പാലാ: 31-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രസന്നിധിയിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ ഇന്ന് തുടക്കമാകും. രാമായണത്തെയും ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണ നാള്‍വഴികളെയും അടിസ്ഥാനമാക്കിയുള്ള പ്രഭാഷണ പരമ്പര, മീനച്ചില്‍ താലൂക്കില്‍ നിന്ന് കര്‍സേവയില്‍ പങ്കെടുത്തവരെ ആദരിക്കല്‍ എന്നിവ ഈ വര്‍ഷത്തെ ഹിന്ദു സംഗമത്തിന്റെ സവിശേഷതയാണ്.
വൈകിട്ട് 4.30 ന് ചെത്തിമറ്റം പുതിയകാവ് ക്ഷേത്രത്തില്‍ നിന്ന് മഹാശോഭായാത്ര. 6 മണിക്ക് അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമ നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഹിന്ദു മഹാസംഗമ പരിപാടികള്‍ കേന്ദ്ര മന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനാകും. പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ മഹാരാജ് വിവേകാനന്ദ സന്ദേശം നല്‍കും. സി.എ. ശശിധരന് നായര്‍ രചിച്ച ‘ഹിമാലയ യാത്രാ സ്മരണകള്‍’ എന്ന പുസ്തകം സമ്മേളനത്തില്‍ പരിചയപ്പെടുത്തും.
വിഎച്ച്പി ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, സ്വാമി വീതസംഗാന്ദ മഹാരാജ്, ഡോ. എന്‍.കെ. മഹാദേവന്, സുരേഷ് എം.ജി. എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡോ. ടി.വി. മുരളീവല്ലഭന്‍, ആര്. പ്രസന്നന്, അഡ്വ എസ്. ജയസൂര്യന്‍, അഡ്വ. ജി. അഞ്ജനാ ദേവി, ശങ്കു ടി. ദാസ്, ജെ. നന്ദകുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: