Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

സുനീഷ് മണ്ണത്തൂര്‍ by സുനീഷ് മണ്ണത്തൂര്‍
Jul 19, 2026, 10:07 am IST
in Varadyam

ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ച തീര്‍ത്ഥപാദ പരമ്പരയിലെ നാലാം തലമുറക്കാരനായ കൃഷ്ണമയാനന്ദ ഇന്ന് കേരളക്കരയാകെ അറിയപ്പെടുന്നത് നൃത്തം ചെയ്യുന്ന സംന്യാസി എന്നാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആദ്ധ്യാത്മിക പ്രഭാഷണ നൃത്തരൂപമാണ് സോപാനനൃത്തം എന്ന പേരില്‍ സ്വാമി അവതരിപ്പിച്ചുവരുന്നത്.

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സ്വാമി ഇത് വേദികളില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനോടകം 1400 വേദികള്‍ പിന്നിട്ടു. കഥകളി മുദ്രകളും നൃത്തരൂപങ്ങളും സമന്വയിപ്പിച്ച് വളരെ ലളിതമായി അവതരിപ്പിക്കുന്ന നൃത്തരൂപമാണ് സോപാനനൃത്തം. ക്ഷേത്ര സംബന്ധമായ വിഷയങ്ങളും, ഭക്തിരസവര്‍ദ്ധകമായ ഉദ്‌ബോധനങ്ങളും ജീവിത വിജയത്തിനാവശ്യമായ സന്ദേശങ്ങളുമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. വേദങ്ങള്‍, ഇതിഹാസപുരാണങ്ങള്‍ മുതല്‍ ആധുനിക സാഹിത്യരൂപങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുത്തുന്നു.

നൃത്തം മാത്രമല്ല, വേദിയുടെ ഒരുക്കങ്ങളും വസ്ത്രവിധാനവും ചമയങ്ങളും അവതരണവും എല്ലാമെല്ലാം സ്വാമികള്‍ നേരിട്ടു ചെയ്യുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. സന്തുലിതവും സൗന്ദര്യവുമുള്ള ചലനങ്ങള്‍ക്കൊപ്പം അര്‍ദ്ധനാരീശ്വരഭാവം പ്രതിഫലിക്കുന്നു. ഈ നര്‍ത്തകന്റെ വിരലുകള്‍ വരെ സോപാനനൃത്തത്തിന്റെ ഭാവങ്ങളാകുന്നു. വിരലുകളുടെ ലഘുവായ ചലനത്തില്‍നിന്ന് മുഖഭാവത്തിലെ ആഴമുള്ള വികാരങ്ങള്‍ വരെ, ഓരോ ചലനവും സദസ്യരുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നു. അഗാധമായ ആത്മീയജ്ഞാനത്തോടൊപ്പം ആനുകാലിക വിഷയങ്ങളും കലയും പുരണങ്ങളും അനുഭവങ്ങളും സോപാനനൃത്തത്തിലൂടെ സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ ജനമനസ്സുകളില്‍ എത്തിക്കുന്നു. ചട്ടമ്പിസ്വാമികളാല്‍ സ്ഥാപിതമായ തീര്‍ത്ഥപാദ പരമ്പരയിലെ നാലാം തലമുറക്കാരനായ സംന്യാസിയാണ്. തീര്‍ത്ഥപാദ പരമ്പരയുടെ ആസ്ഥാനമായ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയും പരമാചാര്യനുമായ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളില്‍ നിന്നുമാണ് സംന്യാസ ദീക്ഷ സ്വീകരിച്ചത്. ഇപ്പോള്‍ ചട്ടമ്പിസ്വാമി തിരുവടികളുടെ സമാധിപീഠം സ്ഥിതി ചെയ്യുന്ന കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയാണ്. ആലപ്പുഴ കുട്ടനാട് മങ്കൊമ്പിലാണ് ജനനം. രാജീവ് കൃഷ്ണ എന്നായിരുന്നു പൂര്‍വ്വനാമം. മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദു കോളേജ്, ഹരിദ്വാര്‍, കാശി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളത്തിലും സംസ്‌കൃതത്തിലും എം.എയുണ്ട്. പിന്നീട് പയ്യന്നൂരില്‍ രാമന്തളി കൃഷ്ണപണിക്കരില്‍ നിന്നും പത്തു വര്‍ഷത്തോളം സംസ്‌കൃതവും വേദാന്തവും ഗുരുകുലരീതിയില്‍ അഭ്യസിച്ചു. പന്ത്രണ്ടു വര്‍ഷത്തോളം കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഗുരു ചമ്പക്കുളം മോഹനന്‍കുട്ടിയില്‍ നിന്നും ശാസ്ത്രീയ നൃത്തം, നെടുമുടി നാണു നായര്‍, മങ്കൊമ്പു ശിവശങ്കരപ്പിള്ള എന്നിവരില്‍ നിന്നും കഥകളി, ഗുരു കലാമണ്ഡലം പ്രഭാകരനില്‍ നിന്നും തുള്ളല്‍ എന്നിവ പഠിച്ചിട്ടുണ്ട്. ഈ വഴികളിലൂടെ ആദ്ധ്യാത്മിക പ്രഭാഷണവും ശാസ്ത്രീയ നൃത്തരൂപങ്ങളും സമന്വയിപ്പിച്ച് സോപാനനൃത്തം എന്ന ക്ഷേത്രകല ചിട്ടപ്പെടുത്തുകയും കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.സോപാന നൃത്തത്തെക്കുറിച്ച് സ്വാമി ജന്മഭൂമിയോട് സംസാരിക്കുന്നു.

