Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

സുരേഷ് ബാബു പി.കെ.byസുരേഷ് ബാബു പി.കെ.
Mar 4, 2026, 09:06 am IST
inArticle

ഓണം കേരളത്തിന് ഒരു ഉത്സവകാലഘട്ടത്തില്‍ മാത്രം ഒതുങ്ങുന്ന ആശയമല്ല; പങ്കുവയ്‌ക്കപ്പെട്ട സ്മൃതികളുടെ കൂട്ടായ്‌മയും ഭാവിയെക്കുറിച്ചുള്ള തെളിമയുള്ള സ്വപ്‌നങ്ങളുടെ സംഗ്രഹവുമാണ്. അതുപോലെ, ഹോളിയെയും ഒരു ദിനാഘോഷമായി മാത്രം കാണുമ്പോള്‍ അതിന്റെ സാമൂഹികസാംസ്്കാരിക വ്യാപ്തി പൂര്‍ണ്ണമായി ദൃശ്യമാകാതെ പോകും. വ്യത്യാസങ്ങള്‍ വേര്‍തിരിവായി മാറാതെ അവയെ ഏറ്റുവാങ്ങിയും സംരക്ഷിച്ചും നിലകൊണ്ട ഭാരതീയ സംസ്‌കാരത്തിന്റെ ജീവിതാനുഭവമാണ് ഹോളി.

ഹോളിയുടെ ചരിത്രസാംസ്‌കാരിക വേരുകള്‍ പുരാണകഥകളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. അഗ്നിയെ പശ്ചാത്തലമാക്കുന്ന പ്രഹ്ലാദഹോളിക ആഖ്യാനം ധര്‍മ്മപാത വിട്ടുമാറിയ അധികാരവും ആത്മീയബോധവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രതീകാത്മക അവതരണമാണ്. ഇവിടെ അഗ്നി ശുദ്ധീകരണത്തിന്റെയും മൂല്യപുനര്‍സ്ഥാപനത്തിന്റെയും രൂപകമായി പ്രത്യക്ഷപ്പെടുന്നു.

അനുഗ്രഹത്തിന്റെ കവചങ്ങള്‍ പോലും അഹങ്കാര പ്രമത്തമായ അധികാരത്തെ രക്ഷിക്കില്ലെന്ന സത്യം ഹോളികാദഹനം വ്യക്തമാക്കുന്നു. അഗ്നിയില്‍നിന്ന് അക്ഷതനായി പുറത്തെത്തുന്ന പ്രഹ്ലാദന്‍ ജനസമൂഹത്തിന്റെ ഇടയില്‍ത്തന്നെ സ്വീകരിക്കപ്പെടുന്നു; ആ ബാലകന്‍ സ്ഥിതപ്രജ്ഞമായ വിശ്വാസത്തിന്റെയും ധാര്‍മികധൈര്യത്തിന്റെയും പൊതുചിഹ്നമായി മാറുന്നു.

കൃഷ്ണരാധാ ഇതിഹാസം ഹോളിക്ക് മറ്റൊരു പ്രതീകപാത തുറക്കുന്നു. ബാലകൃഷ്ണന്റെ ശ്യാമവര്‍ണ്ണത്തെക്കുറിച്ചുള്ള സംശയത്തിന്, സമീപത്തുനിന്നിരുന്ന രാധയെ ചൂണ്ടി യശോദ പറഞ്ഞത് ലളിതമായിരുന്നു: ”ഇവളുടെ മുഖത്ത് നിറം തേച്ചുനോക്കൂ.” ഒരു ബാലലീല പോലെ ആരംഭിച്ച ആ നിമിഷം പിന്നീട് ഒരു സാമൂഹിക സങ്കല്‍പ്പമായി രൂപാന്തരപ്പെട്ടു.

നിറം തേക്കുന്ന നിമിഷത്തില്‍ മങ്ങിപ്പോകുന്നത് വ്യത്യാസങ്ങളെ വേര്‍തിരിവാക്കുന്ന പുറംചിഹ്നങ്ങളുടെ സ്വാധീനമാണ്. രൂപം, വര്‍ണ്ണം, സ്ഥാനമെന്നിങ്ങനെ മനുഷ്യരെ വേര്‍തിരിക്കുന്നതായി തോന്നിക്കുന്ന അടയാളങ്ങളുടെ പ്രാധാന്യം അവിടെ പിന്നോട്ടുപോകുന്നു. പ്രതിഷേധമോ ഹിംസയോ ഇല്ല; പങ്കുവെക്കപ്പെടുന്നത് ആനന്ദവും ഉല്ലാസവുമാണ്.

വൃന്ദാവനലീലകളായി തലമുറകള്‍തോറും കൈമാറപ്പെടുന്നത് പ്രണയത്തിന്റെ കഥകള്‍ മാത്രമല്ല; വ്യത്യാസങ്ങളെ ലയിപ്പിക്കുന്ന സമത്വചിന്തയുടെ സാംസ്‌കാരിക പാരമ്പര്യമാണ്. അതുതന്നെയാണ് ഇന്നും ആവര്‍ത്തിക്കപ്പെടുന്നത്. അതുകൊണ്ട് ഹോളി സമത്വത്തെ ഒരു ആശയമെന്നതിലുപരി അനുഭവമായി മാറ്റുന്ന ഉത്സവമാണ്.

