Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയില്‍ കളക്ഷന്‍ സര്‍വകാല റിക്കാര്‍ഡില്‍: എന്നിട്ടും ശമ്പളമില്ലാതെ ജീവനക്കാര്‍

സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനായി രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരന് നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 14 ആയിട്ടും നല്‍കിയിട്ടില്ല.

ശ്രീകാന്ത് എ.byശ്രീകാന്ത് എ.
Dec 14, 2023, 05:00 am IST
inKerala

ചെങ്ങന്നൂര്‍: പ്രതിദിന വരുമാനം സര്‍വകാല റിക്കാര്‍ഡില്‍ എത്തിനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതവും മാനസികപ്രയാസവും. സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനായി രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരന് നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 14 ആയിട്ടും നല്‍കിയിട്ടില്ല.

സര്‍ക്കാരിന്റെ നവകേരളസദസിന്റെ ആഡംബര ബസ് ഓടിക്കാന്‍ വരെ കെഎസ്ആര്‍ടിസി ജീവനക്കാരെയാണ് വിനിയോഗിക്കുന്നത്. ഇവര്‍ക്കടക്കം ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു നടപടികളും മാനേജ്‌മെന്റ് തലത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ ധാരണയനുസരിച്ച് എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കേണ്ടതാണ്.

നവംബറിലെ കളക്ഷന്‍ തുക 308 കോടി രൂപയാണ്. കഴിഞ്ഞ തിങ്കളാഴ്ച കളക്ഷനായി നേടിയത് 9.03 കോടി രൂപയാണ്. സപ്തംബര്‍ നാലിലെ കളക്ഷന്‍ തുകയായ 8.79 കോടിയായിരുന്നു നേരത്തെയുള്ള റിക്കാര്‍ഡ്. ഡിസംബര്‍ ഒന്നുമുതല്‍ 11 വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മൊത്തം നേടിയ കളക്ഷന്‍ മാത്രം 84.94 കോടി രൂപയാണ്. മേഖലാടിസ്ഥാനത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി കളക്ഷന്‍പട്ടിക തയാറാക്കിയതില്‍ ദക്ഷിണമേഖലയാണ് ഒന്നാം സ്ഥാനത്ത്. 3.6 കോടിയുടെ ടാര്‍ജറ്റാണ് നല്‍കിയിരുന്നതെങ്കിലും നാല് കോടിയിലേറെ കളക്ഷനാണ് സര്‍വീസുകള്‍ നടത്തിയത്. ശതമാനത്തില്‍ 111.36 വരും ഇത്. മധ്യമേഖലയില്‍ ഇത് 93.49 ശതമാനവും ഉത്തരമേഖലയില്‍ 81.24 ശതമാനവുമാണ് കളക്ഷന്‍.

കെഎസ്ആര്‍ടിസി നിലവില്‍ 4000 സര്‍വീസുകളാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. അതില്‍ ആയിരവും ഫാസ്റ്റ്, സൂപ്പര്‍, എക്‌സ്പ്രസ് വിഭാഗമാണ്. ബാക്കിയുള്ളവയാകട്ടെ ഓര്‍ഡിനറി സര്‍വീസുകളും. കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളില്‍ 60 ശതമാനവും തെക്കന്‍ മേഖലയിലാണ്. 308 കോടി രൂപ നവംബര്‍ മാസത്തില്‍ വരുമാനമുണ്ടായിട്ടും ശമ്പളം കൊടുക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ് ഉയരുന്നത്.

ശമ്പളത്തിന് വേണ്ടത് 80 കോടി രൂപ മാത്രമാണെന്നിരിക്കെ ചെലവുകളിലെ ആധിക്യം പറഞ്ഞാണ് മാനേജ്‌മെന്റ് ശമ്പളം താമസിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം. തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി ഭരിച്ചിട്ടും ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് വിമര്‍ശനമുണ്ട്. നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഈ തുകയും വിനിയോഗിക്കുന്നതായാണ് മറ്റൊരു ആക്ഷേപം.

Tags: KSRTCKSRTC salary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.