Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

വാഹനാപകടത്തില്‍ ശരീരമാസകലം തളര്‍ന്ന ഡോക്ടറുടെ അത്ഭുതപ്പെടുത്തുന്ന അതിജീവനം; ഇന്നും വൈദ്യശാസ്ത്ര രംഗത്ത് നിറസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 10:40 am IST
in Health

കൊച്ചി: കേരളത്തിലെ ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായി 2008 ജൂണില്‍ പശ്ചിമ ബംഗാളില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഡോ. ടി.വി. വേലായുധന് അപകടം സംഭവിക്കുന്നത്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ കാര്‍ തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ കഴുത്ത് കാറിന്റെ സ്റ്റിയറിങ്ങില്‍ ശക്തമായി ഇടിച്ച് നാഡീ ഞരമ്പുകള്‍ ഞെരുങ്ങിയമര്‍ന്നു. പേശികളിലേക്കുള്ള നാഡികള്‍ തടസപ്പെട്ടതോടെ ശരീരം തളര്‍ന്നു.

കൊല്‍ക്കത്ത ബിര്‍ള ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി നാഡികളിലെ തടസം നീക്കി. പക്ഷെ ഡോ. വേലായുധന്റെ ശരീരത്തിന്റെ വലതുവശം പൂര്‍ണമായും ഇടതുവശം ഭാഗികമായും തളര്‍ന്നു. നടക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴിയാത്തവിധം അദ്ദേഹം കിടപ്പിലായി. ഓപ്പറേഷന്‍ തിയറ്ററില്‍ കിടക്കുമ്പോള്‍ ഈ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതെന്ന് വരെ അദ്ദേഹത്തിന് തോന്നി.

പതിനെട്ടാം ദിവസം അദ്ദേഹത്തെ പ്രത്യേക സൗകര്യങ്ങളോടെ വിമാനത്തില്‍ നാട്ടിലെത്തിച്ചു. 45 ദിവസത്തോളം ചലനശേഷിയില്ലായിരുന്നു. അതിനുശേഷം ഫിസിയോതെറാപ്പിയും ഒക്ക്യുപ്പേഷണല്‍ തെറാപ്പിയും പ്രയോജനപ്പെടുത്തിയാണ് പതിയെപ്പതിയെ നടക്കാനുള്ള കഴിവ് വീണ്ടെടുത്തത്.

അപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ദേഹം ഇപ്പോഴും ഒക്ക്യുപ്പെഷണല്‍ തെറാപ്പി തുടരുകയാണ്. ചലനം തുടര്‍ന്നില്ലെങ്കില്‍ ഒരുപക്ഷെ അദ്ദേഹം വീണ്ടും തളര്‍ന്നുപോയേക്കാം. രണ്ട് ദിവസം നടന്നില്ലെങ്കില്‍ മൂന്നാം ദിവസം ചിലപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞില്ലെന്നുവരും. ഒരു ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ നിരന്തരം മസിലുകളെ ചലിപ്പിച്ച് സജീവമായി നിലനിര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. അന്നത്തെ ആ അപകടത്തില്‍ ഡോ. വേലായുധന് സംഭവിച്ചത് ആയുഷ്‌കാലം നീണ്ടുനില്‍ക്കുന്ന ഒരു വൈകല്യമാണ്. എന്നാല്‍ അത്തരമൊരു ഘട്ടത്തില്‍ തകര്‍ന്നുപോകാതെ സ്വന്തം കഴിവില്‍ വിശ്വസിച്ച്, വൈദ്യശാസ്ത്രരംഗത്ത് ലഭ്യമായ ഒക്ക്യുപ്പേഷണല്‍ തെറാപ്പി പോലെയുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തി ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റുന്നത് തുടരുകയാണ് അദ്ദേഹം. മലേഷ്യയും തായ്ലന്‍ഡുമുള്‍പ്പെടെ വിവിധയിടങ്ങളില്‍ യാത്ര ചെയ്തു.

കൊച്ചിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനമായ ഓറ്റികോണ്‍ 2024 ല്‍ ആണ് ഡോ. ടി.വി. വേലായുധന്‍ തന്റെ അനുഭവം വിവരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡോ.ടി.വി. വേലായുധന്‍ എംബിബിഎസും ബിരുദാനന്തര ബിരുദവും നേടിയത്. ഇന്ന് അദ്ദേഹം കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തും അവബോധ പരിപാടികളിലും നിറസാന്നിധ്യമാണ്. സംസ്ഥാന ഹെല്‍ത്ത് സര്‍വീസസില്‍ അഡീ. ഡയറക്ടര്‍, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അഡീ. പ്രോജക്ട് ഡയറക്ടര്‍ എന്നീ പദവികളും വഹിക്കുന്നു.

Tags: accidentdoctorT V Velayudhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

ടി.പദ്മനാഭന്‍ അവസരവാദിയെന്ന് എം.എന്‍.കാരശ്ശേരി

നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ആര്‍എസ്എസ് പ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തിന്: കെ.പി. രാധാകൃഷ്ണന്‍

സ്ത്രീധനമായി ബുള്ളറ്റ് നൽകിയില്ല : മൂന്ന് മാസം ഗർഭിണിയായ 22 കാരിയെ കൊന്ന് കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ ;ശരീരത്തിൽ മുഴുവൻ മുറിവുകളും, ചതവുകളും 

കൊ​ച്ചി​യി​ൽ പോ​ത്തി​ന്റെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ത്ഥ വിശ്വനാഥ പ്രഭുവിനെ ആദരിക്കുന്നു

വെങ്കിടേശ ഭജനാവലിയുടെ വിശ്വനാഥം

അസമിൽ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അധികാരത്തിലേയ്‌ക്ക് ; സത്യപ്രതിജ്ഞ 12 ന്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് , മയക്കുമരുന്ന് കടത്ത് തടയാൻ ദൗത്യസേന, സൗജന്യ വൈദ്യുതി ; സുപ്രധാന ഉത്തരവുകളിൽ ഒപ്പുവച്ച് വിജയ് 

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

യുങിന്റെ സ്വത്വസാക്ഷാത്കാരവും ഭാരതീയ ദര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.