മസ്കറ്റ് : ഒമാനിലെ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു. നോർത്ത് അൽ ബതീന ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ.
ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ദുർഹാം യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് മിഷൻ, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി എന്നിവർ സംയുക്തമായാണ് ഈ ഉൽഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.
സൊഹാർ കാസിൽ മ്യൂസിയം അധികൃതരും ഇതിൽ സഹകരിക്കുന്നുണ്ട്. പ്രദേശത്ത് പഴമയുടെ വലിയൊരു നിധിശേഖരം കിടക്കുന്നുണ്ടെന്ന് ടൂറിസം വകുപ്പ് പ്രസ്താവിച്ചു. ഇതിനു പുറമെ വിനോദ സഞ്ചാര മേഖലയ്‌ക്ക് ഈ പ്രദേശം ഒരു മുതൽക്കൂട്ടാകുമെന്നും ടൂറിസം വകുപ്പ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: