Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മന്ദിര്‍ വഹിം ബനായേംഗെ…. സത്യനാരായണന്‍ വിളിച്ചു, ലോകം ഏറ്റുവിളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 09:07 pm IST
inIndia, Parivar

രാംലല്ല ഹം ആയേംഗെ മന്ദിര്‍ വഹിം ബനായേംഗെ… ലോകത്തെയാകെ ത്രസിപ്പിച്ച മുദ്രാവാക്യം. സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള രഥയാത്രയെ വരവേല്ക്കാന്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശത്തിലാക്കിയ ലാല്‍കൃഷ്ണ അദ്വാനിയുടെ ആ വാക്കുകള്‍ ഇന്നും തലമുറഭേദമില്ലാതെ ജനങ്ങള്‍ ഏറ്റെടുക്കുന്നു, കര്‍സേവ കരേംഗെ… മന്ദിര്‍ വഹിം ബനായേംഗെ, ഉസ്‌കോ കോന്‍ രോകേഗാ? അയോദ്ധ്യയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ ഉജ്ജയിനിയില്‍ ചേര്‍ന്ന ബജരംഗദള്‍ സമ്മേളനത്തില്‍ ഒരു ഇരുപത്തിരണ്ടുകാരനാണ് ആദ്യം ആ മുദ്രാവാക്യം വിളിച്ചത്. പേര് സത്യനാരായണ മൗര്യ. അദ്ധ്യാപകനാകാനിറങ്ങി കര്‍സേവകനായി മാറിയ ബാബ സത്യനാരായണ മൗര്യ. പില്‍ക്കാലത്ത് അതിപ്രശസ്തരായി മാറിയ സമരനായകര്‍ക്കൊപ്പം പേരില്ലാതെ, മുഖമില്ലാതെ വരച്ചും എഴുതിയും ലോകത്തിനാകെ ആവേശം പകര്‍ന്ന കലാകാരന്‍…

1986ലാണ് ഉജ്ജയിനിയില്‍ ബജ്രംഗ്ദള്‍ ക്യാമ്പ് നടന്നത്. വൈകിട്ട് നടന്ന സാംസ്‌കാരിക പരിപാടികള്‍ക്കിടെയാണ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ മൗര്യ അത് വിളിച്ചത്, രാം ലല്ല ഞങ്ങള്‍ വരും, ക്ഷേത്രം അവിടെ നിര്‍മ്മിക്കും. ഈ മുദ്രാവാക്യം എല്ലാ ഭാഷകളിലും മുഴങ്ങി. ബിജെപി അതേറ്റെടുത്തു. എല്ലാ തെരഞ്ഞെടുപ്പിലും ഇതേ മുദ്രാവാക്യം മുഴങ്ങിയപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പരിഹസിക്കാനായും ഇത് വിളിക്കാന്‍ തുടങ്ങി. അവര്‍ ഒരു വരി കൂട്ടിച്ചേര്‍ത്തു, ക്ഷേത്രം അവിടെ നിര്‍മ്മിക്കും, തീയതി ഞങ്ങള്‍ പറയില്ല എന്നായിരുന്നു അത്. ഛത്തീസ്ഗഡില്‍ ഇക്കുറി തെരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷാ ആ പരിഹാസത്തിന് മറുപടി നല്കി. തീയതി ഞങ്ങള്‍ പറയുന്നു എന്നായിരുന്നു തിരിച്ചടി.

മൗര്യ നിരവധി സമരഗീതങ്ങളെഴുതി. ചുവരുകളിലും ബാനറുകളിലും മുദ്രാവാക്യം കോറിയിട്ടു. അശോക് സിംഘല്‍ പറഞ്ഞത് അനുസരിച്ച് 1990ല്‍ മൗര്യ അയോദ്ധ്യയിലേക്ക് പോയി. ചുവരെഴുത്തായിരുന്നു ജോലി. മുദ്രാവാക്യങ്ങള്‍ സിംഘല്‍ജിക്ക് ഇഷ്ടമായി. പാട്ടുകളും മറ്റും ദല്‍ഹിയില്‍ റെക്കോഡ് ചെയ്ത് കാസറ്റാക്കി. ലോകമെങ്ങും അത് പാടി. വേദികളില്‍ സത്യനാരായണന്‍ പാട്ടുകള്‍ പാടി… രക്ത് ദേംഗെ പ്രാണ് ദേംഗെ മന്ദിര്‍ കാ നിര്‍മ്മാണ് കരേംഗെ… രഘുവരനാണേ സത്യം ക്ഷേത്രം അവിടെ നിര്‍മ്മിക്കും, രാമക്ഷേത്രം നിര്‍മ്മിക്കും എന്ന് മലയാളത്തിലടക്കം ഹരമായി പടര്‍ന്ന ഗാനങ്ങള്‍ പിറന്നത് സത്യനാരായണന്റെ തൂലികയില്‍നിന്നാണ്.

തൊണ്ണൂറിലെ കര്‍സവയ്‌ക്കും കര്‍സേവകരുടെ ബലിദാനങ്ങള്‍ക്കും ശേഷം സത്യനാരായണന്‍ തര്‍ക്കമന്ദിരം നീങ്ങാതെ താടി വടിക്കില്ലെന്ന് ശപഥമെടുത്തു. എംകോമിന് ഗോള്‍ഡ് മെഡലിസ്റ്റായി, അദ്ധ്യാപകനാകാനിറങ്ങിയ സത്യനാരായണന്‍ അങ്ങനെ ബാബയായി. 1992ലെ നിര്‍ണായകമായ കര്‍സേവയ്‌ക്കും സത്യനാരായണനെത്തി. ബാനറുകളെഴുതാന്‍ അദ്ദേഹം തയാറാക്കിയ തുണിയാണ് രാംലല്ലയുടെ താത്കാലിക ക്ഷേത്രത്തിന് ശ്രീകോവിലായത്.

അക്കാലത്ത് നാല് അടി വീതിയുള്ള തുണി അപൂര്‍വമായേ കിട്ടിയിരുന്നുള്ളൂ, ഉജ്ജയിനില്‍ നിന്ന് മൂന്ന്-നാല് തുണിക്കഷണങ്ങളുമായാണ് അദ്ദഹം അയോദ്ധ്യയിലേക്ക് പോയത്. തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ ഞങ്ങള്‍ അതേ അവശിഷ്ടങ്ങളില്‍ ഒരു പീഠം സ്ഥാപിച്ച് ബാലകരാമനെ പ്രതിഷ്ഠിച്ചു.

കല്ലുകള്‍ നിരപ്പാക്കി, തൂണുകള്‍ കുഴിച്ചിട്ട് ബാനറിനുപയോഗിച്ച പിങ്ക് തുണി വലിച്ചുകെട്ടി ക്ഷേത്രമാക്കി. ശേഷം ഭിത്തി കെട്ടാന്‍ അവസരം ലഭിച്ചപ്പോള്‍ കൈകൊണ്ട് ഇഷ്ടിക പാകാന്‍ തുടങ്ങി. എട്ടാം തീയതിയാണ് കേന്ദ്രപോലീസ് എത്തിയത്. അപ്പോഴേക്ക് നേതാക്കളെല്ലാം അണ്ടര്‍ഗ്രൗണ്ടിലായി.

തര്‍ക്കമന്ദിരം തകരുന്ന സമയത്ത് അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പം തന്നെ സത്യനാരായണനും നിലയുറപ്പിച്ചിരുന്നു. അവിടുണ്ടായിരുന്ന നാല്പതുപേരും പ്രതികളായി. പ്രശസ്തനല്ലാത്തതുകാരണം സത്യനാരായണന്‍ പ്രതിയായില്ല…

രാമജന്മഭൂമി മുന്നേറ്റത്തിന്റെ മുഴുവന്‍ ചരിത്രവും ബാബ പിന്നീട് വരച്ചു. 76 യുദ്ധങ്ങള്‍, നാലര ലക്ഷം രാമഭക്തരുടെ ബലിദാനം.. സമര്‍പ്പിത ജീവിതങ്ങള്‍… അമേരിക്കയില്‍ മാത്രം 57 തവണ ഇത് പ്രദര്‍ശിപ്പിച്ചു. ബാബ തിരക്കിലാണ്.. മോദിക്കും സിംഘല്‍ജിക്കുമൊപ്പം ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു. പ്രശസ്തിയെക്കുറിച്ച് ചോദിച്ചാല്‍ ബാബ പറയും, എന്റെ പേര് പ്രധാനമന്ത്രിക്ക് അറിയാം. അതില്‍ക്കൂടുതലെന്ത് പ്രശസ്തി!

 

Tags: AyodhyaSri Ram JanmabhoomiLal Krishna AdwaniSatynarayana Mourya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.