സോപാന നൃത്തം എന്ന് പേര് ഉരുത്തിരിഞ്ഞത് എങ്ങനെ?

ആദ്യമായി പറയട്ടെ, ഇതിന് സോപന സംഗീതവുമായി യാതൊരു ബന്ധവുമില്ല. ഇത് ചെയ്യുവാന്‍ എന്നെ ഏറെ പ്രോത്സാഹിപ്പിച്ചത് പയ്യന്നൂര്‍ ആനന്ദാശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ്. സ്വാമികള്‍ തന്നെയാണ് ഈ കലാരൂപത്തിന് സോപാന നൃത്തം എന്ന് പേരിട്ടത്. സോപാനം എന്നാല്‍ ഈശ്വരനിലേക്കുള്ള പടവുകള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ക്ഷേത്ര ശ്രീകോവിലിന്റെ പടവുകള്‍ക്ക് സോപാനം എന്നാണ് പറയുന്നത്. പക്ഷേ ഭക്തര്‍ ഈശ്വരനിലേക്ക് എത്തേണ്ടത് ഹൃദയംകൊണ്ടാണ്.

2011 ലാണ് ആദ്യമായി സോപാന നൃത്തം അവതരിപ്പിച്ചത്. അത് ഏവര്‍ക്കും ഇഷ്ടപ്പെട്ടു. 2012 മാര്‍ച്ച് മാസത്തില്‍ എറണാകുളത്തെ ചങ്ങമ്പുഴ പാര്‍ക്കിലാണ് ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്. രണ്ടായിരത്തോളം ആളുകള്‍ അന്ന് പരിപാടിയില്‍ പങ്കെടുത്തു. ഒരോ നൃത്താവതരണത്തിനു മുന്‍പും നൃത്തത്തെക്കുറിച്ച് വിശദമായ പ്രഭാഷണം നല്‍കും. രാഷ്‌ട്രീയമോ മതപരമോ ആയ യാതൊന്നും ഉള്‍പ്പെടുത്തുന്നതല്ല. മറിച്ച് വേദാന്തചിന്തയില്‍ ഉറച്ചു നില്‍ക്കുന്നതും നര്‍മ്മരസപ്രധാനവും കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ഉള്‍ക്കൊണ്ട് വിമര്‍ശനാത്മകമായാണ് അവതരിപ്പിക്കുക.

ചമയങ്ങളും ഒരുക്കങ്ങളും എങ്ങനെ തയ്യാറാക്കുന്നു?

