Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഒമിക്രോണ്‍ ജെഎന്‍ 1 പടരുന്നു: കണക്കുകള്‍ പുറത്തുവിടുന്നില്ല, പരിശോധനകളില്ല; തലസ്ഥാനത്ത് മാത്രം 30 ലധികം കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 02:00 am IST
in News

തിരുവനന്തപുരം: ഒമിക്രോണ്‍ ജെഎന്‍ 1 പടര്‍ന്നുപിടിക്കുമ്പോഴും അവലോകനയോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാതെ സര്‍ക്കാര്‍. ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയശേഷമുള്ള കൊവിഡ് കേസുകളെല്ലാം ഒമിക്രോണ്‍ ജെഎന്‍ 1 എന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് 199 കൊവിഡ് കേസുകള്‍. കഴിഞ്ഞ ദിവസം ഉണ്ടായ നാലു മരണവും ഒമിക്രോണ്‍ ജെഎന്‍1 എന്ന് സൂചന. തലസ്ഥാനത്ത് മാത്രം 30ല്‍ അധികം ഒമിക്രോണ്‍ ജെഎന്‍1 ബാധിതര്‍.

നവംബര്‍ മുതല്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 1,523 ആണ്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 1701 എണ്ണം അതായത് 89.5 ശതമാനവും കേരളത്തിലാണ്. ഇതില്‍ ഭൂരിഭാഗവും അതീവവ്യാപനശേഷിയുള്ള ഒമിക്രോണ്‍ ജെഎന്‍ 1 ആണെന്നാണ് സൂചന. നവം. 18 നാണ് ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യം തിരുവനന്തപുരം സ്വദേശിയുടെ സാമ്പിള്‍ പരിശോധനയ്‌ക്ക് എടുത്തത്. അതിലാണ് ഒമിക്രോണ്‍ ജെഎന്‍1 സ്ഥിരീകരിച്ചത്. അതിനുശേഷം ഉള്ള കേസുകളില്‍ ഭൂരിഭാഗവും ഒമിക്രോണ്‍ ജെഎന്‍ 1 ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൂടുതല്‍ പരിശോധനകള്‍ ഇല്ലാത്തതിനാല്‍ സ്ഥിരീകരിക്കാനായിട്ടുമില്ല.

നവംബര്‍ മുതല്‍ കേരളത്തില്‍ പനിബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ഒക്ടോബറില്‍ 2,38,586 ആയിരുന്ന പനിബാധിതരുടെ എണ്ണം നവംബറില്‍ 2,62,190 ആയി ഉയര്‍ന്നു. ഡിസംബറില്‍ കഴിഞ്ഞ ദിവസം വരെ 1,60,923 ആണ്. അതായത് ഡിസംബര്‍ അവസാനമാകുമ്പോഴേക്കും മൂന്നുലക്ഷം എത്തും പനിബാധിതരുടെ എണ്ണം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂടുതല്‍ നടത്തണമെന്ന പതിവ് നിര്‍ദേശം മാത്രമാണ് ഇതുവരെ നല്കിയത്. രോഗികള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന കൊവിഡ് പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ കാര്യമായി നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നവകേരള സദസിലായതിനാല്‍ അവലോകനയോഗം പോലും നടത്തിയിട്ടില്ല. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം അതീവശ്രദ്ധയോടെയാണ് കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കുന്നത്.

Tags: TrivandrumOmicron JN1
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.