തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസെടുത്ത കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ രണ്ടാം പ്രതിയാണ്. എം. വിന്‍സന്റ് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും പ്രതിപ്പട്ടികയിലുണ്ട്.
ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് എ ആര് ക്യാമ്പില്‍ നിന്ന് ചാടിപ്പോയതിന് ഉള്‍പ്പെടെ നാല് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന് നേരെ ആക്രമണം, കലാപാഹ്വാനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളുമുണ്ട്. പിങ്ക് പൊലീസ് വാഹനം അടിച്ചുതകര്‍ത്തതിനും കേസുണ്ട്.
മ്യൂസിയം പൊലീസ് സ്റ്റേഷന് , കന്റോണ്‍മെന്റ് സ്റ്റേഷന് എന്നിവിടങ്ങളിലായി ആകെ 38 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ 23 പേര്‍ക്കെതിരെയും മ്യൂസിയം സ്റ്റേഷനില്‍ 15 പേര്‍ക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന മുന്നൂറോളം പേരും കേസില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: