Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമര സോദരര്‍ക്ക് അയോദ്ധ്യാ ക്ഷണപത്രം സമര്‍പ്പിച്ച് പൂര്‍ണിമ;  ഹൃദയം വിതുമ്പിയെങ്കിലും അവള്‍ കണ്ണീര്‍ പൊഴിച്ചില്ല, ഇത് അഭിമാന മുഹൂർത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 11:17 am IST
in India

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനുള്ള ക്ഷണപത്രം ഏറ്റുവാങ്ങി പൂര്‍ണിമ കോഠാരി, രാമിന്റെയും ശരത്തിന്റെയും ചിത്രത്തിനു മുന്നില്‍ സമര്‍പ്പിച്ചു. ഹൃദയം വിതുമ്പിയെങ്കിലും അവള്‍ കണ്ണീര്‍ പൊഴിച്ചില്ല. ഇത് അഭിമാന മുഹൂര്‍ത്തമെന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം.

മുലായംസിങ് യാദവിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 1990ലെ പ്രതീകാത്മക കര്‍സേവ പൂര്‍ത്തീകരിച്ചത് പൂര്‍ണിമയുടെ സഹോദരര്‍ രാം കോഠാരിയും ശരത് കോഠാരിയുമായിരുന്നു. ശരത് തര്‍ക്കമന്ദിരത്തിനു മുകളില്‍ കാവിപതാക പാറിച്ചു. രാം വന്ദേമാതരം മുഴക്കി. ലോകം ആ വാര്‍ത്ത കേട്ടത് ആവേശത്തോടെയാണ്. നവംബര്‍ രണ്ടിന് അയോദ്ധ്യയില്‍ രാമനാമ സങ്കീര്‍ത്തന റാലി നയിച്ച കോഠാരി സഹോദരന്മാരെ പോലീസ് വെടിവച്ചുവീഴ്‌ത്തി.

പ്രാണനെക്കാള്‍ പ്രിയരായ സഹോദരന്മാര്‍ രാമകാര്യ പൂര്‍ത്തീകരണത്തിന് ശേഷമാണ് ബലിദാനികളായതെന്ന് പൂര്‍ണിമ ചൂണ്ടിക്കാട്ടുന്നു. അവര്‍ കര്‍സേവയ്‌ക്കു പോകുംമുമ്പായിരുന്നു പൂര്‍ണിമയുടെ വിവാഹ നിശ്ചയം. ആ ധീരബലിദാനത്തിനു ശേഷം രാമക്ഷേത്രം സാധ്യമാകും വരെ വിവാഹം വേണ്ടെന്ന് പൂര്‍ണിമ ശപഥമെടുത്തു…

‘നവംബര്‍ രണ്ടിന്റെ രാത്രിയില്‍ നഗരത്തില്‍ നിന്ന് താമസിച്ചാണ് അച്ഛന്‍ ഹിരാലാല്‍ വീട്ടിലെത്തിയത്. അരമുറി ചപ്പാത്തി കഴിച്ച് അദ്ദേഹം മുറിയില്‍ കയറി. അമ്മയോടും എന്നോടും ഒന്നും മിണ്ടിയില്ല. അയോദ്ധ്യയിലേക്കു പോയ മക്കളെ ഓര്‍ത്ത് അമ്മ പ്രാര്‍ത്ഥനയിലായിരുന്നു. ദൂരദര്‍ശനില്‍ മുലായംസിങ്ങിന്റെ പ്രസ്താവനകളല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. പിറ്റേന്ന് വീട്ടിലെത്തിയ അമ്മാവന്‍മാര്‍ നിശ്ശബ്ദരായിരുന്നു. ആ യാഥാര്‍ത്ഥ്യത്തിലേക്ക് ഞങ്ങള്‍ പതുക്കെയാണ് എത്തിച്ചേര്‍ന്നത്.

എനിക്ക് രാമിനെയും ശരത്തിനെയും നന്നായറിയുമായിരുന്നു. വിജയം അല്ലെങ്കില്‍ ബലിദാനം എന്ന് അവര്‍ പലപ്പോഴും പറയും. തര്‍ക്ക മന്ദിരത്തിന്റെ താഴികക്കുടത്തില്‍ കാവിക്കൊടി പാറിച്ചത് ശരതും രാമുമാണെന്നറിഞ്ഞപ്പോള്‍ ബലിദാനത്തിന്റെ അടങ്ങാത്ത നീറ്റലിലും ഞാന്‍ ആവേശഭരിതയായി… ഞങ്ങളുടെ ലോകത്തുനിന്ന് അവര്‍ പോയെന്ന അറിവിലേക്കെത്താന്‍ ഞാന്‍ പിന്നെയും സമയമെടുത്തു. രാമക്ഷേത്രം പൂര്‍ത്തിയാകും വരെ വിവാഹം വേണ്ടെന്ന് അച്ഛനമ്മമാരോടു പറഞ്ഞു. അവര്‍ ഒന്നും മിണ്ടിയില്ല.
1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ന്നതിനു ശേഷം അശോക് സിംഘല്‍ജി വീട്ടിലെത്തി. ബാലകരാമന് താത്കാലികക്ഷേത്രം നിര്‍മിച്ചെന്നും തീരുമാനം തിരുത്തണമെന്നും രാമും ശരത്തും അതാണാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞാനും അമ്മയും 91നു ശേഷം എല്ലാ വര്‍ഷവും അയോദ്ധ്യയില്‍ പോകും. അവര്‍ ജീവന്‍ ബലിയര്‍പ്പിച്ച രാമപാതയിലൂടെ നടക്കും. രാംലല്ലയെ തൊഴുതുമടങ്ങും. അമ്മയ്‌ക്ക് കണ്ണീരൊഴുക്കാതെ അവിടെ നില്‍ക്കാനാകില്ല. ഒരിക്കല്‍ അയോദ്ധ്യയിലെത്തിയപ്പോള്‍ സുരക്ഷാ സൈനികരിലൊരാള്‍ അമ്മയുടെ കാല്‍ തൊട്ട് തൊഴുതു. അയാള്‍ കരയുന്നുണ്ടായിരുന്നു. എന്റെ സഹോദരങ്ങള്‍ അമരരാണെന്നതിനപ്പുറം അഭിമാനം വേറെന്താണ്? 2020ല്‍ ഭൂമിപൂജയ്‌ക്കു പോയി. പ്രാണപ്രതിഷ്ഠയ്‌ക്കു പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍’, പൂര്‍ണിമ പറഞ്ഞു.

Tags: Poornima KodariAyodhyaRam TempleInvitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.