Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യു.എസ്. വിസ അപേക്ഷകരില്‍ പത്തില്‍ ഒരാള്‍ ഭാരതീയന്‍: പോയ വര്‍ഷം പരിഗണിച്ചത് 14 ലക്ഷം വിസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 01:32 pm IST
inWorld

ന്യൂദല്‍ഹി: മുന്‍കാലങ്ങളെക്കാളെല്ലാം അധികം വിസ അപേക്ഷകള്‍ പരിഗണിച്ച് ഇന്ത്യയിലെ യു.എസ്. കോണ്‍സുലാര്‍ വിഭാഗം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

14 ലക്ഷത്തോളം യു.എസ്. വിസകളാണ് പോയ വര്‍ഷം പരിഗണിച്ചത്. എല്ലാത്തരം വിസ വിഭാഗങ്ങളിലും ആവശ്യക്കാരുടെ എണ്ണം അഭൂതപൂര്‍വമായിരുന്നു; 2022നെ അപേക്ഷിച്ച് അപേക്ഷകളില്‍ 60 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ലോകമെമ്പാടുമുള്ള യു.എസ്. വിസ അപേക്ഷകരില്‍ പത്തില്‍ ഒരാള്‍ ഇപ്പോള്‍ ഇന്ത്യക്കാരാണ്.

ഇന്ത്യയിലെ അമേരിക്കന്‍ സന്ദര്‍ശക വിസ അപ്പോയിന്റ്‌മെന്റിനായുള്ള കാത്തിരിപ്പ് സമയം 75 ശതമാനം കുറക്കാന്‍ ഇന്ത്യയിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് കഴിഞ്ഞു.

സന്ദര്‍ശക വിസ അപേക്ഷകളുടെ (ബി1/ബി2) എണ്ണം ഇന്ത്യയിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കണക്കായി കുതിച്ചുയര്‍ന്നു ഏഴ് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്ത്യയില്‍ നിന്ന് പോയ വര്‍ഷം  സന്ദര്‍ശക വിസക്കായി അപേക്ഷിച്ചത്. അധിക ജീവനക്കാരെ നിയോഗിച്ചും, സ്ഥിരം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, നൂതന സാങ്കേതിക പരിഹാരങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് യു.എസ്. എംബസിയും കോണ്‍സുലേറ്റുകളും ഈ വര്‍ദ്ധിത ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്തിയും ജീവനക്കാരുടെ നിയമനങ്ങള്‍ കൃത്യമായി നടപ്പാക്കിയും സന്ദര്‍ശക വിസകള്‍ക്കായുള്ള അപ്പോയിന്റ്‌മെന്റ് കാത്തിരിപ്പ് സമയം രാജ്യത്തുടനീളം ശരാശരി 1,000 ദിവസത്തില്‍ നിന്ന് 250 ദിവസമായി കുറച്ചു. മറ്റെല്ലാ വിസ വിഭാഗങ്ങളിലും കാത്തിരിപ്പ് സമയം ഇതിലും കുറവാണ്.

കഴിഞ്ഞ വര്‍ഷം  ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം വിദ്യാര്‍ത്ഥി വിസകള്‍ നല്‍കി; ലോകത്തിലെ മറ്റേതൊരു രാജ്യത്തിലേതിനെക്കാളും കൂടുതലാണിത്.  മൂന്നു വര്‍ഷമായി ഇന്ത്യ ഈ റെക്കോര്‍ഡ് നിലനിര്‍ത്തുന്നു. മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നീ കോണ്‍സുലേറ്റുകള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി വിസ പരിഗണിക്കുന്ന നാല് കേന്ദ്രങ്ങളാണ്.  ഫലമായി അമേരിക്കയിലെ അന്താരാഷ്‌ട്ര ബിരുദ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും വലിയ വിഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാറിയിരിക്കുന്നു. അമേരിക്കയില്‍ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്നിലധികം വരും.

തൊഴില്‍ വിസകള്‍ ഇന്ത്യയിലെ യു.എസ്. മിഷന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി നിലകൊള്ളുന്നു. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി കോണ്‍സുലാര്‍ വിഭാഗം  ചെന്നൈയിലെയും ഹൈദരാബാദിലെയും മിക്ക അപേക്ഷാധിഷ്ഠിത പരിഗണനയും ഏകീകരിച്ചു. ഇന്ത്യക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 2023ല്‍ മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം തൊഴില്‍ വിസകള്‍ കൈകാര്യം ചെയ്യാനും അപ്പോയിന്റ്‌മെന്റ് കാത്തിരിപ്പ് സമയം പരിമിതപ്പെടുത്താനും ഇത് യു.എസ്. മിഷനെ സഹായിച്ചു. 2024ല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള ഒ1ആ വിസ ഉടമകളെ അവരുടെ വിസ അമേരിക്കയില്‍ വെച്ച് പുതുക്കാന്‍ അനുവദിക്കും; തൊഴില്‍ വിസകളുടെ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കും.

മഹാമാരി നിമിത്തം കാലതാമസം നേരിട്ട മുപ്പത്തൊന്നായിരത്തിലധികം കുടിയേറ്റ വിസ കേസുകളുടെ നീണ്ട നിര മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയം പരിഗണിച്ച് തീര്‍പ്പാക്കി. തീര്‍പ്പുകല്‍പ്പിക്കാത്ത കുടിയേറ്റ വിസ അപേക്ഷ ഉള്ളവരും അത് പരിഗണിക്കാനുള്ള സമയക്രമത്തിന് തയ്യാറുള്ളവര്‍ക്കും ഇപ്പോള്‍ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സാധാരണ കലാപരിധിക്കുള്ളില്‍ ഒരു അപ്പോയിന്റ്‌മെന്റ് ലഭിക്കും.

ഇന്ത്യയിലെ കോണ്‍സുലാര്‍ സേവനങ്ങളുടെ ഭാവിയില്‍ യു.എസ്. മിഷന്‍ തുടര്‍ന്നും നിക്ഷേപം നടത്തുകയും കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമായ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുന്നു. 2023 മാര്‍ച്ചില്‍ ഹൈദരാബാദില്‍ 340 മില്യണ്‍ യു.എസ്. ഡോളര്‍ ചെലവില്‍ പുതിയ സൗകര്യം തുറന്നതും അഹമ്മദാബാദിലും ബാംഗ്ലൂരിലും രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ പ്രഖ്യാപിച്ചതും രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഓഫീസ് സൗകര്യങ്ങളില്‍ തുടര്‍ച്ചയായ മൂലധന മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നതും കൂടുതല്‍ കോണ്‍സുലാര്‍ ഓഫീസര്‍മാരെ ഇന്ത്യയിലേക്ക് സ്ഥിരമായി നിയമിക്കുന്നതും ഈ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു.

Tags: visaus consulateus visa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

US

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.