ഞാന്‍ തന്നെയാണ് വേഷവിധാനങ്ങള്‍ തയ്യാറാക്കുന്നത്. ഷാളും വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും സ്വയം നിര്‍മ്മിച്ചവയാണ്. ഇതില്‍ പ്രധാന്യമുള്ളത് ഷാളിനാണ്. എല്ലാ ഭാവങ്ങളും രൂപങ്ങളും ഈ ഒരൊറ്റ ഷാളുകൊണ്ട് തന്നെ വേദിയില്‍ അവതരിപ്പിക്കും.

സംഗീതവും സംഭാഷണങ്ങളും എങ്ങനെ ചിട്ടപ്പെടുത്തുന്നു?

സോപാന സംഗീതം, അഷ്ടപദി, കര്‍ണ്ണാടക സംഗീതം, ഭജന്‍സ്, സിനിമാപാട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. സംഭാഷണങ്ങളും മറ്റും ഞാന്‍ തന്നെ തയ്യാറാക്കിയതാണ്. ഇതുകൂടാതെ പ്രശസ്ത നാടകഗാനമായ മാരിവില്ലിന്‍ തേന്‍മലരേ മാഞ്ഞ് പോകയോ… എന്നിവ ഉള്‍പ്പെടെ സിനിമാ-നാടക ഗാനങ്ങളും ഇതിന് പിന്നണി ഗാനങ്ങളായി വന്നിട്ടുണ്ട്.
ആളുകളുമായുള്ള സംവാദങ്ങളും പരിപാടിക്കൊപ്പം നടക്കും. പരിപാടി കണ്ട ആചാര്യന്മാര്‍ അഭിപ്രായപ്പെട്ടത് നിരവധി പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതിനു തുല്യമാണ് ഈ ഒരൊറ്റ പരിപാടിയെന്നാണ്.

നൃത്തം ചെയ്യുന്ന സംന്യാസി എന്നു കേള്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു. വിമര്‍ശനങ്ങള്‍ വരാറുണ്ടോ?

വിമര്‍ശനങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിലേറെ സന്തോഷം തോന്നിയ ഒരുപാട് സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കാരണം സംന്യാസി സംഗമങ്ങളില്‍ പോലും ഞാന്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

2021 ല്‍ സംന്യാസി ദീക്ഷ സ്വീകരിക്കുവാന്‍ പോയപ്പോള്‍ അവിടെ കുമ്മനം രാജശേഖരന്‍ വന്നിരുന്നു. പയ്യന്നൂരില്‍ എന്റെ പരിപാടി കുമ്മനം കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. ദീക്ഷ ചടങ്ങിനുശേഷം ഈ പരിപാടി നിര്‍ത്തുവാന്‍ അനുവദിക്കരുതെന്ന് എന്റെ ഗുരുവായ ശ്രീമദ് പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളോട് കുമ്മനം അഭ്യര്‍ത്ഥിച്ചതു തന്നെ ഒരു കൗതുകമാണ്. ഉടന്‍ തന്നെ സ്വാമിജി എന്നോട് സോപാനനൃത്തം അവിടെ അതരിപ്പിക്കുവാന്‍ പറഞ്ഞു. സ്വാമികള്‍ക്ക് ഇഷ്ടമാവുകയും ഇത് തുടര്‍ന്നു കൊണ്ടുപോകുവാന്‍ അനുവദിക്കുകയായിരുന്നു. അങ്ങനെയാണ് സംന്യാസം സ്വീകരിച്ചശേഷവും ഞാന്‍ ഇത് തുടരുന്നത്.

എത്രകഥകളാണ് അവതരിപ്പിക്കുന്നത്?

നിലവില്‍ പുരാണങ്ങളില്‍ നിന്ന് മാത്രമായി കൂട്ടിയിണക്കിയ എട്ട് കഥകളാണ് സോപാനനൃത്തത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലത്ത് ഹരിവരാസനവും ഉള്‍പ്പെടുത്താറുണ്ട്. ധര്‍മ്മശാസ്താ ചരിതവുമൊക്കെ പറയും. സ്‌കന്ദപുരാണത്തില്‍ നിന്നുള്ള കഥകളും ഉള്‍പ്പെടുത്തും. പൂതനാമോഷം, കര്‍ണ്ണന്‍ എന്നീ കഥകളും അവതരിപ്പിക്കും. ഞാന്‍ ഏറ്റവും ആസ്വദിച്ച് ചെയ്തിട്ടുള്ളത് കര്‍ണ്ണനാണ്.

