താൻ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ”ഞാൻ ജീവിച്ചിരുപ്പുണ്ട്, സെർവിക്കൽ കാൻസർ ബാധിച്ച് ഞാൻ മരിച്ചിട്ടില്ല,” പൂനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
https://www.instagram.com/p/C24C_LyIy6m/
സെർവിക്കൽ കാൻസറിനെ (ഗർഭാശയഗള അർബുദം) തുടർന്ന് പൂനം പാണ്ഡെ മരിച്ചതായി അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ഇന്നലെ പോസ്റ്റ് പങ്കുവച്ചിരുന്നു. ”ഈ പ്രഭാതം വളരെ വേദനാജനകമാണ്. സെർവിക്കൽ കാൻസറിനെ തുടർന്ന് നമ്മുടെ പ്രിയപ്പെട്ട പൂനത്തെ നഷ്ടമായെന്ന ദുഃഖ വാർത്ത നിങ്ങളെ അറിയിക്കുന്നു. പൂനത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർക്ക് അവരുടെ സ്നേഹവും കരുതലും അറിയാം,” ഇതായിരുന്നു പോസ്റ്റ്
https://www.instagram.com/p/C21T9Hcoobz/














