തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ ബംഗളുരു, തിരുവനന്തപുരം കേന്ദ്രങ്ങളും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചഭൂത സാംസ്ക്കാരികോത്സവം ഈ മാസം 5 മുതല്‍ 11 വരെ മണ്‍വിള ഭാരതീയ വിദ്യാഭവന് സ്കൂളില്‍ നടക്കും.
കഥകളി, കൂടിയാട്ടം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, തുള്ളല്‍, ഭരതനാട്യം, കേരളനടനം, കുമ്മാട്ടിക്കളി, തായമ്പക, വൃന്ദവാദ്യം മുതലായവയാണ് പരിപാടികള്‍. പോട്ടറി വര്‍ക്ക്ഷോപ്പും ഭവന്‍സ് പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും അനുബന്ധമായി നടക്കും.
ഭാരതീയ വിദ്യാഭവന്റെ മണ്‍വിള, കൊടുങ്ങാനൂര്‍, പൂജപ്പുര സ്കൂളുകളിലെ അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. കേരളത്തിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും മാര്‍ഗി, റിഗാറ്റ മുതലായ സ്ഥാപനങ്ങളുമാണ് പ്രധാന പരിപാടികള്‍ അവതരിപ്പിക്കുക. 5 ന് വൈകുന്നേരം 5 മണിക്ക് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായ് സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭവന് ചെയര്മാന് ടി.ബാലകൃഷ്ണന് ഐഎഎസ് (റിട്ട) അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരങ്ങളിലാണ് പ്രധാന പരിപാടികള്‍ അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: