തൃശൂർ: ജോലിസമയത്ത് മദ്യപിച്ചെത്തിയ സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ. പയ്യന്നൂർ സബ് രജിസ്ട്രാർ എ കാർത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
രജിസ്‌ട്രേഷൻ ജോയിന്റ് സെക്രട്ടറി എംവി പ്രമോദിന്റെ ഉത്തരവിന്മേലാണ് നടപടി. ഈ കഴിഞ്ഞ ജനുവരി ആറിനാണ് സംഭവം. സബ് രജീസ്ട്രാർ ജോലി സമയത്ത് മദ്യപിച്ചെത്തിയതായി കളക്ട്രേറ്റിൽ നിന്നും ഫോൺ സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെ പോലീസ് സബ് രജിസ്ട്രാർ ഓഫീസിലെത്തി.
പിന്നാലെ ഇയാളെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കി. മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ.













