Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജയിച്ച് ദ്യോക്കോവിച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 12:39 am IST
inSports

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സില്‍ 18 കാരന് മുന്നില്‍ വിയര്‍പ്പൊഴുക്കി വിഷമിച്ച് ഒന്നാം സിഡ് താരം നോവാക് ദ്യോക്കോവിച്ച്. ടെന്നിസ് ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റിലേക്ക് ആദ്യമായി യോഗ്യത നേടിയ ക്രൊയേഷ്യയില്‍ നിന്നുള്ള ഡിനോ പ്രിസ്മിച് ആണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സെര്‍ബിയന്‍ താരത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി കീഴടങ്ങിയത്.

കരിയറില്‍ ആദ്യമായാണ് ദ്യോക്കോവിച്ചിന് ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റിലെ ഒന്നാം റൗണ്ട് മത്സരത്തില്‍ ഇത്രയും ദൈര്‍ഘ്യമേറിയ മത്സരം കളിക്കേണ്ടിവന്നത്. നാല് സെറ്റ് നീണ്ട മത്സരം തീരാന്‍ നാല് മണിക്കൂറും ഒരു മിനിറ്റും വേണ്ടിവന്നു. സ്‌കോര്‍: 6-2, 6-7(5-7), 6-3, 6-4.

ദ്യോക്കോവിച്ചിന് മുന്നില്‍ കീഴടങ്ങും മുമ്പ് ആറ് മാച്ച് പോയിന്റുകള്‍ നേടാന്‍ ഡിനോ പ്രിസ്മിച്ചിന് സാധിച്ചു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് മത്സരത്തില്‍ ദ്യോക്കോവിനെ തോല്‍പ്പിക്കാനും താരത്തിന് സാധിച്ചു. ഇന്ന് വെളുപ്പിന് ഓസ്‌ട്രേലിയന്‍ താരങ്ങളായ അലെക്‌സേയ് പോപ്രിനും മാര്‍ക് പോള്‍മാന്‍സും ഏറ്റുമുട്ടി വിജയിക്കുന്നവരെ ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍ നേരിടും. ദ്യോക്കോവിച്ചിനെ വിറപ്പിച്ച പ്രിസ്മിച്ച് 155-ാം നമ്പര്‍ പുരുഷ താരമാണ്.

വനിതാ സിംഗിള്‍സ് മത്സരത്തില്‍ ആദ്യറൗണ്ട് അനായാസം കടന്ന് നിലവിലെ ചാമ്പ്യന്‍താരം അരൈന സബലെങ്ക രണ്ടാം റൗണ്ടിലെത്തി. ജര്‍മനിയുടെ എല്ലാ സെയ്‌ഡെലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ബെലാറൂസിയന്‍ താരം തുടക്കം ഗംഭീരമാക്കിയത്. ആധിപത്യത്തോടെയായിരുന്നു സബലെങ്കയുടെ വിജയം. സ്‌കോര്‍: 6-0, 6-1. ബുധനാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ 16കാരിയായ ചെക്ക് താരം ബ്രെന്‍ഡ ഫ്രുഹ്‌വിര്‍ട്ടോവ ആണ് താരത്തിന്റെ എതിരാളി. ഇന്നലെ നടന്ന പോരാട്ടത്തില്‍ റൊമേനിയക്കാരി അനാ ബോഗ്ദാനെ തോല്‍പ്പിച്ചാണ് ഫ്‌റുഹ്‌വിര്‍ട്ടോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.
സ്‌കോര്‍: 2-6, 6-4, 6-3
സീഡില്ലാ താരമായി ഇറങ്ങിയ കരോലിന്‍ വോസ്‌നിയാക്കിയ്‌ക്ക് രണ്ടാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചു. ആദ്യ റൗണ്ടില്‍ മാഗ്ദ ലിനെറ്റെയ്‌ക്കെതിരെ സ്‌കോര്‍: 6-2, 2-0ന് ആധിപത്യം പുലര്‍ത്തി നില്‍ക്കെയാണ് കളി നിര്‍ത്തേണ്ടിവന്നത്. ലിനെറ്റെ പിന്‍മാറുകയായിരുന്നു.

മറ്റ് മത്സരങ്ങളില്‍ സീഡഡ് താരങ്ങളായ മരിയ സക്കാരി, ലെയ്‌ല ഫെര്‍ണാണ്ടസ്, ബാര്‍ബോറ ക്രെയ്‌സിക്കോവ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വനിതാ സിംഗിള്‍സില്‍ 13-ാം സിഡ് താരമായി ഇറങ്ങിയ ലിയുഡ്മില സാംസോനോവയെ അമേരിക്കയുടെ സീഡില്ലാ താരം അമാന്‍ഡാ അനിസിമോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതാണ് ഇന്നലത്തെ മറ്റൊരു സംഭവം.

പുരുഷ സിംഗിള്‍ഗില്‍ ഇന്നലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സീഡഡ് താരങ്ങളായ ജാന്നിക് സിന്നര്‍, ആന്ദ്രേ റുബ്‌ലേവ്, ഫ്രാന്‍സെസ് തിയാഫോ, ടയ്‌ലര്‍ ഫ്രിട്‌സ്, സെബാസ്റ്റ്യന്‍ ബയേസ്, ഫ്രാന്‍സിസ്‌കോ സെറുന്‍ഡോളോ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് നടക്കുന്ന ഒന്നാം റൗണ്ട് മത്സരത്തില്‍ കാര്‍ലോസ് അല്‍കാരസ്, ഭാരതത്തിന്റെ സുമിത്ത് നാഗല്‍ അടക്കമുള്ളവര്‍ പോരാട്ടത്തിനിറങ്ങും.

Tags: DjokovicAustralian Open
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.