നൃത്തവും സ്വാമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാമോ?

നാലാം വയസില്‍ നൃത്തം പഠിച്ചുതുടങ്ങിയതാണ്. ചമ്പക്കുളം മോഹനന്‍കുട്ടിയാണ് എന്നെ നൃത്തം പഠിപ്പിച്ചത്. മുതിര്‍ന്നപ്പോഴും അത് തുടര്‍ന്നു. കോളേജിലും സ്‌കൂളിലും ഡാന്‍സ് കളിക്കുന്ന ആണ്‍കുട്ടി എന്ന് പേര് അന്നേ ലഭിച്ചിരുന്നു. ക്ലാസിക്കല്‍ ഡാന്‍സ് സ്വായത്തമാക്കി. ഭരതനാട്യവും മോഹനിയാട്ടവും കൂടാതെ നെടുമുടി നാണുനായരില്‍ നിന്ന് കഥകളിയും അഭ്യസിച്ച് അരങ്ങേറ്റം പൂര്‍ത്തിയാക്കി. ബിയാര്‍ പ്രസാദിനൊപ്പം നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ അവതരിപ്പിക്കുന്ന സോപാന നൃത്തത്തില്‍ ചിട്ടകളൊന്നുമില്ല. വേദിയില്‍ എത്തുമ്പോള്‍ എനിക്ക് തനിയെ ഭാവങ്ങളും ചിട്ടകളും വരും. അതുകൊണ്ടുതന്നെ മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ ഇതിന് പ്രത്യേക ചിട്ടവട്ടങ്ങളൊന്നും ഇല്ലാതാനും.

സ്വാമിക്ക് ഈ ആശയത്തിലേക്ക് എത്തുവാനുള്ള പ്രചോദനം എന്തായിരുന്നു?

ഹൈന്ദവ മൂല്യങ്ങളെ ക്കുറിച്ച് തുറന്നുപറയാന്‍ പറ്റിയ ഏക മാര്‍ഗ്ഗമാണ് കലാരൂപങ്ങള്‍. സമൂഹത്തോട് വിളിച്ചുപയേണ്ട കാര്യങ്ങളാണ് ഇതിലൂടെ പറയുന്നത്. നമ്മുടെ ഋഷീശ്വരന്മാര്‍ അന്തര്‍മുഖരായിരുന്ന് ഈ പ്രപഞ്ചത്തിന്റെ സര്‍ഗ്ഗക്രിയ സാരം തേടി അലഞ്ഞ് നേടിയെടുത്ത ദര്‍ശനങ്ങള്‍ വേദങ്ങളായും ഉപനിഷത്തുകളായും, ആരണ്യങ്ങളായും ബ്രാഹ്‌മണങ്ങളായുമൊക്കെ കിടക്കുകയാണ്. അതില്‍ ഏതെങ്കിലും ഒന്നിന്റെ സാരവും സത്തയും നമ്മുടെ വിരലില്‍ പിടിച്ച് വളരുന്ന തലമുറക്ക് പറഞ്ഞു കൊടുക്കുവാന്‍ സാധിക്കാതെ ഹൈന്ദവജനത ഉണ്ടും ഉറങ്ങിയും ഈശ്വര ചിന്തയില്ലാത്ത ഒരു തലമുറയായി അധഃപതിച്ചു. നമ്മുടെ മക്കള്‍ വീടുകള്‍ വിട്ട് പുറത്തുപോയി ജഡങ്ങളായി തിരിച്ചുവരികയാണ്. ഇതിനൊരു പര്യവസാനം വേണം. അതുകൊണ്ട് ഒരു സംന്യാസി എന്ന നിലയില്‍ എനിക്ക് ഈ കലാരൂപത്തിലൂടെ നല്ലൊരു സന്ദേശം നല്‍കുവാന്‍ സാധിക്കുന്നുണ്ട്.

Tags: സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍സോപാന നൃത്തംThe Dancing Asceticവാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.