Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജസ്റ്റിസ് ഫാത്തിമാബീവി: നിയമവീഥിയിലെ പ്രകാശഗോപുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2023, 05:01 am IST
in Main Article

പി.എസ്.ശ്രീധരന്‍പിള്ള
ഗവര്‍ണര്‍, ഗോവ

സമൂഹത്തില്‍ മൂല്യങ്ങള്‍ കുഴമറിയുമ്പോള്‍ എല്ലാ മേഖലകളിലും നമ്മുടെ ക്രിയാശക്തി കുറയുക സ്വാഭാവികമാണ്. ഭരണഘടനയെ താങ്ങി നിര്‍ത്തുന്ന അടിസ്ഥാന ശിലകള്‍ക്കുണ്ടാവുന്ന അപചയത്തില്‍ ജുഡീഷ്യറി വീണുപോവരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി അശ്രാന്തപരിശ്രമം ചെയ്യുക എന്നതും ജീവിതക്രമമാക്കിയ ന്യായാധിപന്മാരുടെ കൂട്ടത്തിലാണ് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ സ്ഥാനം. രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി തീര്‍ന്നത് അവരായിരുന്നു. ദേശീയ വനിതാകമ്മീഷന്‍ അംഗമായും തമിഴ്‌നാട് ഗവര്‍ണറും ആയി ചുമതല വഹിച്ചിരുന്ന ഫാത്തിമാ ബീവിയാണ് ഇന്ത്യയില്‍ ആദ്യമായി ഗവര്‍ണര്‍സ്ഥാനം അലങ്കരിച്ച മുസ്ലിംവനിത.

പത്തനംതിട്ട ജില്ലയിലെ പുരാതന റാവുത്തര്‍ തറവാടായ അന്നവീട്ടില്‍ മീര്‍ സാഹിബിന്റെയും ഖദീജാ ബീവിയുടെയും എട്ടുമക്കളില്‍ ആദ്യത്തെയാളായി ജനിച്ച ഫാത്തിമയെ കെമിസ്ട്രിയില്‍ ബിരുദവും നിയമബിരുദവുമൊക്കെ നേടാന്‍ ഉരുവപ്പെടുത്തിയത് പിതാവിന്റെ നിശ്ചയദാര്‍ഢ്യവും കണിശമായ ഇടപെടലും കൊണ്ടാണ്. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ സ്വര്‍ണ മെഡല്‍ നേടി വിജയം കൊയ്‌തെടുത്തത് സര്‍വ്വകാല റെക്കോര്‍ഡോടെ ആയിരുന്നു. 1950 നവംബര്‍ 14ന് കൊല്ലം ജില്ലാ കോടതിയിലാണ് അവര്‍ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവര്‍ ബാറിലെ ശ്രദ്ധേയയായ അഭിഭാഷകയായി മാറി. 1958ല്‍ മുന്‍സിഫായി ജുഡീഷ്യറിയില്‍ ചേര്‍ന്ന അവരുടെ ജൈത്രയാത്ര പുതു തലമുറയ്‌ക്ക് സാധനാപാഠമാകേണ്ട ഒട്ടേറെ അദ്ധ്യായങ്ങള്‍ നിറഞ്ഞതാണ്.

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ജസ്റ്റിസ് ഫാത്തിമാബീവിയെ സന്ദര്‍ശിച്ചപ്പോള്‍

1984ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ ജ:ഫാത്തിമാബീവിയുടെ അഞ്ചു കൊല്ലത്തെ വിധിന്യായങ്ങള്‍ അവരുടെ നിയമ പാണ്ഡിത്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നീതിബോധത്തിന്റെയും ഉദ്‌ഘോഷങ്ങളായിരുന്നു. സുപ്രീം കോടതി പോലെയുള്ള ഉന്നത നീതിപീഠത്തിന്റെ ജഡ്ജിയായി തീര്‍ന്ന ഏഷ്യയിലെ ആദ്യ ന്യായാധിപയെന്ന ബഹുമതിയും ഈ മലയാളി വനിതയ്‌ക്കുള്ളതാണ്. 1992 ഏപ്രില്‍ 29 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നപ്പോഴും ഈടുറ്റ വിധികള്‍ ഈ ന്യായാധിപയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നിയമ രംഗത്ത് ചിന്തിക്കുന്ന കാര്യഗൗരവമുള്ള ജഡ്ജി എന്ന നിലയിലാണ് ചരിത്രം അവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

