വര്‍ക്കല: ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്ര മൈതാനത്ത് സംഘടിപ്പിക്കാനിരുന്ന നവകേരള സദസിന്റെ വേദി മാറ്റി. ശാര്‍ക്കര ക്ഷേത്രപരിസര വേദി രാഷ്‌ട്രീയപ്രചരണ വേദിയാക്കുന്നതിനെതിരെ ഭക്തജനങ്ങളും മറ്റു രാഷ്‌ട്രീയ സംഘടനകളും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പന്തലും സ്‌റ്റേജും നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ സാധനസാമഗ്രികളും ക്ഷേത്ര മൈതാനത്ത് എത്തിച്ച് പണികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി ഇന്ന് വരാനിക്കെയാണ് തിരക്കിട്ട് പന്തല്‍ നിര്‍മാണത്തിനായി ഇറക്കിയ സാധനങ്ങള്‍ തിരികെ കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരള സദസ് സംഘടിപ്പിക്കുന്നതിനെതിരെ ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്ര ഉപദേശക സമിതിയോട് ആലോചിക്കാതെ മണ്ഡലകാല പൂജകള്‍ക്കും ചാമുണ്ഡി ദേവിയുടെ തറയില്‍ നടക്കുന്ന പൂജകള്‍ക്കും തടസ്സമുണ്ടാക്കി ഏകപക്ഷീയമായി വേദി തീരുമാനിക്കുകയായിരുന്നു. കോടതിയില്‍ ക്ഷേത്രഭൂമി പുറമ്പോക്കാണ് എന്ന വാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോടതി ഇത് തള്ളുകയും ഉപദേശക സമിതിക്ക് അനുകൂലമായി വിധി പറയുകയും ചെയ്തു. സംഘാടകര്‍ക്ക് ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലും ശാര്‍ക്കര മൈതാനം ഉപയോഗിക്കുന്നതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചതിന്റെയും പശ്ചാത്തലത്തിലാണ് വേദി മാറ്റിയത്.
ശാര്‍ക്കര ക്ഷേത്രം കൂടാതെ അരൂര്‍ ക്ഷേത്ര മൈതാനം, വര്‍ക്കല ശിവഗിരി, വാമനപുരം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും പരിപാടി നിശ്ചയിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ശര്‍ക്കര മൈതാനത്ത് പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് മാസങ്ങള്‍ക്ക് മുമ്പ് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അന്ന് നടത്തിയ വിധിപ്രസ്താവനയില്‍ ക്ഷേത്രാചാരപരമായ ചടങ്ങുകള്‍ക്കല്ലാതെ ഒരു രാഷ്‌ട്രീയപരിപാടികള്‍ക്കും ക്ഷേത്രമൈതാനം വിട്ട് നല്‍കേണ്ടതില്ല എന്ന് പ്രസ്താവിച്ചിരുന്നു. ആ വിധി നിലനില്‍ക്കെയാണ് നവകേരള സദസ്സിന്റെ വേദിയായി ശാര്‍ക്കര ക്ഷേത്ര മൈതാനം ഏകപക്ഷീയമായി തിരഞ്ഞെടുത്തത്.
സാജു പി. എം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: