ന്യൂദല്‍ഹി: രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം രാജ്യത്തെ ഓരോ വീടും അയോധ്യയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നെ സംബന്ധിച്ച് 2024 ജനുവരി 22ന് ഓരോ വീടും അയോധ്യയാണ്, ഓരോ വീട്ടിലും രാമനാണ്.
ശ്രീരാമനെ കാണുന്നതിലൂടെ ജീവിതം സഫലമാകുന്നു. വളരെ പവിത്രമായ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചതും അവിടെ പോകാന്‍ അവസരം ലഭിക്കുന്നതും ഭാഗ്യമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി, ഭഗവാന്‍ ശ്രീരാമന്‍ നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ചില പോസിറ്റിവിറ്റി നിറച്ചിട്ടുണ്ട്. ഈ പുണ്യവേളയില്‍ പ്രധാന സേവകനു പകരം ഒരു സാധാരണ പൗരനായെങ്കിലും അവിടെ പോകുകയാണെങ്കില്‍ പോലും സന്തോഷവും സംതൃപ്തിയും ഉണ്ടാകും. എനിക്ക് മാത്രമല്ല. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ സന്തോഷത്തിനും സംതൃപ്തിക്കും ഉള്ള അവസരമാണിത്, ദൈനിക് ജാഗരണിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
















