ലഖ്നൗ (ഉത്തര്‍പ്രദേശ്): രാമക്ഷേത്ര നിര്‍മ്മാണം ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ മനുരാശിക്ക് പുതുജീവന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 500 വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ വര്‍ഷം ജനുവരി 22ന് ശ്രീരാമനെ തന്റെ മഹത്തായ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. ഓരോ ഇന്ത്യക്കാരനും അത്യധികം സന്തോഷത്തിലാണ്. കൂടാതെ ലോകത്ത് എവിടെ സനാതന ധര്‍മ്മത്തിന്റെ അനുയായികളുണ്ടോ അവിടെയെല്ലാം ഈ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനമുണ്ട്.
അതുമാത്രമല്ല, രാമക്ഷേത്രം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെടുന്നതുമായ ഓരോ മനുശ്യരാശിക്കും പുതിയ ജീവിതം ലഭിക്കും. 500 വര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ ശ്രീരാമന്റെ ക്ഷേത്രം പണിയാന്‍ കഴിഞ്ഞാല്‍ ലോകത്ത് എന്തും സാധ്യമാകുമെന്ന് ലോകമെമ്പാടുമുള്ള പാരമ്പര്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പലതരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടും സനാതന ധര്‍മ്മം തുടര്‍ച്ചയായി പുരോഗമിച്ചു. സനാതനത്തിന്റെ സാരാംശം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വിശാലവുമാണ്, എല്ലാവരേയും ഉള്ളില്‍ സമന്വയിപ്പിക്കുന്നു. സന്യാസിമാര്‍ നമുക്കായി സനാതനത്തിന്റെ പാത പ്രകാശിപ്പിച്ചു.
ശാസ്ത്രത്തെ വെല്ലുവിളിച്ച പ്രഗത്ഭരായ യോഗിമാരുടെ ദീര്‍ഘകാല പാരമ്പര്യമാണ് രാജ്യത്തിനുള്ളതെന്ന് ശ്രീ ബ്രഹ്മലീന്‍ അയാസ് ജി ശ്രീ യോഗി കൈലാഷ്നാഥ് ജി മഹാരാജിന്റെ ബൃഹത്തായ ഭണ്ഡാര മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: