Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജിറോണയെ മുക്കി റയല്‍

Real sink Girona

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 01:27 am IST
in Football
ഗോള്‍ നേട്ടം ആഘോഷിക്കുന്ന റയല്‍ താരങ്ങളായ ബെല്ലിങ്ഹാമും വിനീഷ്യസും

ഗോള്‍ നേട്ടം ആഘോഷിക്കുന്ന റയല്‍ താരങ്ങളായ ബെല്ലിങ്ഹാമും വിനീഷ്യസും

മാഡ്രിഡ്: സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജിറോണയുടെ വീര്യം കെടുത്തി റയല്‍ മാഡ്രിഡ് നേടിയത് 4-0ന്റെ വമ്പന്‍ വിജയം. കളിക്ക് തൊട്ടുമുമ്പ് ജൊസേലു പെനല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതിനാല്‍ ജിറോണയുടെ തോല്‍വി ഭാരം അത്രയും കുറഞ്ഞു. വിനീഷ്യസ്-റോഡ്രിഗോ ബെല്ലിങ്ഹാം ത്രയത്തിന്റെ മിന്നല്‍ വേഗത്തിലുള്ള ഗോളുകളും കളിയിലുടനീളം നടത്തിയ ചടുല മുന്നേറ്റങ്ങളുമാണ് കളിയുടെ ഹൈലൈറ്റ്.

കളിയിലുടനീളം ഒരു ഓണ്‍ ടാര്‍ജറ്റ് പോലും ഉതിര്‍ക്കാതെയാണ് ജിറോണ റയലിന് മുന്നില്‍ നിറംമങ്ങിയത്. വേഗനീക്കങ്ങളുമായി കളം നിറഞ്ഞ റയല്‍ താരങ്ങള്‍ കളിയെ മൊത്തത്തില്‍ അടക്കിവാഴുകയായിരുന്നു.

ആറാം മിനിറ്റില്‍ റയലിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിലൂടെ തുടങ്ങിയ ഗോളടി 61-ാം മിനിറ്റില്‍ റോഡ്രിഗോയില്‍ അവസാനിച്ചു. ഈ രണ്ട് ഗോളുകള്‍ക്കുമിടെ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോള്‍.
കണ്ണഞ്ചിപ്പിക്കുന്ന നാല് ഗോളുകളുമായാണ് റയല്‍ സാന്റിയാഗോ ഗാലറിയിലെത്തിയ ആരാധകക്കൂട്ടത്തിന്റെ മനംകവര്‍ന്നത്. ആറാം മിനിറ്റില്‍ പാസിങ് ഗെയിമിലൂടെ അനായാസം മുന്നേറാനുള്ള സാധ്യത ഉണ്ടായിട്ടും ബോക്‌സിന് പുറത്ത് നിന്ന് വിനീഷ്യസ് ജൂനിയര്‍ തൊടുത്ത അതിമനോഹര പവര്‍ഷോട്ട് റയലിന് മത്സരത്തിലെ ആദ്യ ഗോള്‍ സമ്മാനിച്ചു. വീണ്ടും വിശ്രമമില്ലാതെ മുന്നേറ്റം തുടര്‍ന്നുകൊണ്ടിരുന്ന റയലിനായി 35-ാം മിനിറ്റില്‍ ബെല്ലിങ്ഹാം അടുത്തവെടി പൊട്ടിച്ചു. വിനീഷ്യസ് ഇടത് വിങ്ങിലൂടെ മദ്ധ്യഭാഗത്ത് നിന്ന് നീട്ടി നല്‍കിയ പാസുമായി മുന്നേറി ബോക്‌സിനകത്ത് ഇടത് വശത്ത് നിന്ന് മികച്ചൊരു ഷോട്ടില്‍ പന്ത് വലയിലാക്കി. ആദ്യ പകുതി പിരിയുമ്പോള്‍ റയല്‍ 2-0ന് മുന്നില്‍.

രണ്ടാം പകുതിയില്‍ യന്ത്രംപോല കളത്തില്‍ വാണ വിനീഷ്യസ് നടത്തിയ മറ്റൊരു മുന്നേറ്റം ജിറോണയുടെ അര്‍ജന്റൈന്‍ ഗോളി പോളോ ഗാസിഞ്ച ഒരുവിധത്തില്‍ തടുത്തു. ചെറിയൊരു റീബൗണ്ടിലെക്ക് കുതിച്ചുപാഞ്ഞെത്തിയ ബെല്ലിങ്ഹാമിന്റെ ത്രില്ലര്‍ ഫിനിഷ്. റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായി. ബെല്ലിങ്ഹാം ഇരട്ടഗോളും സ്വന്തമാക്കി.

ഒരു ഗോളെങ്കിലും മടക്കാന്‍ റയല്‍ ഗോള്‍ മുഖത്ത് തമ്പടിച്ച ജിറോണയില്‍ നിന്നും പന്ത് റാഞ്ചിയെടുത്ത് റയല്‍ താരങ്ങള്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി കുതിച്ചത് റോഡ്രിഗോ. താരം ബോക്‌സിനകത്ത് പ്രവേശിക്കുന്നേരം മൂന്ന് പ്രതിരോധ താരങ്ങള്‍ വട്ടംകൂടി പിടിക്കാന്‍ നടത്തിയ ശ്രമത്തെ ഭേദിച്ചുകൊണ്ടൊരു ലോങ് റേഞ്ചര്‍. ഒരിക്കല്‍ കൂടി ജിറോണ ഗോള്‍കീപ്പര്‍ തോറ്റുപായി.

കളിയുടെ ഒരു ഘട്ടത്തില്‍ പോലും റയലിന് യാതൊരു ആശങ്കയും സൃഷ്ടിക്കാന്‍ കഴിയാതെയാണ് ജിറോണ കളി അവസാനിപ്പിച്ചത്. ജയത്തോടെ പട്ടികയില്‍ തൊട്ടുതാഴെയുള്ള ജിറോണയ്‌ക്ക് മേലുള്ള ലീഡ് അഞ്ചാക്കി ഉയര്‍ത്താന്‍ റയലിന് സാധിച്ചു.

Tags: GironaReal Madrid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് പരിക്ക്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

Football

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

Football

ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍: ഫ്രഞ്ച്-സ്പാനിഷ് യുദ്ധം; രണ്ടാം സെമിയില്‍ പിഎസ്ജിയും റയല്‍ മാഡ്രിഡും

ക്ലബ്ബ് ലോകകപ്പ്ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിന്റെ കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയപ്പോള്‍
Football

ക്ലബ്ബ് ലോകകപ്പ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.