Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ വിദ്യാഭ്യാസ നയം: കേരളത്തില്‍ അനുകൂല സാഹചര്യം രൂപപ്പെടണം: കേന്ദ്ര സഹമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 10:13 pm IST
in Kerala
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം തൃശൂരില്‍ കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് ഉദ്ഘാടനം ചെയ്യുന്നു

ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം തൃശൂരില്‍ കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ദേശീയ വിദ്യാഭ്യാസ നയത്തിന് അനുകൂലമായ സാഹചര്യം കേരളത്തില്‍ രൂപപ്പെടണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വിദേശകാര്യ സഹമന്ത്രി ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്. തൃശൂര്‍ ശ്രീശങ്കര ഹാളില്‍ നടന്ന ദേശീയ അധ്യാപക പരിഷത്ത് 45-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം താറുമാറായിക്കൊണ്ടിരിക്കയാണ്. കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കാണ് കുട്ടികള്‍ ചേക്കേറുന്നത്. കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ചേരാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സമയബന്ധിതമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നില്ല. കാമ്പസുകളിലെ ലഹരി ഉപയോഗവും അക്രമവും വര്‍ധിക്കുന്നു. ബിരുദപഠനം വിജയിക്കാത്തവര്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടുന്നതും മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസുകളും സര്‍ട്ടിഫിക്കറ്റുകളും റോഡരികില്‍ നിന്ന് കണ്ടെടുക്കുന്നതുമെല്ലാം കേരളത്തിന്റെ വിദ്യാഭ്യാസ നിലവാര തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ യുവാക്കളുടെ കര്‍മശേഷി നമ്മുടെ നാടിന് പ്രയോജനപ്പെടുത്താനാവുന്നില്ല. ഇത് നാടിന്റെ പുരോഗതിക്ക് തടസമാവുന്നു. സമഗ്ര വികാസം സാധിപ്പിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി നിരവധി പദ്ധതികളടങ്ങുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതെ വിദ്യാഭ്യാസ രംഗത്ത് കേരളം മുഖ്യധാരയില്‍ നിന്ന് മാറ്റപ്പെടുന്നുവെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചുകൊണ്ട് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സഹ സംഘടന സെക്രട്ടറി ജി. ലക്ഷ്മണ്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ഗോപകുമാര്‍ അധ്യക്ഷനായി. അഖിലഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ ജനറല്‍ സെക്രട്ടറി ശിവാനന്ദ സിന്തങ്കര, ദേശീയ ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സഹസംയോജകന്‍ എ. വിനോദ്, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യാത്രയയപ്പ് സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു. ദേശീയതക്ക് വിരുദ്ധമായ നിലപാടുകളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കാതെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ പി. വെങ്കപ്പ ഷെട്ടി, എസ്. ശ്യാംലാല്‍, ജി. എസ്. ബൈജു, ജെ. രാജേന്ദ്രന്‍, വി. കെ. ഷാജി, രാജേഷ് തെരൂര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറിമാരായ എ. ജെ. ശ്രീനി, ടി. ജെ. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ പി.ശ്രീദേവി, സംസ്ഥാന സെക്രട്ടറി കെ.വി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

വൈകിട്ട് നടന്ന സമാപന സമ്മേളനം ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരക് അനീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ എന്‍. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ മേഖലയിലെ പ്രധാന വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അടുത്ത പ്രവര്‍ത്തന വര്‍ഷത്തിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദക്ഷിണ മേഖല സെക്രട്ടറി ജെ. രാജേന്ദ്രക്കുറുപ്പ് സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടന്ന പ്രകടനത്തോടെ ദേശീയ അധ്യാപക പരിഷത്ത് 45-ാമത് സംസ്ഥാന സമ്മേളനത്തിന് സമാപനമായി.

Tags: National Teachers CouncilState ConferenceNational Education PolicyDr. Rajkumar Ranjan Singh.Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.