Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആനയ്‌ക്ക് തുലാഭാരം; വേണ്ടിവന്നത് 73 ലക്ഷം രൂപ; സ്വരൂപിച്ച പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കുമെന്ന് മഠാധിപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 10:03 pm IST
inIndia
ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയ്ക്ക് തുലാഭാരം നടത്തുന്നു

ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയ്ക്ക് തുലാഭാരം നടത്തുന്നു

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ആനയ്‌ക്ക് നാണയങ്ങള്‍ കൊണ്ട് തുലാഭാരം നടത്താന്‍ വേണ്ടിവന്നത് 73 ലക്ഷം രൂപ. കര്‍ണാടക ഹുബ്ബള്ളി നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയ്‌ക്ക് തുലാഭാരം നടത്തിയത്. മഠാധിപതി ഫകിര്‍ സിദ്ധരാം മഹാസ്വാമിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അപൂര്‍വചടങ്ങ്. ചമ്പികയുടെ മഠത്തിലെ സേവനത്തിന്റെ 60-ാം വാര്‍ഷികാഘോഷം കൂടിയായിരുന്നു.

പ്രത്യേകം തയാറാക്കിയ പടുകൂറ്റന്‍ തുലാസിലാണ് തുലാഭാരം നടത്തിയത്. തുലാസിന്റെ ഒരു തട്ടില്‍ നെറ്റിപ്പട്ടംകെട്ടി അണിയിച്ചൊരുക്കിയ ആനയെ നിര്‍ത്തി. ആനപ്പുറത്ത് തേക്കുകൊണ്ടുണ്ടാക്കിയ 200 കിലോഗ്രാം തൂക്കമുള്ള അംബാരിയും അതിനകത്ത് മഠാധിപതിയും ആനപ്പുറത്ത് പാപ്പാനുമുണ്ടായിരുന്നു. മഠാധിപതി സ്വര്‍ണം പൂശിയ ഹൗഡയിലാണ് (ആനയുടെ പുറത്ത് ഇരിക്കാന്‍ രൂപകല്‍പന ചെയ്ത പല്ലക്ക്) ഇരുന്നത്.

മറുതട്ടില്‍ നാണയത്തുട്ടുകളുടെ ചാക്കുകെട്ട് അടുക്കിവച്ചു. 5555 കിലോഗ്രാം നാണയങ്ങളാണ് ആന നിന്ന തട്ടിനൊപ്പമാകാന്‍ വേണ്ടിവന്നത്. 376 ചാക്കുകളിലായി 73,40,000 രൂപയുടെ നാണയങ്ങളാണ് ആനയ്‌ക്കൊപ്പം തൂക്കിയത്. 44 അടി നീളവും 20 അടി വീതിയും 30 അടി ഉയരവുമുള്ള ഇരുമ്പിന്റെ തുലാസാണ് തുലാഭാരത്തിന് തയാറാക്കിയത്. 20 ലക്ഷം രൂപ തുലാസ് നിര്‍മിക്കാനായി ചെലവുവന്നു. തുലാഭാരത്തിനുള്ള നാണയങ്ങള്‍ എസ്ബിഐയില്‍ നിന്നാണ് ശേഖരിച്ചത്. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കുമെന്ന് മഠാധിപതി പറഞ്ഞു.

16 ടണ്‍ പരമ്പരാഗത തൂക്ക യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമായി 20 ദിവസത്തേക്ക് 60 പേരെയാണ് വിന്യസിച്ചത്. ഫെബ്രു. ഒന്നിന് നാല് ആനകള്‍, അഞ്ച് കുതിരകള്‍, രണ്ട് ഒട്ടകങ്ങള്‍, നൂറുകണക്കിന് ഭക്തര്‍ എന്നിവരുടെ അകമ്പടിയോടെ ഹൗഡയും വെള്ളി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചമ്പിക ആനയുടെ മഹത്തായ അംബാരി ഉത്സവം നഗരത്തില്‍ നടന്നു. മൂരുസാവീര്‍ മഠത്തില്‍ നിന്നാരംഭിക്കുന്ന ജാഥ ദാജിബാന്‍ പേട്ട്, കിറ്റൂര്‍ ചെന്നമ്മ സര്‍ക്കിള്‍ വഴി നെഹ്റു ഗ്രൗണ്ടിലാണ് സമാപിച്ചത്.

മന്ത്രിമാരായ എച്ച്.കെ. പാട്ടീല്‍, എം.ബി. പാട്ടീല്‍, ഈശ്വര്‍ ഖന്ദ്രെ, മുന്‍ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാര്‍, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി, ബിജെപി സംസ്ഥാന ഘടകം പ്രസിഡന്റ് ബി. വൈ. വിജയേന്ദ്ര, എംഎല്‍എമാരായ മഹേഷ് തെങ്ങിനകായി, അരവിന്ദ് ബെല്ലാഡ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: ElephantMadathipathi Fakir Siddharam Mahaswami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.