Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിസ്ഥാന സൗകര്യമില്ലെന്ന് മുഖ്യമന്ത്രിക്ക് കത്ത്; ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

മണ്ഡല പൂജ 27ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 17, 2023, 01:58 am IST
inKerala

ന്യൂദല്‍ഹി: ശബരിമലയിലെ ഭക്തരുടെ ദുരിതത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ശബരിമലയില്‍ എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭക്ഷണം, വെള്ളം, വൃത്തിയുള്ള ശുചിമുറികള്‍, മെഡിക്കല്‍ സഹായം എന്നിവ ഭക്തര്‍ക്ക് അടിയന്തരമായി നല്കണം. അവരുടെ ദുരിതം കുറയ്‌ക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയിലെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. എല്ലാ വര്‍ഷവും ഒരു കോടിയിലേറെ ഭക്തര്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നുണ്ട്. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നായി 15 ലക്ഷത്തിലധികം പേര്‍ അവിടെയെത്തുന്നു. എന്നാല്‍ മണിക്കൂറുകള്‍ വരി നിന്നും തിക്കിലും തിരക്കിലും പെട്ടും സന്നിധാനത്തടക്കം ഭക്തര്‍ ദുരിതത്തിലാണ്. ദര്‍ശനത്തിനു കാത്തുനിന്ന പെണ്‍കുട്ടി മരിച്ചത് ഏറെ വേദനയുണ്ടാക്കുന്നു.

ദര്‍ശനത്തിനു വേണ്ടുന്ന സമയം കുറയ്‌ക്കാന്‍ പരമാവധി പോലീസിനെ നിയോഗിക്കണം. സുരക്ഷിത ദര്‍ശനം ഭക്തര്‍ക്ക് സാധ്യമാക്കണം. ഇതിനായി സഹായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. ഭക്തരെ സഹായിക്കാന്‍ സന്നദ്ധരായ എന്‍ജിഒകളെ ക്ഷേത്ര പരിസരത്തും പമ്പ-സന്നിധാനം തീര്‍ത്ഥാടന പാതയിലും നിയോഗിക്കണം, കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

മണ്ഡല പൂജ 27ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ശബരിമല: മണ്ഡലകാലത്തിനു സമാപനം കുറിച്ച് 27ന് മണ്ഡല പൂജ നടക്കും. 27ന് രാവിലെ 10.30നും 11.30നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജ.

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര 23ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 26ന് ഉച്ചയ്‌ക്ക് ഒന്നിന് ഘോഷയാത്ര പമ്പയിലെത്തും. പമ്പ ദേവസ്വം സ്പെഷല്‍ ഓഫീസര്‍ മനോജ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് പമ്പ ഗണപതി ക്ഷേത്രത്തിലേക്കാനയിക്കും. വൈകിട്ട് മൂന്നു വരെ ഗണപതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്കയങ്കി ദര്‍ശിക്കാം. പമ്പയില്‍ നിന്ന് 3.15നു പുറപ്പെട്ട് 5.50ന് ശരംകുത്തിയിലെത്തുന്ന തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജു, സോപാനം സ്പെഷല്‍ ഓഫീസര്‍ അരവിന്ദ് എന്നിവര്‍ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും.

6.15ന് പതിനെട്ടാംപടിക്കു മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്‍, സ്പെഷല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ സി.എന്‍. രാമന്‍, ചീഫ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍ എന്നിവര്‍ സോപാനത്തേക്കാനയിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് എന്നിവര്‍ ഏറ്റുവാങ്ങി ഭഗവാനു ചാര്‍ത്തി ദീപാരാധന നടത്തും. 27ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിനു സമാപ്തിയാകും. തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും.

 

Tags: SABARIMALACentral GovernmentSabarimala pilgrims
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.