Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളമൊഴിച്ചു, വിളക്കു തെളിഞ്ഞു; ശാസ്‌ത്രോത്സവത്തിനു തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 02:09 am IST
in Kerala
ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനായി തയാറാക്കിയ വിളക്ക് അധ്യാപകന്‍ കെ.വി. ഷാജി വെള്ളമൊഴിച്ച് തെളിക്കുന്നു

ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനായി തയാറാക്കിയ വിളക്ക് അധ്യാപകന്‍ കെ.വി. ഷാജി വെള്ളമൊഴിച്ച് തെളിക്കുന്നു

തിരുവനന്തപുരം: ”ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നിലവിളക്കു തെളിച്ച് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കുന്നു…” ചടങ്ങനുസരിച്ച് കൈവിളക്കുമായി ഒരു വിദ്യാര്‍ഥിയാണ് വേദിയിലേക്കു വരേണ്ടത്. വന്നത് വിദ്യാര്‍ഥി തന്നെ, പക്ഷേ വിളക്കിന് പകരം കൈയിലുള്ളത് ഒരു കുപ്പി വെള്ളം. സ്പീക്കര്‍ മാത്രമല്ല വേദിയിലും സദസിലുമുള്ളവരുമെല്ലാം അമ്പരന്നു. ഈ വിളക്കിനു പ്രത്യേകതയുണ്ടെന്നും വെള്ളമൊഴിച്ചാലേ തെളിയൂ എന്നും പിന്നാലെ അനൗണ്‍സ് ചെയ്തപ്പോള്‍ അമ്പരപ്പ് കൗതുകമായി. കുപ്പിയിലെ വെള്ളം എണ്ണ പോലെ സ്പീക്കര്‍ വിളക്കിലേക്ക് ഒഴിച്ചതും വിളക്കില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ബള്‍ബ് മിന്നിത്തെളിഞ്ഞു. വേദിയില്‍ കരഘോഷമുയര്‍ന്നു, 55-ാമത് ശാസ്ത്രോത്സവത്തിന് തുടക്കമായി.

തിരുവനന്തപുരം വാഴമുട്ടം ഹൈസ്‌കൂള്‍ ഫിസിക്സ് അധ്യാപകന്‍ കെ.വി. ഷാജിയാണ് വെള്ളത്തില്‍ മിന്നുന്ന വിളക്ക് തയാറാക്കിയത്. വെള്ളത്തിലൂടെ വൈദ്യുതി കടന്നുപോകുമെന്ന തത്ത്വമാണ് അടിസ്ഥാനം.

രണ്ട് ബട്ടന്‍ ബാറ്ററിയും എല്‍ഇഡി ബള്‍ബുകളും ഉപയോഗിച്ചുള്ള സര്‍ക്യൂട്ടില്‍ വെള്ളമാണ് സ്വിച്ച്. വെള്ളത്തിലെ സോഡിയവും മഗ്‌നീഷ്യവും കാത്സ്യവും ഉള്‍പ്പെടെയുള്ള ലവണങ്ങള്‍ വൈദ്യുതിയെ കടത്തി വിടും. ഇതോടെ ബള്‍ബുകള്‍ പ്രകാശിക്കും. വാഴമുട്ടം സ്‌കൂളിലെ ശാസ്ത്ര പോഷിണി ലാബിന്റെ ഉദ്ഘാടനത്തിന് തയാറാക്കിയതാണ് വിളക്ക്. ലാബ് ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. ഇന്നലെ സംഘാടകര്‍ ഉദ്ഘാടന വേദിയില്‍ ഒരു പരീക്ഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. അപ്പോഴാണ് ഉദ്ഘാടകന്‍ തന്നെ പരീക്ഷണത്തിന്റെ ഭാഗമാകട്ടെയെന്ന് ഷാജി നിര്‍ദേശിച്ചത്.

ശാസ്ത്രോത്സവത്തിലെ സയന്റിഫിക് ടച്ച് എന്നാണ് സ്പീക്കര്‍ വിളക്കിനെ വിശേഷിപ്പിച്ചത്. ശാസ്ത്രോത്സവം എങ്ങനെ ഉദ്ഘാടനം ചെയ്യണമെന്നതിന്റെ നല്ല ഉദാഹരണമാണ് ഇതെന്നും സ്പീക്കര്‍ പറഞ്ഞു. 21 വര്‍ഷമായി അധ്യാപകനായ ഷാജിക്ക് 2021ലെ ഗുരുശ്രേഷ്ഠ പുരസ്‌കാരവും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് വിക്ടേഴ്സില്‍ പത്താം ക്ലാസിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തയാറാക്കിയത് ഷാജിയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗത്ത് ഇന്ത്യന്‍ സിനിമ-ടെലിവിഷന്‍ അക്കാദമിയുടെ മികച്ച അധ്യാപക പുരസ്‌കാരവും നേടിയിട്ടുണ്ട്.

Tags: TrivandrumScience festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.