Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴകത്തിന്റെ വിട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 12:37 am IST
inIndia

വില്ലനായി അരങ്ങേറ്റം കുറിച്ച് ആക്ഷന്‍ ഹീറോയായി ജനഹൃദയങ്ങള്‍ കീഴടക്കിയ തമിഴകത്തിന്റെ ക്യാപ്റ്റനായിരുന്നു വിജയരാജ് അളകസാമിയെന്ന വിജയകാന്ത്. തമിഴ് ചലച്ചിത്ര മേഖലയിലെ വാണിജ്യ സിനിമകളുടെ നെടുനായകരിലൊരാള്‍. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച് റിക്കാര്‍ഡ് നേടിയ നായകന്‍… അങ്ങനെ വിശേഷണങ്ങളേറെയാണ് വിജയകാന്തിന്.

1979ല്‍ എം.എ. കാജ സംവിധാനം ചെയ്ത ഇനിക്കും ഇളമൈ എന്ന സിനിമയില്‍ വില്ലനായി തുടക്കം. അടുത്തു തന്നെ മൂന്ന് സിനിമകളിറങ്ങിയെങ്കിലും ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. 1980ല്‍ തന്നെയിറങ്ങിയ ദൂരത്ത് ഇടിമുഴക്കം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു.

എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സട്ടം ഒരു ഇരുട്ടറൈ (1981) എന്ന ചിത്രമാണ് വിജയകാന്തിനെ വാണിജ്യമുല്യമുള്ള നായകനായി തമിഴകത്ത് അവതരിപ്പിച്ചത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ സിനിമകളും അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തു. സമൂഹത്തിലെ അന്യായങ്ങള്‍ക്കെതിരെ പോരാടുന്ന, അവയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന യുവാവിനെ തമിഴകമേറ്റെടുത്തു. സ്നേഹത്തോടെ ആരാധകര്‍ അദ്ദേഹത്തെ പുരട്ചി കലൈഞ്ജര്‍ എന്ന് വിളിച്ചു. അരങ്ങേറ്റ ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി വിജയകാന്ത് വില്ലന്‍ വേഷമണിഞ്ഞു, ഓം ശക്തിയില്‍ (1982).

1980 കളിലാണ് ആക്ഷന്‍ ഹീറോയായുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച. ആക്ഷന്‍, പ്രണയം, വൈകാരിക രംഗങ്ങളെല്ലാം അനായാസം കൈകാര്യം ചെയ്ത അദ്ദേഹം തമിഴ്സിനിമാ മേഖലയ്‌ക്ക് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു. നൂറാവതു നാ
ള്‍, വൈദേഹി കാത്തിരുന്താള്‍ എന്നീ സൂപ്പര്‍ ഹിറ്റുകളുള്‍പ്പെടെ 18 സിനിമകളാണ് 1984ല്‍ വിജയകാന്തിന്റേതായി പുറത്തിറങ്ങിയത്. തമിഴിലെ ആദ്യ 3 ഡി സിനിമ അണ്ണാ ബൊമ്മി 3 ഡിയില്‍ (1985) രാധാ രവിക്കും കന്നഡ നടന്‍ ടൈഗര്‍ പ്രഭാകരനുമൊപ്പം അദ്ദേഹം പ്രധാന വേഷത്തിലെത്തി. നാനെ രാജ നാനെ മന്ത്രി ആ വര്‍ഷത്തെ കൊമേഷ്യല്‍ ഹിറ്റുകളിലൊന്നായിരുന്നു. 1986 ല്‍ അമ്മന്‍കോവില്‍ കിഴക്കാലെയിലെ അഭിനയത്തിന് തമിഴിലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 86ല്‍ കമലഹാസനൊപ്പം മനകണക്ക്, 87ല്‍ ശിവാജി ഗണേശനൊപ്പം വീരപാണ്ഡ്യന്‍. രജനീകാന്തിനും കമലഹാസനുമൊപ്പം മാറ്റിനിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ സൂപ്പര്‍സ്റ്റാറായി അക്കാലത്ത് വിജയകാന്ത്.

കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, നിനവൈ ഒരു സംഗീതം, സട്ടം ഒരു വിളയാട്ടു, ഉഴവന്‍ മകന്‍, നല്ലവന്‍, പൊന്‍തോട്ട കാവല്‍ക്കാരന്‍, സെന്തൂര പൂവേ, പാട്ടുക്കു ഒരു തലൈവന്‍, പൊന്മന സെല്‍വന്‍, മീനാക്ഷി തിരുവിളയാടല്‍ എന്നീ സിനിമകളില്‍ എണ്‍പതുകളുടെ അവസാനത്തില്‍ അദ്ദേഹം അഭിനയിച്ചു. ഇതില്‍ സെന്തൂര പൂവേയിലെ അഭിനയത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു.

വിജയകാന്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് റാവുത്തര്‍ നിര്‍മാണം ചെയ്ത ക്യാപ്റ്റന്‍ പ്രഭാകറായിരുന്നു (1991) അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമ. ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് ക്യാപ്റ്റന്‍ പ്രഭാകര്‍ അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്ന വിളിപ്പേരും വിജയകാന്തിന് ലഭിച്ചു. മണിരത്നത്തിന്റെ ക്ഷത്രിയന്‍, ചിന്ന ഗൗണ്ടര്‍, ഭരതന്‍, തായ്‌മൊഴി, കാവ്യ തലവന്‍, കോയില്‍ കാലൈ, ഏഴൈ ജാതി, സക്കാരൈ ദേവന്‍, രാജദുരൈ, സെന്ദൂരപാണ്ടി, സേതുപതി ഐപിഎസ്, പെരിയണ്ണ, കണ്ണുപട പോഗുതയാ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം വിവിധ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു.

അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയാണ് 2010ല്‍ പുറത്തിറങ്ങിയ വിരുദഗിരി. വിജയകാന്ത് പ്രധാനവേഷത്തിലെത്തിയ അവസാന ചിത്രവുമിതാണ്. 2015ല്‍ സഗാപ്തം എന്ന സിനിമയില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.

Tags: passed awayActor Vijaykant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Kerala

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

Kerala

നടി സൗക്കര്‍ ജാനകി അന്തരിച്ചു

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.