Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവരുള്‍ പോലെ ശിവഗിരി തീര്‍ഥാടനം

വിനീത വേണാട്ട്byവിനീത വേണാട്ട്
Dec 27, 2023, 09:06 am IST
inSamskriti
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവ്‌

കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവ്‌

ശ്രീനാരായണ ഗുരുദേവന്റെ അനുമതിയോടെയും ആശിര്‍വാദത്തോടെയുമാണ് ചരിത്രപ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായത്. 1928 ജനുവരി 16ന് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ തണലില്‍ ഗുരുദേവന്‍ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീര്‍ഥാടനമെന്ന ആശയം ശിഷ്യര്‍ അദ്ദേഹത്തിന് മുന്നില്‍ വയ്‌ക്കുന്നത്. ഗുരുദേവന്‍ മറ്റൊരു ദിക്കിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ നിര്‍ദ്ദേശപ്രകാരം ഗുരു ശിഷ്യരായ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, മാലിയില്‍ ടി.കെ. കിട്ടന്‍ റൈട്ടര്‍, അദ്ദേഹത്തിന്റെ സഹോദരങ്ങളായ ടി.കെ. കൊച്ചുകുമാരന്‍, ടി.കെ. കുഞ്ചു, ശ്രീനരസിംഹസ്വാമികള്‍, ശ്രീനാരായണ തീര്‍ഥര്‍ സ്വാമികള്‍, കെ.ഗോപാലന്‍ തന്ത്രികള്‍ എന്നിവരാണ് വ്രതാനുഷ്ഠാനങ്ങളോടെയുള്ള ശിവഗിരി തീര്‍ഥാടനം എന്ന ആശയവുമായി ഗുരുദേവനെ കാണാനെത്തിയത്.

ഗുരുവിനെ മുന്നോട്ടുവന്ന് വന്ദിച്ച ഗോവിന്ദന്‍ വൈദ്യരോടും റൈട്ടറോടുമായി ”എന്താ വൈദ്യര്‍, റൈട്ടറുമായിട്ട്” എന്ന് ചോദ്യത്തോടെയാണ് ഗുരുദേവന്‍ സംഭാഷണത്തിന് തുടക്കമിട്ടത്. ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള അനുമതി തേടിയെത്തിയതാണെന്ന മറുപടി ഇരുവരും നല്കി. ഉപാധികളോടെയാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ഥാടനത്തിനുള്ള അനുമതി അരുളിയത്.

അഷ്ടലക്ഷ്യങ്ങളോടെയുള്ള തീര്‍ഥാടനമാകണം ശിവഗിരിയിലേക്ക് എന്നതായിരുന്നു ഗുരുവിന്റെ ഉപാധി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിയില്‍, ശാസ്ത്ര സാങ്കേതിക പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം ഉള്ളവരെ ശിവഗിരിയില്‍ ക്ഷണിച്ചുവരുത്തി പ്രസംഗ പരമ്പര നടത്തണം. പഞ്ചശുദ്ധി പാലിച്ചെത്തുന്ന തീര്‍ഥാടകര്‍ ഇത് അച്ചടക്കത്തോടെ കേള്‍ക്കണം, കേട്ടത് പ്രവൃത്തിയില്‍ വരുത്തണം എന്നീ ഉപാധികള്‍ പാലിച്ചാവണം മഹാതീര്‍ഥാടനം. ഗുരുദേവന്‍ അവസാനമായി നല്കിയ സന്ദേശവും ഇതാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു.

1932 ഡിസംബര്‍ 24ന് വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ.കിട്ടന്‍ റൈട്ടര്‍ ടി.കെ.കുഞ്ചു, ഗോപാലന്‍ തന്ത്രികള്‍ എന്നിവരടങ്ങുന്ന സംഘം നിഷ്ഠകള്‍ പാലിച്ച് നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിന്‍ ചുവട്ടില്‍നിന്ന് പദയാത്രയായി ശിവഗിരിയിലേക്ക് തീര്‍ഥാടനം നടത്തി. ഈ പദയാത്രയെ അനുസ്മരിച്ച് എല്ലാവര്‍ഷവും നൂറുകണക്കിനാളുകളാണ് നാഗമ്പടത്ത് എത്തി തേന്മാവിന് വലംവച്ച ശേഷം ശിവഗിരിയിലേയ്‌ക്ക് തീര്‍ഥാടനം നടത്തുന്നത്.

ഇലവുതിട്ടയിലെ മൂലൂരിന്റെ ഭവനമായ കേരളവര്‍മ്മ സൗധത്തില്‍നിന്ന് മൂലൂരിന്റെ പുത്രനായ പി.കെ.ദിവാകരപ്പണിക്കരുടെ നേതൃത്വത്തില്‍ പി.വി.രാഘവന്‍, എം.കെ.രാഘവന്‍, കെ.എസ്.ശങ്കുണ്ണി, പി.കെ.കേശവന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ തീര്‍ഥാടക സംഘവും ശിവഗിരിയിലേക്ക് പുറപ്പെട്ടിരുന്നു. ദൂരം കുറവായിരുന്നതിനാല്‍ ഈ സംഘം ഡിസംബര്‍ 28ന് ശിവഗിരിയിലെത്തി. നാടമ്പടത്തുനിന്നുള്ള തീര്‍ഥാടകര്‍ 1933 ജനുവരി ഒന്നിനാണ് ശിവഗിരിയിലെത്തിയത്. ഇലവുംതിട്ടയില്‍ നിന്നുള്ള അഞ്ചംഗ സംഘത്തെ ആദ്യ തീര്‍ഥാടകരായി അംഗീകരിച്ച് ശിവഗിരി മഠത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും നല്കി.

Tags: Varkala Sivagiri MuttSivagiri Pilgrimage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

Main Article

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഗുരുപാതയുടെ പുനര്‍വായന

Kerala

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

Samskriti

‘വിദ്യയുടെ തീര്‍ത്ഥാടനം’, ഗുരുപാദം തേടി…

Kerala

വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്‌ട്രപതി; തൊട്ടരികിലെത്തി കൈപിടിച്ചതിന്റെ അമ്പരപ്പിൽ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.