Categories: Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് കിരീടം, ബൊപ്പണ്ണയുടെ നേട്ടം 43ാം വയസില്‍

ഇറ്റാലിയന്‍ താരങ്ങളായ സിമോണ്‍ ബൊല്ലെലി-ആന്‍ഡ്രിയ വവസോറി സഖ്യത്തെ ആണ് തോല്‍പ്പിച്ചത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് കിരീടം. രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ പങ്കാളി മാറ്റ് എബ്ഡനും ചേര്‍ന്ന സഖ്യം 7-6, 7-5 എന്ന സ്‌കോറിനാണ് വിജയിച്ചത്.

ഇറ്റാലിയന്‍ താരങ്ങളായ സിമോണ്‍ ബൊല്ലെലി-ആന്‍ഡ്രിയ വവസോറി സഖ്യത്തെ ആണ് തോല്‍പ്പിച്ചത്. ബൊപ്പെണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. പുരുഷ ഡബിള്‍സില്‍ ആദ്യത്തെ ഗ്രാന്‍ സ്ലാം കിരീടമാണിത്. 2017ല്‍ ഫ്രഞ്ച് ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സിലും ബൊപ്പണ്ണ കിരീടം നേടിയിരുന്നു.

എബ്ഡന് ഇത് രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ്.

ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്‌ക്ക് ഇത് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം പുരുഷ ഡബിള്‍സ് കിരീടമാണ്. രോഹന്‍ ബൊപ്പണ്ണ ഈ ആഴ്ച ലോക ഒന്നാം നമ്പര്‍ താരമായി മാറിയിരുന്നു. ഗ്രാന്‍ സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായമുളള താരമായിരിക്കുകയാണ് 43കാരനായ ബൊപ്പെണ്ണ.

 

 

Recent Posts