പുരാണപ്രതീകങ്ങള്‍ ജനകീയ സ്മൃതിയായി മാറിയപ്പോള്‍ ഹോളി ചരിത്രത്തിലും തന്റെ സാന്നിധ്യം ഉറപ്പിച്ചു. കലയിലും സാഹിത്യത്തിലും മാത്രമല്ല, വിശ്വാസബോധത്തിലും ഹോളി പകര്‍ന്നു നല്‍കിയ സമത്വാശയവും സൗന്ദര്യബോധവും ദീര്‍ഘകാല സ്വാധീനം ചെലുത്തി.

ഹോളിയുടെ വര്‍ണ്ണസങ്കല്‍പ്പം ആത്മീയ സമന്വയത്തിന്റെ തലങ്ങള്‍ സൃഷ്ടിച്ചെടുത്തതിന്റെ ദൃഷ്ടാന്തമാണ് പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി കവിയായ അമീര്‍ ഖുസ്രു രചിച്ച ‘ആജ് റംഗ് ഹൈ’ ഖവാലി. ഇവിടെ വര്‍ണ്ണാനുഭവം ആത്മാവിന്റെ ഏകത്വത്തില്‍ ലയിക്കുന്ന പ്രതീകമായി ഉയരുന്നു. കലാസാഹിത്യ പ്രവണതകളെ മാത്രമല്ല, വിശ്വാസപാരമ്പര്യത്തെയും സ്വാധീനിച്ച സമന്വയചിന്തയുടെ തെളിവായി ഇതിനെ വായിക്കാം. വ്യത്യസ്ത മതപാരമ്പര്യങ്ങള്‍ ഒരേ ആഘോഷത്തില്‍ സംഗമിക്കുന്ന ഈ ദൃശ്യങ്ങള്‍ ഭാരതത്തിന്റെ സമന്വയസംസ്‌കാരത്തിന്റെ ദീര്‍ഘപാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തുന്നു.

അധികാരബന്ധങ്ങള്‍ കടന്ന് വിവിധ രാജപരമ്പരകള്‍ ജനങ്ങളുമൊത്ത് ഹോളി ആഘോഷിച്ചിരുന്നതായി ചിത്രങ്ങളും ചരിത്രരേഖകളും സൂചിപ്പിക്കുന്നു. വ്യത്യാസങ്ങള്‍ മതിലുകളായി ഉറച്ചുപോകാതിരിക്കുവാന്‍ ഉത്സവങ്ങള്‍ പലപ്പോഴും തുറന്നിട്ട ഇടനാഴികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു സാധാരണ പൗരന് ഭരണാധികാരിയുടെ മുഖത്തുപോലും നിറം തേക്കുവാനുള്ള സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന അപൂര്‍വ സാമൂഹികാവസ്ഥയാണ് ഹോളി ഒരുക്കുന്നത്. ഏത് തരത്തിലുള്ള വേര്‍തിരിവുകളെയും അപ്രസക്തമാക്കുന്ന ഒരു നിമിഷം അത് സമ്മാനിക്കുന്നു. അത്തരം നിമിഷങ്ങള്‍ സാധ്യമാകുന്നതിന്റെ പിന്നില്‍ ആ സമൂഹത്തിന്റെ സാംസ്‌കാരിക ബോധധാരയില്‍ വിഭജനങ്ങള്‍ക്ക് ആശയാടിത്തറയില്ലെന്ന സത്യമുണ്ട്.

അനീതിയെ അഗ്നിയില്‍ ദഹിപ്പിക്കുന്ന പ്രതീകത്തിലും വ്യത്യാസങ്ങളെ വര്‍ണ്ണങ്ങളില്‍ ലയിപ്പിക്കുന്ന അനുഭവത്തിലുമാണ് ഹോളിയുടെ ആശയസന്ദേശം പതിഞ്ഞിരിക്കുന്നത്. വിഭജനങ്ങള്‍ ആശയങ്ങളായി ഉയര്‍ത്തിപ്പിടിക്കപ്പെടുന്ന സമകാലീന സാഹചര്യങ്ങളിലും ഹോളി ഭാരതീയ സാംസ്‌കാരിക ബോധത്തിന്റെ അടിത്തറയെ ഓര്‍മ്മപ്പെടുത്തുന്നു.

ചിത്രത്തുണിയില്‍ വിന്യസിക്കപ്പെട്ട നിറങ്ങളെന്നപോലെ സമഗ്രതയില്‍ അഴകേറുന്നതാണ് ഭാരതത്തിന്റെ സത്ത. വൈവിധ്യങ്ങളെ സ്നേഹിക്കുന്ന ആ സാംസ്‌കാരിക മനസ്സിന്റെ പ്രതിഫലനമായി ഹോളി ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. സഹവര്‍ത്തിത്വത്തെ പുതുക്കിപ്പിടിക്കുന്ന ജനകീയ നിമിഷമായി.

Tags: DevotionalHinduismHoli Festivalkrishna radha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.