ന്യൂദല്‍ഹി: പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ തത്സമയം കാണിക്കാന്‍ റെയില്‍വേ സൗകര്യമൊരുക്കും. ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രതിഷ്ഠാ ചടങ്ങുകള്‍ കാണുന്നതിനായാണിത്. രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളിലായി 9000 സ്ക്രീനുകളെങ്കിലും ഇത്തരത്തില്‍ തത്സമയം ചടങ്ങുകള്‍ കാണിക്കാന്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയോദ്ധ്യയിലേക്ക് റെയില്‍വേ പ്രത്യേകം ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ആസ്താ സ്പെഷല്‍ ട്രെയിനുകള്‍ എന്നാണ് ഇത് അറിയപ്പെടുക. 22 മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസ് നൂറു ദിവസം നീണ്ടു നില്ക്കും. ആദ്യ ഘട്ടത്തില്‍ 66 ട്രെയിനുകളാണുണ്ടാവുക. ദല്‍ഹി, തമിഴ്നാട്, തെലങ്കാന, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ നിന്നാണ് ഈ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: