Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം പൊളിച്ചതില്‍ വനിതാ പ്രതിഷേധം പുകയുന്നു; ‘കേരളത്തില്‍ ഹിന്ദുവിരുദ്ധ സര്‍ക്കാര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 10:03 pm IST
inKerala

തിരുവനന്തപുരം: കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം പിണറായി സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിനെതിരെ ഒരാഴ്ച കഴിഞ്ഞിട്ടും തളരാതെ ഹിന്ദു ഭക്തരുടെ പ്രതിഷേധം. ജലീപരങ്കിയുള്‍പ്പെടെ 100ഓളം പൊലീസുകാരാണ് ഇക്കഴിഞ്ഞ നവമ്പര്‍ 21ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് മുന്‍പില്‍ കഴിഞ്ഞ 32 വര്‍ഷമായി അയ്യപ്പസേവനത്തിനായി താല്‍ക്കാലികമായി പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പന്‍മാരുടെ ഇടത്താവളം പൊളിച്ചുനീക്കിയത്. അയ്യപ്പന്മാര്‍ക്ക് ഉറങ്ങാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള കേന്ദ്രമായിരുന്നു ഇത്.

ഇതിന് പിന്നില്‍ പിണറായി സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധതയാണെന്ന് ഹിന്ദു ഭക്തര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിനും ഭക്തര്‍ക്കും വേണ്ടി അഹോരാത്രം പണിപ്പെടുന്ന ഹൈന്ദവ സംഘടനകളെ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പിണറായി സര്‍ക്കാരിന്റെ ഈ നീക്കമെന്ന് ഭക്തര്‍ കരുതുന്നു. ഹിന്ദുവിരുദ്ധസര്‍ക്കാരാണ് കേരളത്തിലുള്ളതിന്റെ തെളിവാണ് ഈ നീക്കം.

“32 വര്‍ഷം അയ്യപ്പന്മാര്‍ക്ക് ഭക്ഷണം കൊടുത്തു. ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും സമാധാനക്കുറവോ, എന്തെങ്കിലും അനിഷ്ടമോ ഉണ്ടായിട്ടുണ്ടോ? ഇത്രയും പൊലീസുകാരെ വിട്ട് ഈ വിശ്രമകേന്ദ്രം പൊളിയ്‌ക്കേണ്ട വല്ല കാര്യവുമുണ്ടോ?”- അയ്യപ്പവിശ്രമകേന്ദ്രത്തില്‍ ഒരു സേവാപ്രവര്‍ത്തനമെന്നോണം ഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിച്ച ഒരു ഭക്ത ചോദിക്കുന്നു.

ഹിന്ദുക്കളോട് എന്ത് ധാര്‍ഷ്ട്യവും കാണിക്കാം എന്നാണ് പിണറായി വിജയന്‍ കരുതുന്നത്. രാജാവാണെന്നാണ് അയാളുടെ ധാരണ. അയാളെ ഒരു മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്ത് ചെറ്റത്തരവും ഭക്തരോട് കാണിക്കാന്‍ മടിയില്ല. – ഒരു ഭക്ത പ്രതികരിക്കുന്നു.

രാവിലെ എട്ടേക്കാല് മുതല്‍ രാത്രി ഒമ്പത് മണി വരെ ഇവിടെ എത്തുന്ന അയ്യപ്പന്മാര്‍ക്ക് സേവാപ്രവര്‍ത്തനങ്ങളാണ് ഞങ്ങല്‍ ചെയ്യുന്നത്. പൊലീസ് എത്തേണ്ട ഒരു കാര്യവും ഇവിടെ ഉണ്ടായിട്ടില്ല. ഇത് അനീതിയാണ്. – മറ്റൊരു ഭക്ത വിശദമാക്കുന്നു.

ഇപ്പോഴത്തെ ക്ഷേത്ര ഭരണസമിതിയില്‍ ഉള്ളവര്‍ ഈശ്വരവിശ്വാസികളല്ല. സ്വന്തം അച്ഛനും അമ്മയും മരിയ്‌ക്കുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിടാം എന്ന് കരുതുന്നവരാണ് അവര്‍. – ഒരു ഭക്ത ആഞ്ഞടിച്ചു.

“ഇത്രയും പൊലീസുകാരെ വിട്ട് ഈ അയ്യപ്പവിശ്രമകേന്ദ്രം പൊളിക്കേണ്ടതുണ്ടോ? ക്ഷേത്രഭരണസമിതിയിലെ സിപിഎം അംഗങ്ങളാണ് ഇതിന് പിന്നില്‍. ഇക്കുറി ആഗസ്തില്‍ തന്നെ അയ്യപ്പവിശ്രമകേന്ദ്രത്തിന് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ സിപിഎം ഭരണസമിതി അംഗങ്ങള്‍ അനുമതി നിഷേധിക്കുകയായിരുന്നു”. – ഒരു ഭക്തന്‍ പറയുന്നു.

Tags: KodungalloorPinarayi govtAyyappa devoteesSabarimala DevoteesKodungalloor Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.