Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിയിലും ഇസ്രയേല്‍ – ഗാസ യുദ്ധം വിഷയമാക്കി മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 03:46 pm IST
in Kerala

ശിവഗിരി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു ജനിച്ച ബത്‌ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുല്‍ക്കൂട് വേണ്ടിടത്ത് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണുള്ളത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സംഭവങ്ങളാണിത്.

ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്ന സംഘര്‍ഷങ്ങളില്‍ മിക്കതിനും അടിസ്ഥാനം രാഷ്‌ട്രീയമല്ല, മറിച്ച് വംശീയതയാണ്. വംശവിദ്വേഷത്തിന്റെ കലാപത്തീയാണ് പടര്‍ന്നു വ്യാപിക്കുന്നത്. ഈ വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ട്. നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം, അതിന്നു വിഘ്‌നമായുള്ളതെല്ലാം ഇല്ലാതെയാകണം എന്ന ഗുരുവിന്റെ തത്വം ലോകമെങ്ങുമെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തില്‍ ഇടം പിടിച്ച ചില സംഭവങ്ങളുടെ ശതാബ്ദി ആചരണ വേള കൂടിയാണിത്. ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയില്‍ വിളിച്ചുചേര്‍ത്ത സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാനൊരുങ്ങുകയാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും എസ്. എന്‍. ഡി. പി യോഗം പ്രഥമ കാര്യദര്‍ശിയുമായ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയും നടക്കുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദിയും ഇക്കാലത്താണെന്നത് പ്രസക്തമാണ്. പൗരാവകാശം നേടിയെടുക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ സമരമാണ് വൈക്കം സത്യഗ്രഹം. വൈക്കം സത്യഗ്രഹത്തിന് കേരളം നല്‍കിയ വലിയ സംഭാവനകളിലൊന്ന് പൊതുജനാഭിപ്രായ രൂപീകരണത്തിന് ബഹുജന ജാഥ സംഘടിപ്പിക്കാം എന്നതായിരുന്നു. യാഥാര്‍ത്ഥ്യം ജനങ്ങളില്‍ നിന്ന് മറച്ചു വയ്‌ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ ജനത്തെ അറിയിക്കാനും പിന്തുണ തേടാനും ബഹുജന ജാഥകള്‍ക്ക് കഴിയുമെന്നാണ് ചരിത്രം നല്‍കുന്ന പാഠം. ശിവഗിരി തീര്‍ത്ഥാടനം അതിന്റെ മറ്റൊരു രൂപമാണ്. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എ. കെ. ജിയും ഉപ്പുസത്യഗ്രഹത്തില്‍ മഹാത്മാ ഗാന്ധിയും നടത്തിയ ബഹുജന ജാഥകള്‍ വൈക്കം സത്യഗ്രഹത്തിന്റെ വിജയാനുഭവങ്ങളില്‍ നിന്നുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായ ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദിയും ഈ അവസരത്തിലാണ്. അന്നത്തെ ആചാരങ്ങള്‍ അനാചാരങ്ങളാണെന്ന് തിരിച്ചറിയുകയും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനെയാണ് നവോത്ഥാനം എന്ന് പറയുന്നത്. ഇതിനു നേതൃത്വം നല്‍കിയ യോഗിവര്യരാണ് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും. മനുഷ്യത്വം പാടെ അസ്തമിച്ച ചരിത്ര ഘട്ടത്തില്‍ ഉയര്‍ന്നു വന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെയും ജീവിതത്തെയും ഗുരു മനുഷ്യത്വവത്ക്കരിച്ചു. ആ പ്രക്രിയയിലാണ് കേരളം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി മാറിയത്. ഗുരുവിന്റെ ഇടപെടല്‍ സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കി. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹദ് സംഭവമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Sivagiri Math
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Kerala

സത്യവ്രത സ്വാമികളുടെ ശതാബ്ദി; ഒരു വര്‍ഷക്കാലം ആചരിക്കണമെന്ന് ശിവഗിരി മഠം

Kerala

ഹിന്ദു ഐക്യവേദി നേതാവ്‌ കെ. എന്‍ രവീന്ദ്രനാഥ് തന്റെ സ്വത്തുക്കള്‍ ഗുരുകാണിക്കയായി ശിവഗിരി മഠത്തിന് സമര്‍പ്പിക്കുന്നു

Samskriti

ശ്രീ നാരായണ ഗുരുദേവൻ സ്വന്തം മതത്തിലെ അടിസ്ഥാനവർഗ്ഗത്തിനായി പടപൊരുതി: ജോർജ് കുര്യൻ

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.