Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കല്യാണ്‍… കാലത്തിന്റെ തിരുത്ത്

അടിമത്തത്തിന്റെയും കളങ്കത്തിന്റെയും പ്രതീകമായ ആ കെട്ടിടം രാമഭക്തരും ദേശസ്നേഹികളും ചേര്‍ന്ന് തകര്‍ത്തു. അത് രാമക്ഷേത്രമായിരുന്നു, എല്ലായ്‌പ്പോഴും അത് അങ്ങനെതന്നെയായിരിക്കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 04:06 pm IST
inIndia
മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, എല്‍.കെ. അദ്വാനി

മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, എല്‍.കെ. അദ്വാനി

‘അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നത് ഈശ്വരന്റെ ഇച്ഛയാലാണ്. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയാണ്. അന്ന് സംഭവിച്ചതിലൊന്നും എനിക്ക് ഖേദമില്ല. പശ്ചാത്തപിക്കേണ്ട ആവശ്യം ഇല്ലേയില്ല. ഒരു തരി പോലും ദുഃഖമില്ല. ചരിത്രകാരന്മാര്‍ അത് സത്യസന്ധമായി രേഖപ്പെടുത്തും. അടിമത്തത്തിന്റെയും കളങ്കത്തിന്റെയും പ്രതീകമായ ആ കെട്ടിടം രാമഭക്തരും ദേശസ്നേഹികളും ചേര്‍ന്ന് തകര്‍ത്തു. അത് രാമക്ഷേത്രമായിരുന്നു, എല്ലായ്‌പ്പോഴും അത് അങ്ങനെതന്നെയായിരിക്കുകയും ചെയ്യും’, 2004 ഡിസംബര്‍ രണ്ടിന് ലിബര്‍ഹാന്‍ കമ്മിഷന് മുന്നില്‍ കല്യാണ്‍സിങ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള വാക്കുകളാണിത്.

ലളിതവും കൃത്യവും വ്യക്തവുമായ ഭാഷയില്‍ കല്യാണ്‍സിങ് തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിസ്ഫോടനാത്മകമായ വഴിത്തിരിവിന് ചുക്കാന്‍ പിടിച്ച ഭരണാധികാരിയെന്ന് നിലയില്‍ കല്യാണ്‍സിങ് ചരിത്രത്തിന്റെ ഭാഗമാകുന്നു. എല്ലാ അര്‍ത്ഥത്തിലും കല്യാണ്‍സിങ്ങിന്റെ നിയോഗങ്ങള്‍ കാലത്തിന്റെ തിരുത്തായിരുന്നു. മുലായം സിങ് യാദവിന്റെ അധികാരാര്‍ത്തിയും മുസ്ലീം പ്രീണനവും മൂലം രക്തക്കളമായി മാറിയ അയോദ്ധ്യാപുരിയുടെ മോചനം കല്യാണ്‍സിങ്ങിലൂടെയായിരുന്നു. തര്‍ക്കമന്ദിരം നീക്കി ബാലകരാമന് താത്കാലികക്ഷേത്രം നിര്‍മ്മിക്കും വരെ അദ്ദേഹം ഉത്തര്‍പ്രദേശിന്റെ അധികാരത്തില്‍ തുടര്‍ന്നു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ പീഠമുയര്‍ത്തി രാംലല്ലയുടെ പ്രതിഷ്ഠാകര്‍മ്മം നടന്നതിന് പിന്നാലെ കല്യാണ്‍സിങ് രാജിവച്ചു. വോട്ടുബാങ്കിന് മുന്നില്‍ മുട്ടിലിഴയുന്ന പി.വി. നരസിംഹറാവുവിന്റെ കേന്ദ്രസര്‍ക്കാര്‍ കല്യാണ്‍സിങ് സര്‍ക്കാരിനെ പിരിച്ചുവിടുന്നു എന്ന ഉത്തരവിറക്കും മുമ്പ് അദ്ദേഹം രാജിവച്ചു. ഞാന്‍ രാമഭക്തരെ വെടിവയ്‌ക്കാന്‍ ഉത്തരവിടുമെന്ന് നിങ്ങള്‍ കരുതിയോ എന്ന് ചോദ്യശരങ്ങളുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് കല്യാണ്‍സിങ് ചോദിച്ചു. ഞാനും കര്‍സേവകനാണ് എന്ന് അദ്ദേഹം അഭിമാനത്തോടെ ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരമായി ആവര്‍ത്തിച്ചു.

