ക്കായി ഈ മാസം 27ന് ഐഎന്‍എല്‍ വഹാബ് വിഭാഗം പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഈ മാസം ഏഴിന് എല്‍ഡിഫ് കണ്‍വീനര്‍ രണ്ട് ഐഎന്‍എല്‍ വിഭാഗത്തെയും വിളിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നു പറഞ്ഞിട്ടാണ് വഹാബ് വിഭാഗത്തെ ഒഴിവാക്കി അഹമ്മദ് ദേവര്‍കോവിലിനെ മാത്രം വിളിച്ചതെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മയില്‍ പറഞ്ഞു.

ഏകപക്ഷീയമാണ് കാസിം ഇരിക്കൂര്‍ വിഭാഗത്തെ വിളിച്ചത്. എല്‍ഡിഫ് മുന്നണിയിലുള്ള മറ്റ് പാര്‍ട്ടികളിലെ രണ്ടും മുന്നും വീതം നേതാക്കളെ വിളിച്ചപ്പോള്‍ ഐഎന്‍എലില്‍ നിന്ന് ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതിലാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് ദേവര്‍കോവിലിനെ മാത്രം എല്‍ഡിഎഫ് യോഗത്തില്‍ വിളിച്ചു എന്ന് ഫോണില്‍ എല്‍ഡിഎഫ് കണ്‍വീനറോട് ചോദിച്ചപ്പോള്‍, ”വിളിച്ചു’ എന്ന മറുപടിമാത്രമാണ് കിട്ടിയതെന്ന് കെ.പി. ഇസ്മയില്‍ പറഞ്ഞു.

അതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് രേഖാമൂലം എല്‍ഡിഎഫ് കണ്‍വീനര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കുമെന്ന് കെ.പി. ഇസ്മയില്‍ പറഞ്ഞു. അനുകൂല നിലപാടെടുത്തില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിക്കാതിരിക്കുന്നതടക്കം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഓര്‍ഗൈനൈസിങ് സെക്രട്ടറി എന്‍.കെ. അബദുള്‍ അസീസ്, ട്രഷറര്‍ ബഷീര്‍ വടേരിയടക്കം 24 പേര്‍ സംസ്ഥാന സെക്രേട്ടറിയറ്റില്‍ പങ്കെടുത്തു.

 

Tags: Ahamed DevarkovilLDF meetingINL Clash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിവാദം: സീറ്റ് കുറവെന്ന് ഇടത് എംഎല്‍എയും; 7,478 സീറ്റ് കുറവെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി

Alappuzha

ഇടതില്‍ അടി രൂക്ഷം; മുന്നണിയോഗം ബഹിഷ്‌ക്കരിച്ച് സിപിഐ

News

കേന്ദ്രം സ്വീകരിച്ചത് വിഴിഞ്ഞത്തിന് അനുകൂല നിലപാട്: ദേവര്‍കോവില്‍

Kerala

മന്ത്രി ദേവര്‍കോവിലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് അന്വേഷണം; കോടതി വിധിച്ച ശിക്ഷയില്‍ പോലീസ് അന്വേഷണത്തിന് പിണറായിയുടെ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.