തിരുവനന്തപുരം : ഇസ്രായേലിലേക്ക് ആയുധം നൽകുന്നത് ഇന്ത്യ ഉടൻ നിർത്തണമെന്ന് മോദി സർക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം . . മുഴുവൻ ബന്ധവും സൈനിക സഹായവും ഇന്ത്യ അവസാനിപ്പിക്കണമെന്നും എം എ ബേബി പറഞ്ഞു. പലസ്തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഭീകരവാദത്തിനെതിരെയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയും ജൂണിൽ ഒരാഴ്ച നീണ്ട പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും . സിപിഐഎം പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും. ആദിൽ ഷായുടെ കുടുംബാംഗങ്ങളെ കാണും.പഹൽഗാമിന് ശേഷം രാജ്യത്തെ വർഗീയ ശക്തികൾ വിദ്വേഷ പ്രചാരണം നടത്താൻ തുടങ്ങി. വർഗീയശക്തികൾ പരോക്ഷമായി തീവ്രവാദികളെ സഹായിക്കുന്നു.
സർവകക്ഷി സംഘ അംഗങ്ങളെ തീരുമാനിക്കുന്നതിൽ പാർട്ടികളോട് കൂടിയാലോചന നടത്തിയില്ല. ഏതൊരു ഭീകരവാദത്തെയും ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ആക്രമണമായി കാണുമെന്ന കേന്ദ്ര നിലപാട് തികച്ചും തെറ്റായ സമീപനമാണ്.
ഏതേലും ഭീകരർ വിചാരിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ വഴിമാറില്ല. ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയാൽ ഇന്ത്യയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനം ആയി എങ്ങനെ വ്യാഖ്യാനിക്കുമെന്നും എം എ ബേബി ചോദിച്ചു.
















