Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എക്സാലോജിക് കള്ളക്കമ്പനിയോ? അഴിമതി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വീണ

വി.വി. ആതിരbyവി.വി. ആതിര
Jan 20, 2024, 02:37 am IST
inKerala

ബെംഗളൂരു: വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് വെറും കടലാസ് കമ്പനിയോയെന്ന് പരിശോധിക്കണമെന്ന് എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് സിഎംആര്‍എല്‍ നല്‍കിയ മറുപടി അവ്യക്തമാണ്. വീണയുടെ കമ്പനിയും കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കരിമണല്‍ കമ്പനിയില്‍ 13 ശതമാനം ഓഹരിയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിയുടെ കണക്കുകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയ്‌ക്കു മൗനം. കൊച്ചിയിലെ ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്ലില്‍ നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കുപോലും കര്‍ണാടക രജിസ്ട്രാര്‍ ഒാഫ് കമ്പനിക്കു വിശദീകരണം നല്കാതെ വീണ ഒഴിഞ്ഞുമാറുകയായിരുന്നു.

സിഎംആര്‍എല്ലുമായുള്ള കരാറില്‍ എക്സാലോജിക് വാങ്ങിയ 1.72 കോടിക്കു പുറമേ അതേ കമ്പനിക്കു കണ്‍സള്‍ട്ടന്‍സി സര്‍വീസ് നല്കി 55 ലക്ഷം രൂപ വീണ വ്യക്തിപരമായും കൈപ്പറ്റി. ഇതെന്തിന് കൈപ്പറ്റിയെന്നോ ഇതിന്റെ അടിസ്ഥാനമെന്തെന്നോ വീണ വെളിപ്പെടുത്തിയിട്ടില്ല. ഒഴിഞ്ഞുമാറല്‍ തന്ത്രം നടപ്പില്ലെന്നും ചോദ്യത്തിനാധാരമായ റിപ്പോര്‍ട്ട് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവാണെന്നും എക്‌സാലോജിക് മരവിപ്പിക്കാന്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്‌തെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വീണ യോഗ്യതയുള്ള സോഫ്റ്റ്വെയര്‍ പ്രൊഫഷണലാണെന്നും അവര്‍ക്കു സ്വന്തം നിലയില്‍ സോഫ്റ്റ്വെയര്‍ കണ്‍സള്‍ട്ടന്‍സി സേവനത്തിന് അര്‍ഹതയുണ്ടെന്നുമാണ് എക്സാലോജിക് ആര്‍ഒസിക്കു കൊടുത്ത മറുപടി. എന്നാല്‍ വ്യക്തിപരമായ നിലയില്‍ വീണ ഐടി, മാര്‍ക്കറ്റിങ് സേവനങ്ങള്‍ നല്കാനുള്ള കരാറൊന്നും സിഎംആര്‍എല്ലുമായില്ല. ലഭിച്ച എല്ലാ വരുമാനവും ആദായ നികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്, കമ്പനി വിശദീകരിക്കുന്നു.

വേണമെങ്കില്‍ വീണയ്‌ക്കു വ്യക്തിപരമായ കരാറില്ലെന്നും അതു കമ്പനികള്‍ തമ്മിലാണെന്നും അംഗീകരിക്കാം, എന്നാല്‍ അപ്പോഴും എക്സാലോജിക് ഏതു സേവനം, ഏതളവു വരെ നല്കി, വീണ എന്തു സേവനമേകി എന്നൊക്കെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. കമ്പനി സമര്‍പ്പിച്ച രേഖകള്‍ തീര്‍ത്തും അപര്യാപ്തമാണ്, ആര്‍ഒസി പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ എക്സാലോജിക്കിന്റെ തത്പര കക്ഷിയാണെന്ന വാദം കമ്പനി രജിസ്ട്രാര്‍ ഉന്നയിക്കുന്നുണ്ട്.

എക്സാലോജിക് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, അഴിമതി നിരോധന നിയമങ്ങള്‍ ലംഘിച്ചതായും ആര്‍ഒസി റിപ്പോര്‍ട്ടിലുണ്ട്.

Tags: Veena Vijayancmrl companyExalogic scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ നിയമോപദേശം ഇന്ന് ലഭിക്കും : വിജിലന്‍സ് അന്വേഷണത്തിന് സാധ്യത 

Kerala

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.