75-ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിലാണ് ഇന്ന് രാജ്യം. വനിതകൾ നേതൃത്വം നൽകുന്ന പരേഡിനും ആഘോഷങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന രാജ്യമായി ഇന്ത്യമാറും. രാജ്യത്തെ സാംസ്‌കാരിക പൈതൃകത്തെയും സൈനിക ശക്തിയെയും പ്രകടമാക്കും വിധത്തിലുള്ള ചടങ്ങുകളാകും ഇന്ന് ഡൽഹിയിലെ കർത്തവ്യപഥിൽ അരങ്ങേറുക.
ഇത് തത്സമയം കാണുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ബ്രോഡ്കാസ്റ്ററായ ദൂരദർശൻ പരേഡിന്റെ തത്സമയ സംപ്രേഷണം രാവിലെ ഒമ്പത് മുതൽ ആരംഭിച്ചു. ദൂരദർശന്റെ യൂട്യൂബ് ചാനലിലും ഡിഡി നാഷണൽ ചാനലിലും തത്സമയ സംപ്രേക്ഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: