Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വനിതാ ക്രിക്കറ്റ് ടെസ്റ്റ്: പൂജമികവില്‍ ആദ്യദിനം; ഭാരതം ഒന്നിന് 98

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 10:23 pm IST
inNews
പൂജ വസ്ത്രാകാറു(ഇടത് നിന്ന് മൂന്നാമത്)മൊത്ത് ഓസ്‌ട്രേലിയന്‍ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന സഹതാരങ്ങള്‍

പൂജ വസ്ത്രാകാറു(ഇടത് നിന്ന് മൂന്നാമത്)മൊത്ത് ഓസ്‌ട്രേലിയന്‍ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന സഹതാരങ്ങള്‍

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കൈയ്യടക്കി ഭാരതം. മീഡം പേസര്‍ പൂജ വസ്ത്രാകാര്‍ മുന്നില്‍ നിന്നും നയിച്ചതോടെ സന്ദര്‍ശകരെ 77.4 ഓവറില്‍ 219 റണ്‍സിന് പുറത്താക്കാന്‍ ഭാരതത്തിന് സാധിച്ചു. വനിതാ ക്രിക്കറ്റില്‍ ഭാരതത്തിനെതിരെ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോര്‍ ആണിത്.

സ്‌കോര്‍: ഓസ്‌ട്രേലിയ- 219/10(77.4), ഭാരതം- 98/1(19)
ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഭാരതം ഓസ്‌ട്രേലിയയെക്കാള്‍ 121 റണ്‍സ് പിന്നിലാണ്. ഓപ്പണര്‍ ഷഫാലി വര്‍മയുടെ വിക്കറ്റ് നഷ്ടമായി. സ്മൃതി മന്ദാനയ്‌ക്കൊപ്പം ആദ്യ വിക്കറ്റില്‍ 90 റണ്‍സെടുത്താണ് താരം പുറത്തായത്. 59 പന്തുകള്‍ നേരിട്ട് എട്ട് ഫോര്‍ സഹിതം 40 റണ്‍സെടുത്ത ഷഫാലി ജെസ് ജോനാസെനിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ദിവസം അവസാനിക്കാറായപ്പുള്‍ വിക്കറ്റ് നഷ്ടപ്പെട്ടതിനാല്‍ ക്രീസിലുള്ള സ്മൃതിക്കൊപ്പം മൂന്നാം നമ്പറില്‍ നൈറ്റ് വാച്ചറായി പേസ് ബൗളര്‍ സ്‌നേഹ റാണയാണ് ബാറ്റ് ചെയ്യാനെത്തിയത്. എട്ട് പന്തുകള്‍ നേരിട്ട സ്‌നേഹ ഒരു ബൗണ്ടറി നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 49 പന്തുകള്‍ നേരിട്ട സ്മൃതി മന്ദാന എട്ട് ഫോറുകളുടെ അകമ്പടിയില്‍ 43 റണ്‍സെടുത്ത് നില്‍ക്കുന്നുണ്ട്. അമിത പ്രതിരോധത്തിലൂന്നാതെ തുടക്കം മുതലേ ആക്രമണോത്സുക ബാറ്റിങ് ആണ് ഭാരത വനിതകള്‍ കാഴ്‌ച്ചവച്ച് വരുന്നത്. ഇംഗ്ലണ്ടിനെതിരെ പയറ്റിയ സമയം കളയാതെ പരമാവധി റണ്‍സ് നേടിയെടുക്കുകയെന്ന അതേ തന്ത്രമാണ് ഓസ്‌ട്രേലിയക്കെതിരെയും പയറ്റുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ എറിഞ്ഞിടാന്‍ മുന്നില്‍ നിന്നത് മദ്ധ്യപ്രദേശുകാരി പൂജ വസ്ത്രാകാര്‍ ആണ്. നാല് വിക്കറ്റ് പ്രകടനവുമായി താരം മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റുമായി സ്‌നേഹ റാണയും രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മ്മയും നിലകൊണ്ടു.

രേണുക സിങ് തുടക്കമിട്ട ആദ്യ ഓവറില്‍ തന്നെ റണ്ണൗട്ടിലൂടെ ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. മത്സരത്തിന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ പൂജ വസ്ത്രാകാര്‍ തന്റെ നാലാം പന്തില്‍ തന്നെ വിക്കറ്റ് വേട്ട തുടങ്ങിവച്ചു. എല്ലിസെ പെറിയെ ക്ലീന്‍ ബൗള്‍ഡാക്കി പറഞ്ഞയച്ചു. ഏഴ് റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ രണ്ട് പേരെ നഷ്ടപ്പെട്ട് ഓസീസ് പ്രതിരോധത്തിലായി. തുടക്കത്തിലേ കിട്ടിയ ഈ ആനുകൂല്യം നന്നായി മുതലെടുക്കാന്‍ ഭാരത ബൗളര്‍മാര്‍ക്ക് സാധിച്ചു.

വലിയ കൂട്ടുകെട്ടുകള്‍ പടുക്കാന്‍ ഓസ്‌ട്രേലിയയെ അനുവദിച്ചില്ല. ഓപ്പണര്‍ ബെത്ത് മൂണിയും(40) ടഹ്‌ലിയ മക്ഗ്രാത്തും(50) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 80 റണ്‍സ് ആണ് ഓസീസ് നിരയിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. ഇന്നിങ്‌സിന് അടിത്തറ പാകാന്‍ ശ്രമിച്ച ഈ വിക്കറ്റ് പൊളിച്ചത് സ്‌നേഹ റാണയാണ്. ടഹ്‌ലിയ മക്ഗ്രാത്തിനെ പുറത്താക്കി ഭാരതം വീണ്ടും മത്സരം നിയന്ത്രണത്തിലാക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ ഭാരത ബൗളര്‍മാര്‍ക്ക് സാധിച്ചു. സന്ദര്‍ശകര്‍ക്കായി പുതിയ നായിക അല്ലിസ ഹീലി(38) മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. പത്താം നമ്പറായി ഇറങ്ങിയ കിം ഗാര്‍ത്ത്(പുറത്താകാതെ28) നടത്തിയ ധീരോചിതമായ ചെറുത്തുനില്‍പ്പില്‍ ഓസീസ് 200 കടന്നു.

Tags: India-AussisWomen's Cricket Test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിതാ ടെസ്റ്റില്‍ വിജയിച്ച ഭാരത താരങ്ങള്‍ വിജയികള്‍ക്കുള്ള ട്രോഫിയുമായി
Cricket

ദക്ഷിണാഫ്രിക്കക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റ്; ഭാരതത്തിന് പത്ത് വിക്കറ്റ് ജയം

Cricket

ഭാരതം-ഓസീസ് അഞ്ചാം അങ്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.