ഗാസ: ഗാസയിലും ഖാന്‍ യൂനിസിലും ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഇരുനൂറോളം പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ജെനീനിലും ഖാന്‍ യൂനിസിലും കനത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. അല്‍ അക്സ, അല്‍-അമല്‍, നാസര്‍ ആശുപത്രികള്‍ക്കു നേരെയും ശക്തമായ ആക്രമണം നടന്നു.
ഇസ്രയേല്‍ -ഹമാസ് ആക്രമണം രൂക്ഷമായി തുടരവെ ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.മൊസാദിന്റെയും, സിഐഎയുടെയും ഡയറക്ടര്‍മാര്‍ ഖത്തര്‍ പ്രധാനമന്ത്രിയെ കാണും. ഈജിപ്ത് ഇന്റലിജന്‍സ് മേധാവിയും ചര്‍ച്ചയില്‍ സംബന്ധിക്കും.ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതും ചര്‍ച്ച ചെയ്യും.
ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍, അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടാകും. അതിനിടെ ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാനുമേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: