Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീര്‍ത്ഥാടക കൊള്ള തുടരുന്നു: എരുമേലിയില്‍ കുറി തൊടുന്നതിനും പണം കൊടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 08:03 am IST
inKerala
എരുമേലിയില്‍ നടപ്പന്തലിനുള്ളില്‍ കുറിതൊടാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. സമീപത്ത് അഞ്ച് രൂപയെന്ന് എഴുതിയിരിക്കുന്നതും കാണാം.

എരുമേലിയില്‍ നടപ്പന്തലിനുള്ളില്‍ കുറിതൊടാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. സമീപത്ത് അഞ്ച് രൂപയെന്ന് എഴുതിയിരിക്കുന്നതും കാണാം.

കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ക്ക് കുറി തൊടാനും പണം കൊടുക്കണം. എരുമേലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരാനുഷ്ഠാനമായ പേട്ടതുള്ളലിന് ശേഷം കുളി കഴിഞ്ഞ് വരുന്ന അയ്യപ്പന്മാര്‍ക്ക് കുറി തൊടാനാണ് ഒരാള്‍ക്ക് അഞ്ച് രൂപ വീതം നല്‌കേണ്ടത്. ദേവസ്വം ബോര്‍ഡില്‍ നിന്ന് കടകള്‍ ലേലത്തിലെടുത്തവര്‍ നടപ്പന്തലിനുള്ളില്‍ അനധികൃതമായി നടത്തുന്ന കച്ചവടമാണ് കുറിതൊടല്‍.

ഇത്തരത്തില്‍ കച്ചവടം നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി ഇല്ലെന്ന് എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ പറയുമ്പോഴാണ് ഈ തീര്‍ത്ഥാടക ചൂഷണം പകല്‍പോലെ നടക്കുന്നത്. നടപ്പന്തലിനുള്ളില്‍ കുളിക്കടവിനോട് ചേര്‍ന്ന് പണം കൊടുത്ത് കുറി തൊടാനാണ് കച്ചവടക്കാര്‍ കണ്ണാടി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം ക്ഷേത്രത്തില്‍ നിന്നുള്ളതാണെന്ന വ്യാജേന കളഭം, സിന്ദൂരം, ഭസ്മം എന്നിവയും കുറി തൊടാനായി ഒരുക്കിയിട്ടുണ്ട്. ഇതിന് അഞ്ച് രൂപ വാങ്ങാന്‍ ജോലിക്കാരനുമുണ്ട്. പേട്ടതുള്ളി, കുളി കഴിഞ്ഞ് ക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്താനുള്ള അയ്യപ്പ ഭക്തരുടെ അവസരമാണ് അനധികൃത കുറിതൊടല്‍ മൂലം നഷ്ടമാകുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പേട്ടതുള്ളി വരുന്ന അയ്യപ്പഭക്തര്‍ വലിയ അമ്പലത്തിന് പ്രദക്ഷിണം വച്ചായിരുന്നു സമാപിച്ചിരുന്നത്. ഇപ്പോള്‍ പേട്ടതുള്ളല്‍ അമ്പലത്തിന്റെ നടപ്പന്തലില്‍ തന്നെ സമാപിക്കുന്ന തരത്തില്‍ എത്തിച്ചതും കച്ചവടക്കാരാണെന്ന് ആക്ഷേപം ശക്തമാണ്.

ഇതിനിടയിലാണ് കുറി തൊടീല്‍ സംവിധാനവുമായി പുതിയ തട്ടിപ്പുകള്‍ രൂപപ്പെട്ടിരിക്കുന്നത്. കുറി തൊട്ട് നടപ്പന്തലില്‍ നിന്ന് ക്ഷേത്രത്തിലേക്ക് നോക്കി തൊഴുത് മടങ്ങുന്ന നിലയിലേക്ക് ദര്‍ശനം മാറ്റിമറിക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

Tags: erumeliSabarimala pilgrimsPilgrim Extortion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.