1997 ജനുവരി 25ന് തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റ അവര്‍ 2001 ജൂലൈ 1ന് രാജി വെച്ച് ഒഴിയുകയാണുണ്ടായത്. ഇതിലേക്ക് നയിച്ച രാഷ്‌ട്രീയ ചുഴികളിലും മലരികളിലും പ്രതിരോധനിര സൃഷ്ടിച്ച് പോരാടാന്‍ അവര്‍ അതീവ ധൈര്യം കാട്ടിയിരുന്നു. ഗവര്‍ണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും മലയാളികളോടും അഭിഭാഷക സമൂഹത്തോടും അവര്‍ കാട്ടിയ സ്‌നേഹ വാത്സല്യങ്ങള്‍ എടുത്തു പറയേണ്ടതാണ്.

സ്ത്രീവിമോചന ഉദ്യമങ്ങള്‍ക്കും നിയമശാസ്ത്ര മേഖലയ്‌ക്കും ജസ്റ്റിസ് ഫാത്തിമാ ബീവി നല്‍കിയ സംഭാവനകളെ കാലത്തിനും സമൂഹത്തിനും ഒരിക്കലും വിസ്മരിക്കാനാകില്ല. സൗമ്യവും ദീപ്തവുമായ അവരുടെ ഇടപെടലുകളും മനുഷ്യ സ്‌നേഹത്തിലും വിനയത്തിലും അധിഷ്ഠിതവുമായ പെരുമാറ്റങ്ങളും എന്നും എന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ച് നില്‍ക്കും
കഴിഞ്ഞ വര്‍ഷം ഞാന്‍ പത്തനംതിട്ടയില്‍ പോയപ്പോള്‍ ജില്ലാ ഭരണകൂടം മുഖേന ജസ്റ്റിസ് ഫാത്തിമാ ബീവിയെ സന്ദര്‍ശിക്കാന്‍ ശ്രമില്ലെങ്കിലും അവര്‍ സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുന്നില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. എന്നാല്‍ ഞാന്‍ അവിടെയെത്തി ഫോണ്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ യാതൊരു വൈമനസ്യവും കൂടാതെ അവര്‍ അനുമതി നല്‍കുകയും അതനുസരിച്ച് അവിടെത്തിയ എന്നോട് അവര്‍ അതിരറ്റ സ്‌നേഹവാത്സല്യങ്ങള്‍ പങ്കിടുകയും ചെയ്തു. അതായിരുന്നു ഞങ്ങള്‍ തമ്മില്‍ നടന്ന അവസാന കൂടിക്കാഴ്ച. വിജ്ഞാനത്തിന്റെ ചൈതന്യം വിതറിയ ഈ പ്രകാശഗോപുരത്തിന് മുമ്പില്‍ എന്റെ അന്ത്യപ്രണാമം.

Tags: P.S.Sreedharan PillaJustice Fathimabeevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടീഷുകാര്‍ കൂട്ടിയോജിപ്പിച്ചതാണ് ഭാരതമെന്ന ചിന്ത അസംബന്ധം: ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള

ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടെ എഴുത്തിന്റെ അരനൂറ്റാണ്ട് 'അക്ഷര യാത്ര @50' 210 പുസ്തകങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് അളകാപുരിയില്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.വി. ചന്ദ്രന്‍, പി.എസ്. ശ്രീധരന്‍ പിള്ള, പി. ജെ. ജോഷ്വ, അഡ്വ. റീത്ത ശ്രീധര്‍, ആറ്റക്കോയ പള്ളിക്കണ്ടി സമീപം.
Kozhikode

ആന്തരിക നന്മയുണ്ടായാലേ എഴുതാനാവൂ : സി. രാധാകൃഷ്ണന്‍

Article

വിവാദങ്ങളില്‍ ഉറച്ച നിലപാട്

Vicharam

പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ചൈതന്യധാര

പുതിയ വാര്‍ത്തകള്‍

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.