തിരുവനന്തപുരം: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം പിണറായി സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിനെതിരെ ഒരാഴ്ച കഴിഞ്ഞിട്ടും തളരാതെ ഹിന്ദു ഭക്തരുടെ പ്രതിഷേധം. ജലീപരങ്കിയുള്പ്പെടെ 100ഓളം പൊലീസുകാരാണ് ഇക്കഴിഞ്ഞ നവമ്പര്‍ 21ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് മുന്പില് കഴിഞ്ഞ 32 വര്‍ഷമായി അയ്യപ്പസേവനത്തിനായി താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പന്മാരുടെ ഇടത്താവളം പൊളിച്ചുനീക്കിയത്. അയ്യപ്പന്മാര്ക്ക് ഉറങ്ങാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള കേന്ദ്രമായിരുന്നു ഇത്.
ഇതിന് പിന്നില്‍ പിണറായി സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധതയാണെന്ന് ഹിന്ദു ഭക്തര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിനും ഭക്തര്‍ക്കും വേണ്ടി അഹോരാത്രം പണിപ്പെടുന്ന ഹൈന്ദവ സംഘടനകളെ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പിണറായി സര്‍ക്കാരിന്റെ ഈ നീക്കമെന്ന് ഭക്തര്‍ കരുതുന്നു. ഹിന്ദുവിരുദ്ധസര്ക്കാരാണ് കേരളത്തിലുള്ളതിന്റെ തെളിവാണ് ഈ നീക്കം.
“32 വര്‍ഷം അയ്യപ്പന്മാര്ക്ക് ഭക്ഷണം കൊടുത്തു. ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും സമാധാനക്കുറവോ, എന്തെങ്കിലും അനിഷ്ടമോ ഉണ്ടായിട്ടുണ്ടോ? ഇത്രയും പൊലീസുകാരെ വിട്ട് ഈ വിശ്രമകേന്ദ്രം പൊളിയ്ക്കേണ്ട വല്ല കാര്യവുമുണ്ടോ?”- അയ്യപ്പവിശ്രമകേന്ദ്രത്തില് ഒരു സേവാപ്രവര്ത്തനമെന്നോണം ഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിച്ച ഒരു ഭക്ത ചോദിക്കുന്നു.
ഹിന്ദുക്കളോട് എന്ത് ധാര്‍ഷ്ട്യവും കാണിക്കാം എന്നാണ് പിണറായി വിജയന് കരുതുന്നത്. രാജാവാണെന്നാണ് അയാളുടെ ധാരണ. അയാളെ ഒരു മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്ത് ചെറ്റത്തരവും ഭക്തരോട് കാണിക്കാന്‍ മടിയില്ല. – ഒരു ഭക്ത പ്രതികരിക്കുന്നു.
രാവിലെ എട്ടേക്കാല് മുതല്‍ രാത്രി ഒമ്പത് മണി വരെ ഇവിടെ എത്തുന്ന അയ്യപ്പന്മാര്ക്ക് സേവാപ്രവര്‍ത്തനങ്ങളാണ് ഞങ്ങല്‍ ചെയ്യുന്നത്. പൊലീസ് എത്തേണ്ട ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. ഇത് അനീതിയാണ്. – മറ്റൊരു ഭക്ത വിശദമാക്കുന്നു.
ഇപ്പോഴത്തെ ക്ഷേത്ര ഭരണസമിതിയില്‍ ഉള്ളവര്‍ ഈശ്വരവിശ്വാസികളല്ല. സ്വന്തം അച്ഛനും അമ്മയും മരിയ്ക്കുമ്പോള്‍ തെങ്ങിന് ചുവട്ടില്‍ കുഴിച്ചിടാം എന്ന് കരുതുന്നവരാണ് അവര്‍. – ഒരു ഭക്ത ആഞ്ഞടിച്ചു.
“ഇത്രയും പൊലീസുകാരെ വിട്ട് ഈ അയ്യപ്പവിശ്രമകേന്ദ്രം പൊളിക്കേണ്ടതുണ്ടോ? ക്ഷേത്രഭരണസമിതിയിലെ സിപിഎം അംഗങ്ങളാണ് ഇതിന് പിന്നില്‍. ഇക്കുറി ആഗസ്തില്‍ തന്നെ അയ്യപ്പവിശ്രമകേന്ദ്രത്തിന് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ സിപിഎം ഭരണസമിതി അംഗങ്ങള്‍ അനുമതി നിഷേധിക്കുകയായിരുന്നു”. – ഒരു ഭക്തന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: