Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തലസ്ഥാനത്തെ അഴിമതിയുടെ സൗഹൃദ ഇടനാഴി പൊളിച്ചുമാറ്റി; പാഴായത് രണ്ട് കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 03:56 pm IST
inThiruvananthapuram

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വഴുതക്കാട് വനിതാ സൗഹൃദ ഇടനാഴി പൊളിച്ചു നീക്കി. പണി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇടനാഴി പൂര്‍ണമായും പൊളിച്ചു മാറ്റിയത്. വഴുതക്കാട് വിമന്‍സ് കോളജിനു മുന്നില്‍ നിര്‍മിച്ച ഇടനാഴിയാണ് പൊളിച്ചു മാറ്റിയത്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വെള്ളയമ്പലം ചെന്തിട്ട റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നതെന്നാണ് വിശദീകരണം. 90.53 ലക്ഷം രൂപയ്‌ക്കാണ് ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിച്ചതെങ്കിലും കരാറുകാരെ മറയാക്കി എസ്റ്റിമേറ്റ് പുതുക്കി രണ്ടു കോടി രൂപയ്‌ക്കാണ് ഇടനാഴി നിര്‍മിച്ചത്.

വഴുതയ്‌ക്കാട് ഗവ. കോളജ് മുതല്‍ ഗവ. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വരെയാണ് ഷീ കോറിഡോര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വഴുതക്കാട് വാര്‍ഡ് കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായിരുന്ന രാഖി രവികുമാറും മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന എസ്. പുഷ്പലതയുമായിരുന്നു ഇടനാഴി നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് വനിത സൗഹൃദ ഇടനാഴി നിര്‍മിക്കുന്ന പദ്ധതിയെ തുടക്കം മുതലേ ബിജെപി എതിര്‍ത്തിരുന്നു. അശാസ്ത്രീയവും അഴിമതി നിറഞ്ഞതുമായ പദ്ധതിയെന്ന് കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങള്‍ ഉന്നയിച്ചു. അന്ന് ഡെപ്യൂട്ടി മേയറായിരുന്ന രാഖി രവികുമാര്‍ ഇതൊന്നും ചെവിക്കൊള്ളാതെ ഇടനാഴി നിര്‍മാണവുമായി മുന്നോട്ട് പോയി.

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ഫുട്പാത്തില്‍ നിലവാരമുള്ള ലൈറ്റുകള്‍, ഹാന്‍ഡ് റെയില്‍ സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാല്‍വനൈസ്ഡ് അയണ്‍ പൈപ്പ് ഉപയോഗിച്ച് ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും തുക കൂട്ടി കാണിക്കാനായി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ആക്കി. മേല്‍ക്കൂര നിര്‍മാണത്തിന് പോളി കാര്‍ബണ്‍ ഷീറ്റുകളാക്കി. കൂടാതെ ചരിത്രത്തില്‍ ഇടം നേടിയ വനിതകളുടെ ഫോട്ടോ മതിലില്‍ പതിപ്പിക്കുവാന്‍ ഉപകരാര്‍ തയ്യാറാക്കി അടങ്കല്‍ രണ്ടു കോടിയാക്കി.

നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാര്‍ ബില്ല് മാറിയപ്പോഴാണ് അഴിമതിയുടെ ആഴം വ്യക്തമായത്. അമ്പത് ലക്ഷം രൂപ പോലും ചെലവഴിക്കാത്ത ഇടനാഴി നിര്‍മാണത്തിന് രണ്ടുകോടിയോളം രൂപ കരാറുകാര്‍ കൈപ്പറ്റി. കൂടാതെ കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്‍വശം കരാര്‍ പ്രകാരമുള്ള ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഇല്ല. അനധികൃതമായി നാലിരട്ടി തുക കരാറുകാരന് നല്‍കിയ സംഭവം പുറത്ത് വന്നതോടെ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് ഇത് സംബന്ധിച്ച ഫയലും കാണാതായി. 500 മീറ്ററോളം നീളത്തില്‍ മാത്രമേ പോളി കാര്‍ബണ്‍ ഉപയോഗിച്ച് മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തുകയും പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നടപ്പാതയും ഹാന്‍ഡ് റെയിലും അതേപടി നിലനിര്‍ത്തിയ ശേഷം അവ പുതുതായി സ്ഥാപിച്ചവയാണെന്ന് ബില്ലുണ്ടാക്കി കരാറുകാരന്‍ കോടികള്‍ കൊള്ളയടിക്കുകയും ചെയ്തു.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലാണ് പുതിയ വികസനം. ഈ പദ്ധതിയിലും കോര്‍പ്പറേഷന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഒരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ് കോടികള്‍ ചെലവഴിച്ച് ഇടനാഴി നിര്‍മിച്ചത്. പണം തട്ടിയെടുക്കുന്നതിന് മാത്രമാണ് ഇടനാഴി നിര്‍മിച്ചതെന്ന് പൊളിക്കലിലൂടെ വ്യക്തമായി.

Tags: CorridorThiruvananthapuramCorruption
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.