Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹാദിയയെ വിട്ടുകിട്ടണം: ഹേബിയസ്‌ കോർപ്പസ്‌ ഹർജി 12ന്‌; പിതാവ് അശോകനെതിരെ പ്രതികരണവുമായി അഖില ഹാദിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 09:10 pm IST
inKerala

കൊച്ചി: അഖിലയെന്ന ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് വൈക്കം സ്വദേശി കെ എം അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ച് 12ന് പരിഗണിക്കും.

മകള്‍ ഹാദിയ എന്ന അഖിലയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും മകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ട് അച്ഛന്‍ അശോകന്‍ കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് ഡിവിഷന്‍ ബെഞ്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് വിട്ടിരിക്കുകയാണ്.

തന്റെ മകള്‍ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ അംഗങ്ങളായവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹാദിയ കേസില്‍ ആറാം പ്രതിയായ ഷെഫീന്‍ ജഹാനും നാലാം പ്രതിയും ചേര്‍ന്ന് തന്റെ മകളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും നാലാംപ്രതിയും ആറാം പ്രതിയായ മകളുടെ ആദ്യ ഭര്‍ത്താവ് ഷെഫീന്‍ ജഹാന്‍ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ അംഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹാദിയയായി മാറിയ മകള്‍ അഖില ഭീഷണിക്കുള്ളിലാണ് ജീവിക്കുന്നതെന്നാണ് താന്‍ കരുതുന്നതെന്ന് കഴിഞ്ഞ ദിവസം  അശോകന്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെയാണ് ഹാദിയ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് വാര്‍ത്ത. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്‌ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലില്‍ ബോംബ് സ്‌ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ഹാദിയ രംഗത്തെത്തി. മകളെ കാണാനില്ലെന്ന അശോകന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഹാദിയ പ്രതികരിച്ചത്.

താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയാമെന്നും അവര്‍ പറഞ്ഞു. താനിപ്പോഴും മുസ്‌ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.

ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍നടപടികളുണ്ടാകുമെന്നും ഹാദിയ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പുതിയ ക്ലിനിക്ക്
തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആലോചനയുമുണ്ടെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

Tags: Akhila Hadiya CaseHadiyaHabeas corpus petition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

Kerala

അഖിലയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് സഫലമാകാതെ മടക്കം; ഹാദിയയുടെ അമ്മ അന്തരിച്ചു

Kerala

ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ പരാതി: ഡിജിപിയ്‌ക്കും മലപ്പുറം എസ് പിയ്‌ക്കും ഹൈക്കോടതി നോട്ടീസ് നല്‍കി

Kerala

പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ മറുപടി പറയണം:’ഹാദിയയ്‌ക്ക് എന്ത് പറ്റി? ഷെഫിന്‍ ജഹാന്‍ എവിടെയുണ്ട്?’: എ.പി. അഹമ്മദ് മാസ്റ്റര്‍

ഹാദിയയായി മാറിയ അഖില ആദ്യഭര്‍ത്താവ് ഷെഫീന്‍ ജഹാനൊപ്പം (ഇടത്ത്) അഖിലയുടെ അച്ഛന്‍ അശോകന്‍ (വലത്ത്)
Kerala

ഹാദിയയായി മാറിയ മകള്‍ അഖില ഭീഷണിക്കുള്ളിലാണ് ജീവിക്കുന്നതെന്ന് അച്ഛന്‍ അശോകന്‍; ഇനി അവള്‍ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടെന്നും അച്ഛന്‍

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.