അലിഗഡിലെ ആര്‍എസ്എസ് ശാഖയില്‍നിന്നാണ് കല്യാണ്‍സിങ്ങിന്റെ വരവ്. ശാഖയ്‌ക്കു ശേഷം അഖാഡയില്‍ ഗുസ്തി പരിശീലനം. മനസും ശരീരവും കരുത്തുള്ളതാക്കിയ ചെറുപ്പം. ആര്‍എസ്എസ് പകര്‍ന്ന ആദര്‍ശം ദേശത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കാനുള്ള പ്രേരണയായി. പഠിത്തം കഴിഞ്ഞപ്പോള്‍ അദ്ധ്യാപകനായി. സാമൂഹികമായി പിന്നാക്കാവസ്ഥയില്‍പ്പെട്ട ജനങ്ങളെ മുതലാക്കി രാഷ്‌ട്രീയക്കാര്‍ കൊഴുത്തപ്പോള്‍ അവരെ സഹായിക്കാന്‍ അവരില്‍ നിന്നൊരുവനെന്ന നിലയില്‍ രംഗത്തിറങ്ങി. 1967ല്‍ അത്രോളിയില്‍ നിന്ന് എംഎല്‍എ ആയി തുടക്കം. അടിയന്തരാവസ്ഥയായിരുന്നു ആദ്യ പോര്‍മുഖം. 21 മാസം ജയിലില്‍. ശേഷം ഉത്തര്‍പ്രദേശ് ജനതാസര്‍ക്കാരില്‍ മന്ത്രി.

1989ല്‍ മുലായം സിങ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഉത്തര്‍പ്രദേശില്‍ രാവണരാജ് നടപ്പായി. രാമക്ഷേത്രത്തിനെതിരെ നിലകൊണ്ട സര്‍ക്കാരിനെതിരെ രാഷ്‌ട്രീയമായി കല്യാണ്‍സിങ് നയിച്ച പ്രക്ഷോഭം ശക്തമായി. ബിജെപി ആരംഭിച്ച ഏകാത്മയാത്രയുമായി സിങ് ഉത്തര്‍പ്രദേശിന്റെ മുക്കിലും മൂലയിലും കടന്നു ചെന്നു. മുലായം ജനങ്ങളെ ഭിന്നിപ്പിച്ചപ്പോള്‍ കല്യാണ്‍സിങ് ഒന്നിപ്പിച്ചു. കര്‍സേവകരെ വെടിവച്ചുവീഴ്‌ത്തി മുലായം രാവണരാജ് എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കി. 91ല്‍ 221 സീറ്റുമായി കല്യാണ്‍സിങ് അധികാരത്തിലേറിയതായിരുന്നു അതിന്റെ ഫലം. നാലരനൂറ്റാണ്ടിലേറെയായി നിലനിന്ന അപമാനഗോപുരം നീക്കുന്നതിനുള്ള കര്‍സേവകരുടെ പ്രക്ഷോഭം വിജയത്തിലെത്തിയത് അക്കാലത്താണ്. കല്യാണ്‍സിങ് ആ വിജയത്തിന് കാവല്‍ക്കാരനായി.

ശരിയായ സമയത്ത് ശരിയായ നായകന്‍ എന്ന് ദേശീയമാധ്യമങ്ങളില്‍ ചിലത് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തിന്റെ ദിശ മാറ്റുകയായിരുന്നു അദ്ദേഹം. ജാതിവെറിയും മതവിദ്വേഷവും സമാസമം ചേര്‍ത്ത് മുതലെടുപ്പ് രാഷ്‌ട്രീയം കൊണ്ടുനടന്നവരെയെല്ലാം എല്ലാവരുടെയും രാമന്‍ എന്ന ഒറ്റ മുദ്രാവാക്യത്തിലൂടെ കല്യാണ്‍സിങ് മറികടന്നു. രണ്ട് തവണം മുഖ്യമന്ത്രിയായി. എതിരാളികള്‍ ഒത്തുചേര്‍ന്ന് പാലം വലിച്ചിട്ടും രാഷ്‌ട്രീയവിജയത്തിന്റെ എന്‍ജിനീയറിങ് ഫലപ്രദമായി കാട്ടിക്കൊടുത്തു. ആ വഴിയേ നടന്നാണ് പിന്നിട്ട കാലം ബിജെപി അസാധ്യമായത് പലതും സാധ്യമാക്കിയത്. രാജസ്ഥാനിലും ഹിമാചലിലും ഗവര്‍ണറായും കുറച്ചുകാലം കല്യാണ്‍സിങ് സേവനമനുഷ്ഠിച്ചു. 2021ല്‍ എണ്‍പത്തൊമ്പതാം വയസില്‍ കല്യാണ്‍സിങ് രാമകാര്യാര്‍ത്ഥമായുള്ള ജീവിതം പൂര്‍ത്തിയാക്കി രാമപാദം ചേര്‍ന്നു. സാര്‍ത്ഥകമായ ഒരു പൊരുതലായിരുന്നു ആ ജിവിതം. നയവും വിജയവും ആയിരുന്നു മുഖമുദ്രകള്‍.

Tags: Ram MandirKarsevaKalyan SinghAyodhya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.