കൊല്ലം: ജനതാദള്‍ (എസ്) ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ബെംഗളൂരുവില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരള ഘടകം നേതാക്കള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്‍ഡിഎയുമായി സഹകരിക്കുവാനുള്ള പാര്‍ട്ടി തീരുമാനത്തിന് ശേഷം ആദ്യമാണ് ദേശീയ സമിതി യോഗം ചേരുന്നത്.
സമാന്തരമായി ദേശീയ സമിതി യോഗം 11ന് ബെംഗളൂരുവില്‍ വിളിച്ചു കൂട്ടിയ പാര്‍ടി ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിനെതിരെ യോഗത്തില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നറിയുന്നു.
അതേസമയം കേരളത്തില്‍ നിന്നുള്ള ദേശീയ ഭാരവാഹികളായ ജോസ് തെറ്റയില്‍, നീല ലോഹിതദാസന്‍ നാടാര്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എന്നിവര്‍ക്കും കേരളത്തില്‍ നിന്നുള്ള മറ്റു ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്കുമാണ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദേവെ ഗൗഡ ഇളവ് അനുവദിച്ചത്. ഇടതു മുന്നണിയില്‍ തുടരുന്ന കേരള ഘടകത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: