Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍byഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Jan 7, 2024, 02:01 am IST
inSamskriti, Article

അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ശ്രീരാമന് സമുചിതമായ ക്ഷേത്രം പുനര്‍നിര്‍മിക്കാനും ശ്രീരാമന്റെ പുനഃപ്രതിഷ്ഠ നിര്‍വഹിക്കാനും അക്ഷീണം പരിശ്രമിച്ച സംന്യാസി വര്യന്മാരില്‍ പ്രാതസ്മരണീയനാണ് തിരുവനന്തപുരത്ത് ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദസരസ്വതി. രാമക്ഷേത്രത്തിനായി ഭാരത ജനസമൂഹത്തിന്റെ കദനം നിറഞ്ഞ കാത്തിരിപ്പിനും ക്ലേശഭൂയിഷ്ഠമായ കഠിനാധ്വാനത്തിനുമെല്ലാം അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുണ്ടെന്ന് സകലരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹം പലപ്രകാരത്തില്‍ പ്രയത്‌നിച്ചു. ശ്രീരാമജന്മഭൂമി ന്യാസ്മഞ്ചില്‍ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുകൊണ്ട് ദക്ഷിണേന്ത്യയിലെമ്പാടും കേരളത്തില്‍ വിശേഷിച്ചും സമൂഹത്തെ ശ്രീരാമക്ഷേത്ര നിര്‍മിതിയില്‍ ജാഗ്രത്താക്കാന്‍ അദ്ദേഹം ചെയ്ത പരിശ്രമങ്ങള്‍ മറക്കാവതല്ല.

രണ്ടു പ്രകാരത്തിലാണ് സ്വാമിജി ഇതിനായി പ്രവര്‍ത്തിച്ചത്. രാമനും രാമക്ഷേത്രത്തിനുമെതിരെ വോട്ടു ബാങ്ക് രാഷ്‌ട്രീയക്കാരും സ്ഥാപിതതാത്പര്യക്കാരും സംഘടിതമായി നടത്തിയ കുപ്രചരണങ്ങള്‍ക്ക് മറുപടി നല്കി ജനങ്ങളെ പ്രബുദ്ധരാക്കുക എന്നതാണ് ഒന്ന്. ജനഹൃദയങ്ങളില്‍ ശ്രീരാമഭക്തിയും രാമായണ സംസ്‌ക്കാരവും വിവിധ കര്‍മപദ്ധതികളിലൂടെ പ്രോജ്ജ്വലിപ്പിച്ച് ക്ഷേത്രനിര്‍മിതിക്കും നവോത്ഥാനത്തിനും അനുരൂപമായ അന്തരീക്ഷമൊരുക്കുക എന്നത് രണ്ടാമത്തേതും. രണ്ടും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച് പരസ്പര പൂരകമായ ധാര്‍മിക പ്രതിരോധനിര അദ്ദേഹം പടുത്തുയര്‍ത്തി. ജാതിമതവര്‍ഗവര്‍ണഭേദങ്ങളില്ലാതെ ഏവരേയും ഒരുമിപ്പിക്കുന്ന അഹിംസാത്മക സ്‌നേഹപദ്ധതിയായിരുന്നു അത്. അദ്ദേഹം സമൂഹ നന്മയ്‌ക്കായി നടത്തിയ ധര്‍മസമരങ്ങളധികവും ഇതിനോടിണക്കിയാണ് ചെയ്തു പോന്നിരുന്നത്.

സ്വതന്ത്രഭാരതം നിലവില്‍ വന്നതോടെ നാടിന്റെ സാംസ്‌ക്കാരിക തനിമകളെ ആയിരത്താണ്ടുകളിലൂടെ കാത്തുസൂക്ഷിച്ചു പോന്ന ചരിത്രഭൂമികളെല്ലാം സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുസ്ഥിരതയ്‌ക്കും സര്‍വതോമുഖമായ കരുത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ് അതെന്ന് സ്വാമിജി അനേകം വേദികളില്‍ ഏവരെയും ഉദ്‌ബോധിപ്പിച്ചു. സ്വന്തം പാരമ്പര്യത്തില്‍ അഭിമാനമില്ലാത്ത ഏതൊരു രാജ്യത്തേയും കാത്തിരിക്കുന്നത് അനിവാര്യമായ പതനമാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ തുറന്നിടുന്ന വികസനോന്മുഖമായ നൂതനകര്‍മമണ്ഡലങ്ങളില്‍ പാരമ്പര്യസാംസ്‌കാരികോര്‍ജത്തിന്റെ പ്രാണപ്രതിഷ്ഠ ചെയ്യുമ്പോള്‍ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടും. ശ്രീരാമജന്മഭൂമിക്കും ശ്രീകൃഷ്ണജന്മഭൂമിക്കും സോമനാഥത്തിനും കാശിവിശ്വനാഥസങ്കേതത്തിനുമെല്ലാം പ്രസക്തി വാനോളം വര്‍ധിക്കുന്നത് അതിനാലാണ്. ആക്ഷേപങ്ങളും പ്രതിബന്ധങ്ങളും വ്യാജപ്രചാരണങ്ങളും പലകോണുകളില്‍ നിന്നും നിരന്തരം പുറപ്പെട്ടുകൊണ്ടേയിരിക്കും. ഒന്നിലും തളരാതെ മുന്നേറാന്‍ കരുത്തു പകരുന്ന വാങ്മയങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം. ഈ ശക്തിസന്ദേശവുമായി അദ്ദേഹം ഭാരതമെമ്പാടും സഞ്ചരിച്ചു. അയോധ്യയുടെ ചരിത്രപരമായ വസ്തുതകളും സാംസ്‌ക്കാരിക പ്രാധാന്യവും വിശ്വശാന്തിവളര്‍ത്താനുള്ള കര്‍മശേഷിയും അങ്ങനെ വ്യക്തമാക്കപ്പെട്ടു. ഭാരതത്തിന്റെ വിവിധ പുണ്യസങ്കേതങ്ങളില്‍ നടന്ന ശ്രീരമജന്മഭൂമി ന്യാസ് മഞ്ചിന്റെ സമ്മേളനങ്ങളിലെല്ലാം സ്വാമിജി പങ്കെടുത്തിരുന്നു. മഞ്ചിന്റെ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും അദ്ദേഹം അസാധാരണമായ പങ്കുവഹിച്ചിട്ടുണ്ട്.

(തുടരും)

Tags: Swami Satyananda SaraswatiSri Rama Janmabhoomi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

Kerala

സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 19-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

Kerala

സ്വാമി സത്യാനന്ദസരസ്വതിയുടെ 18 ാം മഹാസമാധി വാര്‍ഷികം 24, 25 തീയതികളില്‍

Entertainment

ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ശ്രീരാമജന്മഭൂമി മാതൃകയില്‍ ട്രസ്റ്റുകള്‍ രൂപീകരിക്കണം: പേജാവര്‍ മഠാധിപതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.