നിരവധി പച്ചക്കറികളും തൈരും വെളുത്തുള്ളിയും ജീരകവും എല്ലാം ചേരുന്ന വിഭവമാണ് അവിയല്‍. പലർക്കും ഈ അവിയലിനെ അത്ര പിടിച്ചെന്ന് വരില്ല. കാരണം പച്ചക്കറിയോടുള്ള അനിഷ്ടം തന്നെയാകാം. പക്ഷേ അവിയലിനെ തള്ളി പറയുന്നവരൊക്കെ അവിയൽ ശീലിക്കും, കാരണം അത്രമാത്രം ആരോഗ്യ ഗുണങ്ങളാണ് അവിയൽ നൽകുന്നത്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അവിയല്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഒന്നാമതായി അവിയൽ ശരീരഭാരം കുറയ്‌ക്കുന്നവർക്ക് കഴിക്കാമെന്നതാണ്. കലോറി വളരെ കുറഞ്ഞ കറിയാണ് അവിയൽ. അതുകൊണ്ട് അമിതവണ്ണത്തെ ഭയക്കേണ്ട ആവശ്യമില്ല. ശരീരത്തിനാവശ്യമായ ദൈനംദിന കലോറിയുടെ 4 ശതമാനം അവിയലിന്റെ ഒരു ഭാഗം നല്‍കുന്നു.
ഒട്ടുമിക്ക എല്ലാ പച്ചക്കറികളും അവിയൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അവിയലിലെ പ്രധാനിയായ മുരിങ്ങക്കായ പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും നിയന്ത്രിക്കാനും തടയാനും സഹായിക്കുന്നു. ചേന മോശം കൊളസ്ട്രോളിനെ കുറയ്‌ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഫോളിക് ആസിഡിന്റെ കുറവ് പലപ്പോഴും വിളര്‍ച്ചയ്‌ക്ക് കാരണമാകും. എന്നാല്‍ ബീന്‍സ് കഴിക്കുന്നതിലൂടെ ഇതിന് പരിഹാരമാകും. ഫോളിക് ആസിഡ് കുറവുള്ളവർക്കും മികച്ചതാണ് ബീൻസ്. ഗർഭിണികൾ ഡയറ്റിൽ ബീൻസ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ എ യുടെ കലവറയാണ് ബീറ്റാ കരോട്ടിന്‍ അടങ്ങിയ കാരറ്റ്. നാരുകളുടെ മികച്ച ഉറവിടമാണ് വഴുതന . ഇത് രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നത് തടയുകയും പ്രമേഹരോഗി ശീലമാക്കുന്നതും നല്ലതാണ്.
പച്ച തേങ്ങയില്‍ പൂരിത കൊഴുപ്പുകളുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിനെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് തേങ്ങ. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ അവിയൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: