Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മീര ജാസ്മിനും നരേനും പ്രധാന വേഷത്തിൽ ! ‘ക്യൂൻ എലിസബത്ത്’ ട്രെയിലർ പുറത്ത്.

ഡിസംബർ 29 മുതൽ ചിത്രം തിയറ്ററുകളിലെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 06:50 pm IST
inMollywood

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ക്യൂൻ എലിസബത്ത്’ന്റെ ട്രെയിലർ പുറത്തുവിട്ടു. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മീരാ ജാസ്മിൻ തന്റേടിയും അഹങ്കാരിയുമാണെന്നു ലോകം വിലയിരുത്തുന്ന ‘ക്വീൻ എലിസബത്താ’യും എലിസബത്തിനെ പ്രണയിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അലക്സായി നരേനും പ്രത്യക്ഷപ്പെടുന്ന ട്രെയിലർ പ്രണയാർദ്രവും രസകരവുമായ ഒരുപിടി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന സൂചന നൽകുന്നു. എം പത്മകുമാറാണ് സംവിധായകൻ. അർജുൻ ടി സത്യന്റെതാണ് തിരക്കഥ. ഡിസംബർ 29 മുതൽ ചിത്രം തിയറ്ററുകളിലെത്തും.

‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ജിത്തു ദാമോദറാണ് ഛായാഗ്രാഹകൻ. ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ എന്നിവർ വരികൾ ഒരുക്കിയ ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം അഖിലേഷ് മോഹൻ നിർവ്വഹിക്കും.

മീരാ ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്ത്’ മീരാ ജാസ്മിന്റെ അഭിനയ ജീവിതത്തിലേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്.

കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, പിആർഒ: ശബരി.

Tags: Meera JasmineNarainJony Antony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

New Release

നമുക്കു കോടതിയിൽ കാണാം;ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.